newsroom@amcainnews.com

6 വർഷമായി പ്രണയം, വിവാഹത്തിനു സമ്മർദം ചെലുത്തിയ കാമുകിയെ കൊന്നു കുഴിച്ചു മൂടി; 6 മാസത്തിനു ശേഷം പ്രതിയായ കാമുകൻ പിടിയിൽ

ബെംഗളൂരു: വിവാഹത്തിനു സമ്മർദം ചെലുത്തിയ കാമുകിയെ കൊന്നു കുഴിച്ചു മൂടിയെന്ന കേസിൽ യുവാവിനെ 6 മാസത്തിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ഗദഗ് നാരായണപുര സ്വദേശിനി മധുശ്രീ അങ്ങടിയെ (26) കൊന്ന കേസിൽ ഇതേ ഗ്രാമത്തിലെ സതീഷ് ഹിരെമത്ത് (28) ആണ് അറസ്റ്റിലായത്. 2024 ഡിസംബർ 16 നായിരുന്നു കൊലപാതകം.

6 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. സതീഷുമായുള്ള ബന്ധത്തെ എതിർത്ത വീട്ടുകാർ മധുശ്രീയെ ഗദഗിലെ ബന്ധുവിന്റെ വീട്ടിലാക്കി. എന്നാൽ, ഡിസംബർ 16 നു ബന്ധുവീട്ടിൽനിന്ന് പോയ യുവതി തിരിച്ചെത്തിയില്ല. ജനുവരി 12നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സതീഷ് യുവതിയെ നാരായണപുരയിലെ ഫാംഹൗസിൽ കൊണ്ടുപോയി കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നെന്ന് ഗദഗ് എസ്പി നാമെഗൗഡ പറഞ്ഞു. യുവതിയുടെ അസ്ഥികൾ പൊലീസ് കണ്ടെടുത്തു.

You might also like

മോൺട്രിയലിൽ വെടിവെപ്പ്: പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് പുനഃരാരംഭിച്ച് ഐആർസിസി: 955 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ഈ എളുപ്പവഴികളിലൂടെ തോട്ടത്തിലെ പായൽ പൂർണ്ണമായി ഇല്ലാതാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യുഎസ്-കാനഡ അതിർത്തിയിൽ മയക്കുമരുന്നുമായി ഇന്ത്യൻ വംശജൻ പിടിയിൽ

മാപ്പ് ഓണാഘോഷം 2026: ഒരുക്കങ്ങള്‍ പൂർത്തിയാകുന്നു

ഫിഫ ലോകകപ്പ് വേദികൾക്ക് സമീപം ഡ്രോൺ പറത്തി; ടൊറന്റോയിൽ ഒരാൾ കൂടി പിടിയിൽ, വിട്ടുവീഴ്ചയില്ലെന്ന് പോലീസ്

Top Picks for You
Top Picks for You