newsroom@amcainnews.com

കാലിഡോണിയയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോഴഞ്ചേരി സ്വദേശി കപിൽ രഞ്ജി തമ്പാന് ദാരുണാന്ത്യം

ഹാമിൾട്ടൺ: കാലിഡോണിയയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശിയായ കപിൽ രഞ്ജി തമ്പാൻ. സംഗീതജ്ഞനും സൗണ്ട് എൻജിനീയറുമായ ഇദ്ദേഹം ഹാമിൽട്ടണിലാണ് താമസം. ബഹ്‌റൈനിൽ നിന്ന് സെപ്റ്റംബറിലാണ് കപിൽ കാനഡയിലേക്ക് കുടിയേറിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് കാലിഡോണിയയിലെ ഹൈവേ 6 ന് സമീപമുള്ള ആർഗൈൽ സ്ട്രീറ്റ് സൗത്തിൽ അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കപിലിനെ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് മരിച്ചത്.

കാറിലെ സഹയാത്രികനെയും ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതെസമയം അപകടത്തിൽ ഉൾപ്പെട്ട എസ്യുവിയുടെ ഡ്രൈവറെ സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെസ്റ്റ് റീജിയൻ ഒപിപി ട്രാഫിക് ഇൻസിഡന്റ് മാനേജ്മെന്റ് എൻഫോഴ്സ്മെന്റ് ടീം ആണ് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നത്.

You might also like

ഉയർന്ന താരിഫുമായി ബന്ധപ്പെട്ട് അമേരിക്കൻ ഉദ്യോഗസ്ഥരുമായി ചർച്ച: ഒരു പരിഹാരം ഇപ്പോഴും സാധ്യമായിട്ടില്ല, പക്ഷേ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് കനേഡിയൻ മന്ത്രി ഡൊമനിക്ക് ലെബ്ലാങ്ക്

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

തെക്കൻ ആൽബെർട്ടയിൽ പൊതുജനങ്ങൾക്കായി സൂപ്പർ കമ്പ്യൂട്ടർ സെൻ്റർ; ബിസിനസുകൾക്ക് ഉൾപ്പെടെ ഇതിൻ്റെ സേവനം ഉപയോഗപ്പെടുത്താം

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

Top Picks for You
Top Picks for You