newsroom@amcainnews.com

പോരാട്ടത്ത് പിന്തുണ, പക്ഷേ…; ആൺ നോട്ടങ്ങളെയും ഈ നാടിന്റെ ലൈംഗിക ദാരിദ്ര്യത്തേയും ഉപയോഗപ്പെടുത്തി; ‘ഇവർ എന്താണ് ഈ കാണിക്കുന്നത്?’ എന്ന് എങ്കിലും പറയാത്തവരുണ്ടോ? ഹണി റോസിനെ വിമർശിച്ച് നടി ഫറ ഷിബില

കൊച്ചി: അശ്ലീല പരാമർശം നടത്തിയതിനെത്തുടർന്ന് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരേ പരാതി നൽകിയ നടി ഹണി റോസിനെ വിമർശിച്ച് നടിയും അവതാരകയുമായ ഫറ ഷിബില. ഹണി റോസിന്‍റെ പരാതിയില്‍ പൊലീസ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് എടുത്തിരുന്നു. ഹണിയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നുവെന്നും, എന്നാല്‍ അതിന്‍റെ ഉദ്ദേശ ശുദ്ധിയില്‍ എതിര്‍ അഭിപ്രായമുണ്ട് എന്നുമാണ് നടി ഫറ ഷിബില തന്‍റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കക്ഷി അമ്മിണിപ്പിള്ള, ഡൈവോഴ്സ്, പുലിമട പോലുള്ള ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം ചെയ്തിട്ടുള്ള ഫറയുടെ ഇന്‍സ്റ്റഗ്രാമിലാണ് പ്രതികരണം. സൈബർ ബുള്ളീയിങ് ഒരു തരത്തിലും ന്യായീകരിക്കുന്നില്ലെങ്കിലും ഹണി റോസിന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്ന് ഫറ ഷിബില വ്യക്തമാക്കി.

വളരെ ബുദ്ധിപരമായി ആൺ നോട്ടങ്ങളെയും ലൈംഗീക ദാരിദ്ര്യത്തേയും ഉപയോഗപ്പെടുത്തി വളരെ വൾഗർ ആയ ആംഗിളിൽ എടുത്ത തന്റെ തന്നെ വിഡിയോകൾ ഷെയർ ചെയ്യുന്ന ഹണി റോസിന്റെ പ്രവർത്തികൾ അത്ര നിഷ്കളങ്കമല്ലെന്നാണ് ഫറ ഷിബിലയുടെ നിരീക്ഷണം. ഉപജീവനത്തിനായി ഉദ്ഘാടനങ്ങൾ ചെയ്യുന്നതിൽ കുഴപ്പമില്ലെങ്കിലും സ്ത്രീകളെ അങ്ങേയറ്റം സെക്ഷ്വലൈസ് ചെയ്യുന്ന ഒരു ഇൻഡസ്ട്രിയൽ അതിനെതിരെയുള്ള പോരാട്ടങ്ങളെ ഹണി റോസിന്റെ പ്രവർത്തികൾ ബാധിക്കും എന്നും ഫറ ഷിബില പറയുന്നു.

“എന്റെ മേഖല ഇതായത് കൊണ്ട്, ആളുകൾ സ്നേഹത്തോടെ വിളിക്കുന്നു, ഞാൻ പോയി ഉൽഘാടനം ചെയ്യുന്നു ” -അത്രയും നിഷ്കളങ്കമാണ് കാര്യങ്ങൾ എന്ന് തോന്നുന്നില്ല. മിസ്സ് ഹണി റോസ് വളരെ ബുദ്ധിപരമായി, മെയിൽ ഗെയ്സനെയും ഈ നാടിന്‍റെ ലൈംഗീക ദാരിദ്ര്യത്തേയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്,വളരെ വൾഗർ ആയ ആംഗിളിൽ എടുത്ത തന്റെ തന്നെ വീഡിയോകൾ റി ഷെയർ ചെയ്യുന്നത് എന്ത് മാതൃകയാണ് നൽകുന്നത്? സ്ത്രീകളെ അങ്ങേയറ്റം സെക്ഷ്വലൈസ് ചെയ്യുന്ന ഒരു ഇൻഡസ്ട്രിയൽ, അതിനെതിരെയുള്ള പോരാട്ടങ്ങളെ ഇത് തീർച്ചയായും ബാധിക്കും. മിസ്സ് ഹണി റോസിനെ കുറിച്ച്, പരസ്യമായോ, രഹസ്യമായോ_ “ഇവർ എന്താണ് ഈ കാണിക്കുന്നത് ?” എന്ന് എങ്കിലും പരാമർശിക്കാത്തവര്‍ ഈ കൊച്ച് കേരളത്തിൽ ഉണ്ടോ?

ഒരു സ്ത്രീ നടത്തുന്ന യുദ്ധം ഞാൻ കാണുന്നു.! ഒരു പക്ഷെ അവർ കോൺഷ്യസ് ആയി ഒരു ട്രെൻഡ് സെറ്റ് ചെയ്തതായിരിക്കില്ല, ഇൻഫ്ലുൻസ് ചെയ്യാൻ ഉദേശിച്ചിട്ടുമുണ്ടാവില്ല, സർവൈവൽ ആണ് അവർക്ക് ഉൽഘാടന പരിപാടികൾ എന്നും മനസിലാക്കുന്നു. പക്ഷെ “Impact is more important than intention.” Right? – എന്നാണ് ഫറ ഷിബിലയുടെ കുറിപ്പ്.

നേരത്തെ ഒരു അഭിമുഖത്തിലും ഫറ ഹണി റോസിന്‍റെ ഉദ്ഘാടനങ്ങള്‍ സംബന്ധിച്ച് നടത്തിയ കമന്‍റ് വാര്‍ത്തയായിരുന്നു. അതേ സമയം ഫറയുടെ ഈ പോസ്റ്റില്‍ ഏറെ വിമര്‍ശനങ്ങളും വരുന്നുണ്ട്. ഫറയും ഇത്തരത്തില്‍ വസ്ത്രങ്ങള്‍ ധരിച്ച് ഫോട്ടോഷൂട്ട് നടത്തിയിട്ടില്ലെ എന്നത് പലരും ചോദിക്കുന്നുണ്ട്. ബലാത്സംഗ ഇരയുടെ വസ്ത്രത്തെ കുറ്റം പറയുന്ന അതേ മനോനിലയാണ് ഇതെന്ന് മറ്റ് ചിലര്‍ കമന്‍റ് ചെയ്യുന്നുണ്ട്. എന്ത് ധരിക്കണം, എന്ത് ധരിക്കണ്ട എന്നതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യം ആണ്. ഒരാൾ നോ പറഞ്ഞാൽ അവിടെ തീർന്നു അതിലപ്പുറം ഇല്ല. ഹണി റോസിന് പിന്തുണ എന്നതിനപ്പുറം ഒരു പക്ഷെയും ഇല്ലെന്നാണ് മറ്റൊരു കമന്‍റ്.

You might also like

സൂക്ഷിച്ചില്ലെങ്കിൽ വിസ റദ്ദായേക്കാം; താമസസ്ഥലം മാറിയാൽ പോസ്റ്റ് ഓഫീസ് അറിയിപ്പ് മാത്രം പോര: USCIS

U.S. Import Bans and Affected Products

യു.എസ്. ഇറക്കുമതി നിരോധനവും ബാധിക്കപ്പെടുന്ന ഉൽപ്പന്നങ്ങളും

കാലിഫോർണിയയില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

ട്രംപിന് തിരിച്ചടി: വൈറ്റ് ഹൗസിലെ മാധ്യമവിലക്കിനെതിരെ ഫെഡറല്‍ കോടതി

മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 17 ന്

പലസ്തീന് 100 ദശലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിച്ച് കാനഡ

Top Picks for You
Top Picks for You