newsroom@amcainnews.com

ആരോഗ്യ വകുപ്പുമായി അഭിപ്രായ വ്യത്യാസം; ഓട്ടവ സ്വദേശി ഒൻപത് വർഷമായി ആശുപത്രിയിൽ

ഓട്ടവ: ആരോഗ്യ വകുപ്പുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് ഒൻപത് വർഷമായി ആശുപത്രിയിൽ തുടർന്ന് ഓട്ടവ സ്വദേശി. 49കാരനായ റോജർ ഫോളിയാണ് 2016 ഫെബ്രുവരി അഞ്ച് മുതൽ ലണ്ടൻ ഹെൽത്ത് സയൻസസ് സെൻ്റർ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്. ന്യൂറോ ഡീജനറേറ്റീവ് രോഗം ബാധിച്ച് ഗുരുതരമായ ശാരീരിക പരിമിതകളുള്ള വ്യക്തിയാണ് ഇദ്ദേഹം.

തെക്കു പടിഞ്ഞാറൻ ഒൻ്റാരിയോയിലെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നാണ് ലണ്ടൻ ഹെൽത്ത് സയൻസസ് സെൻ്റർ വിക്ടോറിയ ആശുപത്രി. ഇവിടത്തെ ചികിത്സ തനിക്ക് ആവശ്യമില്ലെന്നാണ് റോജർ ഫോളിയുടെ വാദം. വീട്ടിൽ, താൻ തിരഞ്ഞെടുക്കുന്നൊരു ടീമിൻ്റെ ചികിത്സയുമായി മുന്നോട്ട് പോകാനാണ് അദ്ദേഹത്തിൻ്റെ ആഗ്രഹം. എന്നാൽ ഒൻ്റാരിയോയിലെ നിയമം അനുസരിച്ച് ഇത് സാധ്യമല്ല.

തനിക്ക് വേണ്ട സൗകര്യങ്ങളെക്കുറിച്ച് റോജറിന് വ്യക്തമായ ധാരണയുണ്ട്. ഇതിനായി സർക്കാരിൻ്റെ ധനസഹായം ആവശ്യപ്പെട്ട് നിയമപോരാട്ടങ്ങളും നടത്തി. എന്നാൽ അതിൽ വിജയിക്കാൻ അദ്ദേഹത്തിനായില്ല. സർക്കാരിൽ നിന്ന് സഹായം ആവശ്യപ്പെടുന്ന രോഗികൾക്ക് വേണ്ട സേവനം നല്കുന്നത് പ്രവിശ്യവുമായി കരാറിലെത്തിയിട്ടുള്ള ഏജൻസികളാണ്. അല്ലാതെ സ്വയം തെരഞ്ഞെടുത്ത സംഘത്തെ ആർക്കും നിയമിക്കാനാവില്ല. ഇതാണ് റോജർ ഫോളിക്ക് തിരിച്ചടിയായത്.

You might also like

പാർലമെൻ്റ് സമ്മേളനത്തിന് തുടക്കം: തൊഴിൽ നിയമം ഭേദഗതി ചെയ്യാൻ ലിബറൽ സർക്കാർ

Trump says Russia ‘lost control of its Diesel Oil Industry’ after Ukraine drone attacks, calls for end to ‘ridiculous’ war

ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് റഷ്യയുടെ ഡീസൽ എണ്ണ വ്യവസായത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ട്രംപ്; ‘പരിഹാസ്യമായ’ യുദ്ധം അവസാനിപ്പിക്കണമെന്ന് ആഹ്വാനം

Arabic taste with ingredients at home; Here is an easy way to prepare Qishta

വീട്ടിലെ ചേരുവകളിൽ അറബിക് രുചി; ഖിബ്‌താ തയാറാക്കാൻ ഇതാ എളുപ്പവഴി

Kidney health: Drinking 4–5 litres of water won’t cleanse your kidneys; doctor explains what healthy hydration should look like

വൃക്കകളുടെ ആരോഗ്യം: ദിവസവും 4-5 ലിറ്റർ വെള്ളം കുടിക്കുന്നത് നിങ്ങളുടെ വൃക്കകളെ ശുദ്ധീകരിക്കില്ല; ആരോഗ്യകരമായ ജലാംശം എങ്ങനെയരിക്കണമെന്ന് ഡോക്ടർ വിശദീകരിക്കുന്നു.

Revolutionary Changes on YouTube: AI Features and YouTube Shopping Introduced

യൂട്യൂബിൽ വിപ്ലവകരമായ മാറ്റങ്ങൾ: എഐ ഫീച്ചറുകളും യൂട്യൂബ് ഷോപ്പിങ്ങും അവതരിപ്പിച്ചു

Steering Defect: Volkswagen Recalls Over 2 Million Cars

സ്റ്റീയറിങ് തകരാർ: ഫോക്സ്‌വാഗൺ ഇരുപത് ലക്ഷത്തിലധികം കാറുകൾ തിരിച്ചുവിളിക്കുന്നു

Top Picks for You
Top Picks for You