newsroom@amcainnews.com

യുഎസില്‍ ഭീതി വിതച്ച് ചുഴലിക്കാറ്റ്: 25 മരണം, നിരവധി പേര്‍ക്ക് പരുക്ക്

യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍വീശിയടിച്ച ചുഴലിക്കാറ്റില്‍ കെന്റക്കിയിലും മിസോറിയിലുമായി 25 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. കെന്റക്കിയില്‍ 18 പേരും മിസോറിയിലെ സെന്റ് ലൂയിസില്‍ 7 പേരുമാണ് മരിച്ചത്. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുള്ളതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മിസോറിയില്‍ 5,000 കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചു. വൈദ്യുതി ലൈനുകള്‍ പൊട്ടിവീണു.

രണ്ട് സംസ്ഥാനങ്ങളിലുമായി 140,000 വീടുകളില്‍ വൈ്യദ്യുതി വിച്ഛേദിക്കപ്പെട്ടു. സെന്റ് ലൂയിസില്‍ രക്ഷാപ്രവര്‍ത്തകര്‍ വീടുകള്‍ തോറും തിരച്ചില്‍ തുടരുകയാണ്. ഇവിടെ മാത്രം 38 പേര്‍ക്ക് പരുക്കേറ്റു. കെന്റക്കിയിലും നിരവധി പേര്‍ക്ക് പരുക്കുണ്ട്. സെന്റ് ലൂയിസിലെ പള്ളിയുടെ ഭാഗം തകര്‍ന്ന് ഒരാള്‍ മരിച്ചു. നാശനഷ്ടം കൂടുതലുള്ള പ്രദേശങ്ങളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അമേരിക്കയുടെ ‘ടൊര്‍ണാഡോ അല്ലി’ എന്നറിയപ്പെടുന്ന മേഖലയിലാണ് ഇത് സംഭവിച്ചത്. ഇവിടെ മേയ്, ജൂണ്‍ മാസങ്ങളില്‍ ചുഴലിക്കാറ്റ് സാധാരണമാണ്. സമീപ സംസ്ഥാനമായ ഇല്ലിനോയിസിലും കാറ്റ് വീശി. വടക്കന്‍ ടെക്‌സാസിലും ടൊര്‍ണാഡോ മുന്നറിയിപ്പുണ്ട്.

You might also like
Masinagudi trip: Strict restrictions and entry ban for tourists

മസിനഗുഡി യാത്ര: സഞ്ചാരികൾക്ക് കർശന നിയന്ത്രണങ്ങളും പ്രവേശന വിലക്കും

Federal Government developing framework for greater international cooperation on carbon markets

കാർബൺ വിപണികളിൽ അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഫെഡറൽ സർക്കാർ പുതിയ ചട്ടക്കൂട് വികസിപ്പിക്കുന്നു

CBSA investigation leads to firearm seizures and conspiracy charges in Essex County, Ontario

ഒന്റാരിയോയിലെ എസ്സെക്സ് കൗണ്ടിയിൽ തോക്ക് വേട്ട: കാനഡ ബോർഡർ സർവീസസ് ഏജൻസി അന്വേഷണത്തിൽ തോക്കുകളും ഗൂഢാലോചന കുറ്റവും ചുമത്തി

Legal immigration to the US in crisis: Report shows new policies creating major impact

യു.എസിലെ നിയമപരമായ കുടിയേറ്റം പ്രതിസന്ധിയിൽ: പുതിയ നയങ്ങൾ വലിയ ആഘാതം സൃഷ്ടിക്കുന്നതായി റിപ്പോർട്ട്

Two Toronto police officers hurt after collision with fleeing vehicle

ഓടിരക്ഷപ്പെടാൻ ശ്രമിച്ച വാഹനം ഇടിച്ചു; ടൊറന്റോയിൽ രണ്ട് പൊലീസുകാർക്ക് പരുക്ക്

കാലിഫോർണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

Top Picks for You
Top Picks for You