newsroom@amcainnews.com

ഫിലിപ്പിന്‍സില്‍ ശക്തമായ ഭൂചലനം; 6.9 തീവ്രത, 60 മരണം

മധ്യ ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 60 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബോഗോയിലാണ് ഭൂചലനം കൂടുതല്‍ ബാധിച്ചത്. മണ്ണിടിച്ചിലിലും പാറക്കെട്ടുകള്‍ തകര്‍ന്നു നിരവധി വീടുകള്‍ അടിയിലായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. നിരവധി പ്രദേശങ്ങളില്‍ വൈദ്യുതിയും നിലച്ചു.

ബൊഹോള്‍ പ്രവിശ്യയിലെ കാലാപെയില്‍ നിന്ന് ഏകദേശം 11 കിലോമീറ്റര്‍ കിഴക്ക്-തെക്കുകിഴക്കായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം സുനാമി ഭീഷണിയില്ലെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ലെയ്റ്റ്, സെബു, ബിലിരാന്‍ എന്നീ മധ്യ ദ്വീപുകളിലെ നിവാസികളോട് കടല്‍ത്തീരത്ത് നിന്ന് മാറിനില്‍ക്കാനും തീരത്തേക്ക് പോകരുതെന്നും മുന്നറിയിപ്പ് നല്‍കി.

You might also like
Three students meet a tragic end as luxury car plunges off bridge on Mumbai Coastal Road

മുംബൈ കോസ്റ്റൽ റോഡിൽ ആഡംബര കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

When Dreaming of Studying Abroad: Low-Cost Education and Important Things to Keep in Mind

വിദേശപഠനം സ്വപ്നം കാണുമ്പോൾ: കുറഞ്ഞ ചെലവിലുള്ള പഠനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Canada announces new study route for foreign workers, no separate permit needed

വിദേശ തൊഴിലാളികൾക്കായി പുതിയ പഠന മാർഗ്ഗം പ്രഖ്യാപിച്ച് കാനഡ; പ്രത്യേക പെർമിറ്റ് ആവശ്യമില്ല

ഓസ്റ്റിനില്‍ ഐസിഇ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് ഒരാള്‍ക്ക് പരുക്ക്: പ്രതിഷേധവുമായി ജനങ്ങള്‍

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

കാനഡയിൽ ശൈത്യ-വസന്തകാലങ്ങളിൽ താപനില ഉയരാൻ സാധ്യത: റിപ്പോർട്ട്

Top Picks for You
Top Picks for You