newsroom@amcainnews.com

‘ലാഫിംഗ് ഗ്യാസ്’ അടങ്ങിയ ഉൽപ്പന്നങ്ങൾ വിനോദത്തിനായി ശ്വസിക്കരുത്; അപകട മുന്നറിയിപ്പുമായി ഹെൽത്ത് കാനഡ

നൈട്രസ് ഓക്‌സൈഡ് അഥവാ ‘ലാഫിംഗ് ഗ്യാസ്’ അടങ്ങിയ ഉൽപ്പന്നങ്ങൾ വിനോദ ആവശ്യങ്ങൾക്കായി ശ്വസിക്കരുതെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഹെൽത്ത് കാനഡ. ഇത്തരം ഉൽപ്പന്നങ്ങളുടെ ഉത്പാദനം, വിതരണം, പൊതുജനങ്ങൾക്ക് വിൽപ്പന എന്നിവ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഹെൽത്ത്കാനഡ വിശദീകരിച്ചു. ലാഫിംഗ് ഗ്യാസ് ശ്വസിക്കുന്നത് ഗുരുതരമായ ആരോഗ്യ അപകടങ്ങളുണ്ടാക്കുമെന്നും ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകി.

വിപ്പെറ്റ് എന്ന പേരിലും അറിയപ്പെടുന്ന നൈട്രസ് ഓക്‌സൈഡ് ശ്വസിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. വിവിധ ക്രീം ഡിസ്‌പെൻസറുകൾ ഉൾപ്പെടെയുള്ള ചില ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ ഇത് കാണപ്പെടുന്നുണ്ട്. സുരക്ഷിതമല്ലാത്ത രീതിയിൽ ഈ വാതകം ശ്വസിക്കുകയോ ചോരുകയോ ചെയ്യുന്നത് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്നും ഏജൻസി പറഞ്ഞു. ബോധക്ഷയം, ജനന വൈകല്യങ്ങൾ, ഹൃദയാഘാതം, ചില സന്ദർഭങ്ങളിൽ മരണം പോലും സംഭവിച്ചേക്കാമെന്നും ഹെൽത്ത് കാനഡ പറയുന്നു.

ചില മെഡിക്കൽ, ഡെന്റൽ നടപടിക്രമങ്ങളിൽ അംഗീകൃത ഹെൽത്ത് കെയർ പ്രൊഫഷണലിന് നെട്രസ് ഓക്‌സൈഡിന്റെ നിയമാനുസൃതവും സുരക്ഷിതവുമായ ഉപയോഗം നടത്താം. മയക്കം, വേദന ശമിപ്പിക്കൽ ഉൾപ്പെടെയുള്ള ഗുണപരമായ അനുബന്ധ ഫലങ്ങൾ ഇതുമൂലം ഉണ്ടാക്കുമെന്ന് ഏജൻസി ചൂണ്ടിക്കാട്ടുന്നു. എന്നാൽ ആവർത്തിച്ചുള്ള ലാഫിംഗ് ഗ്യാസിന്റെ ഉപയോഗം നിർത്തിയതിന് ശേഷം നാഡീവ്യവസ്ഥയ്ക്ക് സ്ഥിരമായ കേടുപാടുകൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കൂടാതെ, ആസക്തി, പിൻവലിയൽ ലക്ഷണങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യതയുമുണ്ടെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി.

You might also like

പ്രയറീസ് പ്രവിശ്യകളിൽനിന്നുള്ള കാട്ടുതീ പുക; കാനഡയിലുടനീളം കനത്ത പുകമഞ്ഞ് വ്യാപിക്കുന്നു; മുന്നറിയിപ്പ് നൽകി എൺവയോൺമെന്റ് കാനഡ

കാനഡയില്‍ വേദനസംഹാരികള്‍ക്ക് ക്ഷാമം നേരിടുന്നതായി ഫാര്‍മസിസ്റ്റുകള്‍

വാൻകുവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീടുകളുടെ വിലയിൽ നേരിയ കുറവ്; ഭവന വിലയിൽ വാൻകുവർ ഒന്നാം സ്ഥാനം തുടരുന്നു

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം; നിരവധി വീടുകൾ തകർന്നു, രക്ഷപ്പെടുത്തണേയെന്ന് ആളുകൾ അലറിവിളിക്കുന്നതിന്റെ വിഡിയോകൾ പുറത്തു

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

Top Picks for You
Top Picks for You