newsroom@amcainnews.com

കാട്ടുതീ: ഓട്ടവയില്‍ വായുഗുണനിലവാരം ഏറ്റവും മോശം നിലയില്‍

കാട്ടുതീയില്‍ നിന്നുളള പുകപടലങ്ങള്‍ നഗരത്തിലുടനീളം വ്യാപിക്കുന്നതിനാല്‍ ഓട്ടവയില്‍ വായുഗുണനിലവാരം ഏറ്റവും മോശം നിലയില്‍ എത്തിയതാി എന്‍വയോണ്‍മെന്റ് കാനഡ. ഒട്ടാവ-ഗാറ്റിനോ മേഖലകളില്‍ പുക വ്യാപിച്ചതായും ദൃശ്യപരത കുറഞ്ഞതായും മുന്നറിയിപ്പ്.

ഡീപ്പ് റിവര്‍ ഒഴികെയുള്ള മറ്റ് പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 7 മണി വരെ പുറപ്പെടുവിച്ചിരുന്ന പ്രത്യേക വായു ഗുണനിലവാര മുന്നറിയിപ്പുകള്‍ ശനിയാഴ്ച വരെ ഉണ്ടായിരിക്കുമെന്ന് എന്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി. വെളളിയാഴ്ച ഉച്ചക്കഴിഞ്ഞ് ഡൗണ്‍ടൗണിലെ വായുഗുണനിലവാര സൂചിക പത്തായിരുന്നു.

ആരോഗ്യ അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന്, ആളുകള്‍ കഴിയുന്നത്ര വീടിനുള്ളില്‍ തന്നെ തുടരാനും ജനലുകളും വാതിലുകളും അടച്ചിടാനും ഇന്‍ഡോര്‍ വായു ശുദ്ധമാണെന്ന് നിലനിര്‍ത്താന്‍ വെന്റിലേഷന്‍ സംവിധാനങ്ങളില്‍ ഉയര്‍ന്ന നിലവാരമുള്ള എയര്‍ ഫില്‍ട്ടറുകള്‍ ഉപയോഗിക്കാനും ശുപാര്‍ശ ചെയ്യുന്നു. പുറത്തിറങ്ങുന്നവര്‍ എന്‍95 മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ ഏജന്‍സി നിര്‍ദ്ദേശിച്ചു.

വയോധികര്‍, ഗര്‍ഭിണികള്‍, ശിശുക്കള്‍, കൊച്ചുകുട്ടികള്‍, നിലവില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍, പുറത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് വായുഗുണനിലവാരം കുറയുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. തലവേദന, കണ്ണ് അല്ലെങ്കില്‍ തൊണ്ടയില്‍ അസ്വസ്ഥത, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവിക്കുന്നവര്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും മുന്നറിയിപ്പ്.

You might also like
2027 ODI World Cup: Rohit Sharma and Virat Kohli will add a lot of value to the Indian team; Shikhar Dhawan lends support

2027 ഏകദിന ലോകകപ്പ്: രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഇന്ത്യൻ ടീമിന് വലിയ കരുത്താകും; പിന്തുണയുമായി ശിഖർ ധവാൻ

Wildfire in Metro Vancouver: Evacuation alert issued

മെട്രോ വാൻകൂവറിൽ കാട്ടുതീ: ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകി

നോവസ്കോഷ നിയമസഭയിലെ പ്രതിഷേധം: സഭാനടപടികൾ തടസ്സപ്പെടുത്തിയ 36 പേർക്ക് വിലക്ക്

Preity Zinta returns to cinema; comeback through Rajkumar Santoshi movie

സിനിമയിലേക്ക് തിരിച്ചെത്തി പ്രീതി സിന്റ; രാജ്കുമാർ സന്തോഷി ചിത്രത്തിലൂടെ മടങ്ങിവരവ്

ബാൾഡ് റേഞ്ച് കാട്ടുതീ: ബിസി ഒകനാഗൻ വാലിയിൽ അടിയന്തരാവസ്ഥ

കാനഡയിൽ മലയാളി വിദ്യാർത്ഥി നിര്യാതനായി; ഗോഫണ്ട് ആരംഭിച്ചു

Top Picks for You
Top Picks for You