newsroom@amcainnews.com

കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനുമാണ് പിണറായി വിജയൻ, അച്യുതാനന്ദനെ വഞ്ചിച്ച് മുഖ്യമന്ത്രിയായി; മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ വീട്ടിൽ വന്നതോടെയാണ് കച്ചവടം തുടങ്ങി; മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരെയും പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് അൻവർ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ ആരോപണവുമായി പിവി അൻവര്‍. സിപിഎം തന്നെ വഞ്ചകനായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും പിണറായി വിജയനാണെന്നും പിവി അൻവര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെയും അൻവര്‍ ആരോപണം തുടര്‍ന്നു.

കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനുമാണ് മുഖ്യമന്ത്രി. വി.എസ് അച്യുതാനന്ദനെ വഞ്ചിച്ചാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായത്. ഇടതുപക്ഷ പ്രസ്ഥാനത്തായാകെ മുഖ്യമന്ത്രി വഞ്ചിച്ചു. മുഖ്യമന്ത്രി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖം മലപ്പുറം ജില്ലയെ ഒരു സമൂഹത്തെയാകെ വഞ്ചിക്കുന്നതാണ്. ബി.ജെ.പിക്ക് ഒരു ആയുധം ഉണ്ടാക്കി കൊടുക്കാനാണ് പിണറായി വിജയൻ ഹിന്ദു അഭിമുഖത്തിലൂടെ ശ്രമിച്ചത്. ക്രിസ്ത്യൻ സമുദായത്തെയും മുഖ്യമന്ത്രി വഞ്ചിച്ചു.

മുനമ്പം വിഷയത്തിൽ അവിടുത്തെ താമസക്കാരേയും ക്രൈസ്തവ സമുദായത്തേയും വഞ്ചിച്ചതും മുഖ്യമന്ത്രിയാണ്. മുനമ്പത്തെ താമസക്കാരുടെ കണ്ണീരിനാണ് ഇസ്ലാമിൽ വിലയുള്ളത്. ലക്ഷക്കണക്കിന് യുവാക്കളെ തൊഴിൽ നൽകാതെ മുഖ്യമന്ത്രി വഞ്ചിച്ചു. കർഷകരെയും വഞ്ചിച്ചു. ജപ്തിയിൽ വീട്ടിൽ നിന്ന് ആരേയും ഇറക്കിവിടില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി വഞ്ചിച്ചു. നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഭരിക്കുന്ന സഹകരണ ബാങ്കാണ് നിരവധി പേരെ ജപ്തിയിലാക്കിയിട്ടുള്ളത്. ഇടത്തരം വ്യാപാരികളെയാകെ സർക്കാരും മുഖ്യമന്ത്രിയും വഞ്ചിച്ചു. പ്രവാസികളെ സഹായിക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി വഞ്ചിച്ചതും മുഖ്യമന്ത്രിയാണ്.

വഞ്ചകൻ എന്നല്ലാതെ മുഖ്യമന്ത്രിയെ മറ്റെന്താണ് വിളിക്കുകയെന്നും അൻവര്‍ ചോദിച്ചു. പിതാവിനെ പോലെ കണ്ടാണ് മുഖ്യമന്ത്രിയോടൊപ്പം നിന്നത്. എന്നാൽ, മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ വീട്ടിൽ വന്നതോടെയാണ് കച്ചവടം തുടങ്ങിയത്. ഇതോടെ മുഖ്യമന്ത്രി കുടുംബനാഥനായി മാറി. മുഖ്യമന്ത്രിയുടെ മകളെ ദുരുപയോഗം ചെയ്ത് പി. ശശി കച്ചവടം സജീവമാക്കി. കയ്യും കാലും കെട്ടിയിട്ട സ്ഥിതിയിലാണ് മുഖ്യമന്ത്രി. മകളെ ആറ് മാസം ജയിലിലടക്കുന്നെങ്കിൽ ജയിലിലടക്കട്ടെയെന്ന് മുഖ്യമന്ത്രി തീരുമാനിച്ചാൽ തീരുന്ന വിഷയമേ ഇവിടെയുള്ളൂ.

കേന്ദ്ര ഏജൻസികളുടെ വലയത്തിലാണ് മുഖ്യമന്ത്രി. വയനാട് പുനരധിവാസത്തിന്‍റെ പേരിൽ മന്ത്രി മുഹമ്മദ് റിയാസിന്‍റെ റിയൽ എസ്റ്റേറ്റ് കച്ചവടത്തിനാണ് മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നത്. കരാറുകൾ എല്ലാം ഊരാളുങ്കൽ ലേബർ സൊസൈറ്റി വിഴുങ്ങുകയാണ്. ഇടത്തരം സാധാരണ കരാറുകാർ കൂലി പണിയെടുക്കേണ്ട ഗതികേടിലായി. അന്താരാഷ്ട്ര കരാറുകാർക്കു വേണ്ടിയാണ് തുരങ്ക പാതക്ക് ശ്രമിക്കുന്നത്. കമ്മീഷൻ വിദേശത്ത് കിട്ടുമെന്നതാണ് സൗകര്യം.

പോത്ത് കല്ല് – മേപ്പാടി റോഡിന് 25 ഏക്കർ സ്ഥലം നൽകാമെന്ന് താൻ പറഞ്ഞു. എന്നാൽ, തുരങ്ക പാതക്ക് വേണ്ടി മന്ത്രി മുഹമ്മദ് റിയാസ് പദ്ധതി അട്ടിമറിച്ചു. മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരും ഒന്നിച്ചും താൻ ഒറ്റക്കമുള്ള സംവാദത്തിന് തയ്യാറുണ്ടോയെന്നും അൻവര്‍ വെല്ലുവിളിച്ചു. തന്‍റെ സഹോദരൻ എൻസിപി നേതാവ് പി.വി അജ്മലിന്‍റെ സ്വാർത്ഥ താൽപര്യത്തിലാണ് പ്രവർത്തിക്കുന്നത് കുടുംബത്തിലെ പലരേയും തനിക്ക് എതിരാക്കാനാണ് ശ്രമിക്കുന്നത്. അതൊന്നും നടക്കില്ല. നിലമ്പൂരിൽ 75000 വോട്ടുകൾ നേടി വലിയ വിജയം നേടും. 2014ലെ ലോക് സഭ തെരെഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ച് 8900 വോട്ടു നേടിയവനാണ് താൻ.

ആര്യാടൻ ഷൗക്കത്ത് വീട്ടിൽ വന്നപ്പോൾ ജയിക്കില്ലെന്ന് വ്യക്തമായി പറഞ്ഞു. 2026ൽ നിലമ്പൂരിൽ മത്സരിക്കുമെന്ന് പറഞ്ഞു. കോൺഗ്രസ് നേതൃത്വവുമായി ഒന്നിച്ച് സംസാരിക്കാമെന്ന് പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തെ വിശ്വസിക്കാൻ പറ്റില്ലെന്ന് ആര്യാടൻ ഷൗക്കത്ത് തന്നോട് പറഞ്ഞു. അങ്ങനെയാണെങ്കിൽ മുസ്ലീം ലീഗും തങ്ങൾമാരേയും ചേർത്ത് സംസാരിക്കാമെന്ന് പറഞ്ഞെങ്കിലും ആര്യാടൻ ഷൗക്കത്ത് വഴങ്ങിയില്ല. പ്രതിപക്ഷ നേതാവിനെക്കുറിച്ച് ഇനി ജനങ്ങൾ തീരുമാനിക്കട്ടെ.

പ്രതിപക്ഷ നേതാവ് ദേഹത്തു വീണ ചാണകമാണ്. രമേശ് ചെന്നിത്തലയുടേയും കുഞ്ഞാലിക്കുട്ടിയുടേയും മുഖത്ത് ചാണകം തേക്കുകയാണ്. പ്രതിപക്ഷ നേതാവിന്‍റെ അഹങ്കാരവും ജനങ്ങളെ ഇകഴ്ത്തുന്നതും ജനങ്ങൾ തന്നെ വിലയിരുത്തട്ടെ. വി.എസ്‌. ജോയിയോട് വിരോധമുണ്ടെങ്കിൽ എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ക്രൈസ്തവ സഭ അംഗവുമായ ഒ.ടി. ജെയിംസിനെ സ്ഥാനാർത്ഥിയാക്കാമെന്ന് പറഞ്ഞു. അതിനു ആര്യാടൻ ഷൗക്കത്ത് വഴങ്ങിയില്ലെന്നും പി.വി. അൻവർ പറഞ്ഞു.

You might also like

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

Excise inspection at Anto Augustine's Wayanad house; 43 litres of foreign liquor and wine seized

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് പരിശോധന; 43 ലിറ്റർ വിദേശമദ്യവും വൈനും പിടിച്ചെടുത്തു

Canada says Philippines, ASEAN trade talks 90% complete, eyes November finish

കാനഡ-ഫിലിപ്പീൻസ്, ആസിയാൻ വ്യാപാര ചർച്ചകൾ 90 ശതമാനവും പൂർത്തിയായി; നവംബറോടെ കരാർ ഒപ്പുവെക്കാൻ ലക്ഷ്യമിടുന്നു

The legal battle between Trump and the media over press restrictions

മാധ്യമ വിലക്കിൽ ട്രംപും മാധ്യമങ്ങളും തമ്മിലുള്ള നിയമപോരാട്ടം

ന്യൂയോര്‍ക്കിൽ ഫെഡറല്‍ ഇമിഗ്രേഷന്‍ വിഭാഗം പരിശോധന: 2,197 പേര്‍ അറസ്റ്റില്‍

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

Top Picks for You
Top Picks for You