newsroom@amcainnews.com

കലക്ടറുടെ നിരോധനത്തിന് പുല്ല് വില! നിരോധനം ലംഘിച്ച് സിപ്‌ലൈൻ പ്രവർത്തിച്ചു; എം.എം. മണിയുടെ സഹോദരന്റെ സ്ഥാപനത്തിനെതിരേ കേസ്

അടിമാലി: ജില്ലാ കലക്ടറുടെ നിരോധനം ലംഘിച്ച് സിപ്‌ലൈൻ പ്രവർത്തിച്ചവർക്ക് എതിരെ കേസ്. വില്ലേജ് ഓഫിസർ നൽകിയ പരാതിയിൽ ഹൈറേഞ്ച് സിപ്‌ലൈൻ പ്രോജക്ട് എന്ന സ്ഥാപനത്തിനെതിരെയാണ് അടിമാലി പൊലീസ് കേസെടുത്തത്. എം.എം. മണി എംഎൽഎയുടെ സഹോദരൻ എം.എം. ലംബോദരനാണ് കലക്ടറുടെ നിയന്ത്രണങ്ങൾ ലംഘിച്ച് വിനോദസ‍ഞ്ചാര കേന്ദ്രം തുറന്നത്. കലക്ടറുടെ നിർദേശ പ്രകാരം ആനവിരട്ടി വില്ലേജ് ഓഫിസർ ലംബോദരന്റെ സിപ്‌ലൈൻ വിനോദസഞ്ചാരകേന്ദ്രം അടപ്പിച്ചിരുന്നു. പിന്നാലെ വില്ലേജ് ഓഫിസർ നൽകിയ പരാതിയിൽ ഹൈറേഞ്ച് സിപ്‌ലൈൻ പ്രോജക്ട് എന്ന സ്ഥാപനത്തിനെതിരെ അടിമാലി പൊലീസ് കേസെടുക്കുകയായിരുന്നു.

അടിമാലി–മൂന്നാർ പാതയിൽ ഇരുട്ടുകാനത്താണു ലംബോദരൻ നടത്തിവരുന്ന സിപ്‌ലൈൻ. റോഡിന്റെ ഒരു വശത്തെ സിപ്‌ലൈൻ സ്റ്റേഷനിൽനിന്ന് അടുത്ത മലയിലേക്കു കേബിളിലൂടെ യാത്ര ചെയ്യുന്നതാണു പദ്ധതി. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മേഖലകളിൽ സാഹസിക വിനോദങ്ങൾ പാടില്ലെന്നു ജില്ലാ ഭരണകൂടത്തിന്റെ കർശന നിർദേശം സ്ഥാപനം ലംഘിച്ചെന്നാണു കണ്ടെത്തൽ. നിയന്ത്രണങ്ങൾ നീക്കിയെന്ന വാർത്ത കണ്ടതിനെ തുടർന്നാണു കേന്ദ്രം തുറന്നതെന്നു ലംബോദരൻ പ്രതികരിച്ചു.

You might also like
Canada updates timelines for temporary residence applicants

കാനഡ താൽക്കാലിക താമസ അപേക്ഷകൾക്കായുള്ള സമയപരിധി പുതുക്കി

Foreign job promise fraud worth lakhs: Company CEO arrested

വിദേശ തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: സ്ഥാപനത്തിന്റെ സിഇഒ അറസ്റ്റിൽ

ഓസ്റ്റിനില്‍ ഐസിഇ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് ഒരാള്‍ക്ക് പരുക്ക്: പ്രതിഷേധവുമായി ജനങ്ങള്‍

ലോറൻസ് ബിഷ്‌ണോയി ഗ്യാങ് തലവൻ കരംവീർ സിങ് ഇന്ത്യയിൽ അറസ്റ്റിൽ

ഫിൻഡ്‌ലിയുടെ രാജി: അഞ്ച് ബി.സി. ടോറി നിയമസഭാംഗങ്ങൾ പാർട്ടിയിൽ തിരിച്ചെത്തി

Top Picks for You
Top Picks for You