newsroom@amcainnews.com

എയർ കാനഡയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടെ 2000 ഡോളർ നഷ്ടമായതായി നോവ സ്കോഷ്യ സ്വദേശി

യർ കാനഡയിൽ ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ ഉണ്ടായ മോശം അനുഭവം പങ്കു വെച്ച് നോവ സ്കോഷ്യ സ്വദേശി. ഒക്ടോബർ 22-ന് എയർ കാനഡ വെബ്‌സൈറ്റ് വഴി ഫ്ലെറ്റ് ബുക്ക് ചെയ്ത റിച്ചാർഡ്‌സൺ എന്നയാളാണ് അനുഭവം പങ്കു വെച്ചത്. 2000 ഡോളറാണ് അദ്ദേഹത്തിന് തട്ടിപ്പിലൂടെ നഷ്ടമായത്. ബുക്കിംഗിനിടെ ഓൺലൈനായി സീറ്റ് തിരഞ്ഞെടുക്കുന്നതിൽ പ്രശ്‌നമുണ്ടെന്ന് കാട്ടി അദ്ദേഹം സഹായത്തിനായി എയർലൈനിനെ വിളിച്ചു.

ഓൺലൈനിൽ കണ്ട എയർ കാനഡയുടെ 1-833 ൽ തുടങ്ങുന്ന ഒരു നമ്പറിലാണ് ബന്ധപ്പെട്ടതെന്നും ഒരു പ്രതിനിധിയോട് സംസാരിച്ചെന്നും റിച്ചാർഡ്‌സൺ പറയുന്നു. ബുക്കിംഗിനെക്കുറിച്ചുള്ള വിവരങ്ങളും സീറ്റുകൾ റിസർവ് ചെയ്യുന്നതിനുള്ള ക്രെഡിറ്റ് കാർഡ് വിവരങ്ങളും പങ്കുവെച്ചപ്പോൾ റിച്ചാർഡ്‌സൺ എയർലൈൻ അധികൃതരുമായി സംസാരിക്കുകയാണെന്നാണ് വിശ്വസിച്ചത്. ക്രെഡിറ്റ് കാർഡിൽ നിന്ന് 2000 ഡോളറിൽ കൂടുതൽ പോവുകയും ചെയ്തു. എന്നാൽ പിന്നീട് ടിക്കറ്റ് റദ്ദാക്കിയതായി അദ്ദേഹത്തിന് മെസ്സേജ് ലഭിച്ചു. പരാതിപ്പെടാൻ ആ നമ്പറിലേക്ക് തിരികെ വിളിച്ചപ്പോൾ, ലൈൻ തിരക്കിലാണെന്ന് കണ്ടതായും റിച്ചാർഡ്സൺ പറയുന്നു. അതേ സമയം സിബിസി ന്യൂസിന് നൽകിയ പ്രസ്താവനയിൽ, ആ നമ്പർ തങ്ങളുടേതല്ലെന്ന് എയർ കാനഡ അറിയിച്ചു.

You might also like
How a food delivery rider became a literary star, and what it says about China

ഒരു ഭക്ഷണ വിതരണക്കാരൻ എങ്ങനെ സാഹിത്യലോകത്തെ താരമായി; ഇത് ചൈനയെക്കുറിച്ച് നൽകുന്ന സൂചനകളെന്ത്?

കുടുംബവഴക്ക് അന്വേഷിക്കാനെത്തിയ ഡെപ്യൂട്ടിമാർക്ക് നേരെ വെടിവെപ്പ്: കൗമാരക്കാരൻ കസ്റ്റഡിയിൽ

സ്കിൽസ് ഡെവലപ്‌മെന്റ് ഫണ്ട് വിവാദത്തിൽപ്പെട്ട കമ്പനിയെ ഡയറക്ടർമാരുടെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കാൻ ബാങ്ക് കോടതിയെ സമീപിച്ചു

ടൊറന്റോ ഐലന്റ് വിമാനത്താവള തർക്കം രൂക്ഷമാകുന്നു; റെയിൽ പദ്ധതിക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് ഫോർഡിന്റെ ഭീഷണി

Robbery targeting women walking alone to compensate for business losses: Accused in police net

കച്ചവട നഷ്ടം നികത്താൻ ഒറ്റയ്ക്കു വഴിനടക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് കവർച്ച: പ്രതി പോലീസിന്റെ വലയിൽ

Commonwealth Games: Silver for Neeraj Chopra, Bronze for Yashvir in Javelin Throw

കോമൺവെൽത്ത് ഗെയിംസ്: ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി, യാഷ് വീറിന് വെങ്കലം

Top Picks for You
Top Picks for You