newsroom@amcainnews.com

ഗാസയ്ക്ക് സഹായവുമായി പോയ കപ്പല്‍ ഇസ്രയേല്‍ തടഞ്ഞു

ഗാസ: ഗാസയ്ക്ക് സഹായവുമായി പോയ കപ്പല്‍ തടഞ്ഞ് ഇസ്രയേല്‍ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്, യുറോപ്യന്‍ പാര്‍ലമെന്റ് അംഗം റിമ ഹസ്സന്‍ ഉള്‍പ്പെടെ 12 പേരുമായി ഗാസ മുനമ്പിലേക്കു പുറപ്പെട്ട മാഡ്ലീന്‍ കപ്പലാണ് ഇസ്രയേല്‍ തടഞ്ഞത് . പുലര്‍ച്ചെ 2 മണിയോടെയാണ് പലസ്തീന്‍ അനുകൂല ഫ്രീഡം ഫ്‌ലോട്ടില കോയിലിഷന്‍ (എഫ്എഫ്സി) സംഘടിപ്പിച്ച യാത്ര ഇസ്രയേല്‍ കമാന്‍ഡോകള്‍ തടഞ്ഞത്. ഇസ്രയേലിന്റെ ഉപരോധം ലംഘിച്ച് ഗാസയില്‍ കടക്കുകയെന്ന ലക്ഷ്യത്തോടെ പുറപ്പെട്ട കപ്പല്‍ തടയണമെന്ന് പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് സൈന്യത്തിനു നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് സംഘത്തെ തടഞ്ഞുവച്ചത് സ്ഥിരീകരിച്ചുകൊണ്ടുള്ള വിവരങ്ങളും പുറത്തുവന്നത്. ലൈഫ് ജാക്കറ്റ് ഇട്ട് കൈകള്‍ ഉയര്‍ത്തി സംഘം കപ്പലില്‍ ഇരിക്കുന്ന ചിത്രം റിമ ഹസ്സന്‍ ഉള്‍പ്പെടെയുള്ളവരുടെ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്.

ഇസ്രയേലി ആക്രമണത്തിലും ഉപരോധത്തിലും ദുരിതത്തിലായ ഗാസയ്ക്ക് അവശ്യവസ്തുക്കളുമായി പോയ മാഡ്ലീന്‍ എന്ന കപ്പലാണ് തടഞ്ഞിരിക്കുന്നത്. മെഡിറ്ററേനിയന്‍ ദ്വീപ് ആയ സിസിലിയിലെ കാറ്റാനിയയില്‍ നിന്ന് ജൂണ്‍ ഒന്നിന് പുറപ്പെട്ടു. ഗാസയില്‍ എത്തിച്ചേരാന്‍ എഫ്എഫ്‌സി നടത്തുന്ന രണ്ടാമത്തെ ശ്രമമാണിത്. ആദ്യ ദൗത്യം മാള്‍ട്ട തീരത്ത് ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു.

You might also like
Canada Investment Summit Signals New Opportunities for Business

കാനഡ ഇൻവെസ്റ്റ്മെന്റ് ഉച്ചകോടി ബിസിനസിനായി പുതിയ അവസരങ്ങൾ തുറക്കുന്നു

Trump administration to remove 760,000 Affordable Care Act enrollees over fraud claims

തട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് അഫോർഡബിൾ കെയർ ആക്ട് (Affordable Care Act) അംഗങ്ങളിൽ നിന്ന് 760,000 പേരെ ഒഴിവാക്കാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു

France rebukes world over Gaza as Canada, UK back Palestinian state at UNGA

ഗാസയിലെ ദുരിതം ലോകത്തിന് മുഴുവൻ അപമാനമാണെന്ന് ഫ്രാൻസ്; ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ (UNGA) ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണച്ച് കാനഡയും യുകെയും

വൻകൂവർ ദ്വീപിൽ കാട്ടുതീ പടരുന്നു: ജാഗ്രതാ നിർദ്ദേശം നൽകി വൈൽഡ്‌ഫയർ സർവീസ്

വോട്ടർമാരുടെ ശ്രദ്ധയ്ക്ക്: അൽബർട്ട റഫറണ്ടം പോളിങ് സ്റ്റേഷനുകളുടെ വിവരങ്ങൾ ഇതാ

Renault Hybrid Duster: Launching next month with excellent mileage

റെനോ ഹൈബ്രിഡ് ഡസ്റ്റർ: മികച്ച മൈലേജുമായി അടുത്ത മാസം വിപണിയിലേക്ക്

Top Picks for You
Top Picks for You