newsroom@amcainnews.com

എഡ്മന്റൻ മലയാളികൾ കാത്തിരുന്ന ആ സുദിനം എത്തുകയായി, ജൂൺ 29ന് ഗ്രിഗോറിയൻ മന്ന ഫെസ്റ്റ് 2025; പ്രവേശനം സൗജന്യം

ആൽബെർട്ട: എഡ്മന്റൻ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ്‌ പള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ഗ്രിഗോറിയൻ മന്ന ഫെസ്റ്റ് 2025” ജൂൺ 29ന് നടക്കും. എഡ്മന്റൻ മലയാളികൾ കാത്തിരുന്ന ആ സുദിനം എത്തുകയായി, മലയാളനാടിന്റെ സാംസ്‌ക്കാരിക തനിമ വിളിച്ചോതുന്ന, ഓരോ മലയാളിയുടെയും ഓർമ്മകളെ തൊട്ടുണർത്തുന്ന വൈവിധ്യം നിറഞ്ഞ കേരളോത്സവം… കലാസാംസ്‌ക്കാരിക, വിനോദ, ഭക്ഷ്യമേള… സമാന മാനസങ്ങളുടെ, സൗഹൃദങ്ങളുടെ, സംഗമവേള…

പ്രാദേശിക സമയം 29ന് രാവിലെ 10ന് ആരംഭിക്കുന്ന മന്ന ഫെസ്റ്റ് വൈകുന്നേരമാണ് സമാപിക്കുന്നത്. ആഘോഷത്തിമിർപ്പിനൊപ്പം ഓരോ മണിക്കൂറും ഇടവിട്ട് സമ്മാന നറുക്കെടുപ്പുമുണ്ട്. കലയെയും സംസ്ക്കാരത്തെയും നാടൻ ഭക്ഷണത്തെയും സ്നേഹിക്കുന്ന ഓരോരുത്തർക്കും ആവേശപ്പെരുമഴ തീർക്കുന്ന ഒരു ഉത്സവദിന‌ത്തിനായുള്ള ഒരുക്കത്തിലാണ് എഡ്മന്റൻ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ്‌ പള്ളിയും ഭാരവാഹികളും. നാടൻ തട്ടുകട, അച്ചാറുകൾ, പലഹാരങ്ങൾ ഉൾപ്പെടെ രുചിവൈവിധ്യങ്ങൾ നിറഞ്ഞ ഭക്ഷണത്തിന്റെയും സാരി മുതലായ വസ്ത്രങ്ങളുടെയും കൂടാതെ മറ്റു വിവിധ തരം സ്റ്റാളുകളും ഗ്രിഗോറിയൻ മന്ന ഫെസ്റ്റ് വേദിയിൽ ഒരുക്കും. കൂടാതെ ഫോട്ടോ ബൂത്ത്‌, മെഹന്തി, ഫേസ് പെയിന്റിംഗ് തുടങ്ങിയ ആകർഷകമായ അനവധി സൗകര്യങ്ങളുമുണ്ടായിരിക്കും.

മലയാളികളുടെ പാരമ്പര്യം, സംസ്‍ക്കാരം, വിനോദം, സൗഹൃദം, സംഗീതം, നാടൻ വിഭവങ്ങൾ എന്നിവയെ ഒരുമിപ്പിക്കുന്ന ഈ ദിനാഘോഷത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഗ്രിഗോറിയൻ മന്ന ഫെസ്റ്റിന്റെ വേദി ഒരുക്കുന്നത് ബാൽവിൻ കമ്മ്യൂണിറ്റി ലീഗ്, 12904 74 st. NW, എഡ്മണ്ടൺ, AB T5C 3E3 ആണ്. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ബോബി മാത്യു – 780 909 3407. മുൻകൂറായി ഭക്ഷണ വിഭവങ്ങൾ ബുക്ക്‌ ചെയ്യുന്നതിന് ബന്ധപ്പെടുക: ജിതിൻ – 780 787 9937, മഞ്ജു – 780 616 4623.

You might also like

ചിലവ് ചുരുക്കി കാനഡ: സർക്കാർ ജീവനക്കാർക്ക് സോഫ്റ്റ്‌ഫോൺ

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

ഗാസയിൽ ദിവസവും 10 മണിക്കൂർ വെടിനിർത്തൽ

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

നിമിഷ പ്രിയയുടെ കേസിൽ ചില നിർണായക തീരുമാനങ്ങൾ; വധശിക്ഷ റദ്ദാക്കാൻ ധാരണ, മോചന ചർച്ചകൾ തുടരും

വാൻകുവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീടുകളുടെ വിലയിൽ നേരിയ കുറവ്; ഭവന വിലയിൽ വാൻകുവർ ഒന്നാം സ്ഥാനം തുടരുന്നു

Top Picks for You
Top Picks for You