newsroom@amcainnews.com

ഹാര്‍വാര്‍ഡ്-ട്രംപ് തര്‍ക്കം മാര്‍ക്ക് കാര്‍ണിയുടെ മകളും പ്രതിസന്ധിയില്‍ ?

ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശന യോഗ്യത റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം പല പ്രമുഖരെയും ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയുടെ മകള്‍ ക്ലിയോ കാര്‍ണിയും ബെല്‍ജിയം രാജകുമാരി എലിസബത്തും ഈ തര്‍ക്കത്തില്‍ ഉള്‍പ്പെട്ട പ്രമുഖരില്‍പ്പെടുന്നു. ഹാര്‍വാര്‍ഡില്‍ റിസോഴ്സ് എഫിഷ്യന്‍സി പ്രോഗ്രാമില്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയ ക്ലിയോ കാര്‍ണിയും കെന്നെഡി സ്‌കൂളില്‍ പബ്ലിക് പോളിസിയില്‍ മാസ്റ്റേഴ്‌സ് പ്രോഗ്രാമില്‍ ഒന്നാം വര്‍ഷ പഠനം കഴിഞ്ഞ എലിസബത്തും മറ്റു വിദ്യാര്‍ത്ഥികളെപ്പോലെത്തന്നെ, രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ്.

ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനത്തിനെതിരെ ഹാര്‍വാര്‍ഡ് കോടതിയെ സമീപിച്ച്, നടപടിക്കുമേല്‍ കഴിഞ്ഞ ദിവസം സ്റ്റേ നേടിയിരുന്നു. ഹാര്‍വാര്‍ഡിന്റെ 7,000 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന ഈ നടപടി, അവരുടെ വീസയെയും പഠനത്തെയും അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. ഈ പ്രശ്‌നത്തില്‍ ട്രംപ് ഭരണകൂടത്തിന് കോടതി താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഭാവിയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ ഹാര്‍വാര്‍ഡിന് കഴിയില്ലെന്നും നിലവിലുള്ളവര്‍ക്ക് മറ്റ് കോളേജുകളിലേക്ക് മാറേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിദ്യാര്‍ത്ഥികളെ പ്രതിഷേധങ്ങളില്‍ കുടുക്കാനും നാടുകടത്താനും സാധ്യതയുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് വഴിയൊരുക്കിയത്. ട്രംപ് ഭരണകൂടത്തിന്റെ ഈ നടപടി നിയമവിരുദ്ധമാണെന്നും സര്‍വകലാശാലയുടെ ലക്ഷ്യങ്ങളെയും നിലനില്‍പ്പിനെയും ഇത് ബാധിക്കുമെന്നും ഹാര്‍വാര്‍ഡ് വ്യക്തമാക്കി.

You might also like

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അത് അനങ്ങുന്നരീതി… വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെക്കുറിച്ച് വാചാലനായി ഡോണൾഡ് ട്രംപ്! സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

Top Picks for You
Top Picks for You