newsroom@amcainnews.com

പെന്തക്കോസ്ത് ഫെലോഷിപ്പ് ഓഫ് ഇന്‍ഡോ-കനേഡിയന്‍സ് രണ്ടാമത് കോണ്‍ഫറന്‍സ് കാല്‍ഗറിയില്‍

പെന്തക്കോസ്ത് ഫെലോഷിപ്പ് ഓഫ് ഇന്‍ഡോ-കനേഡിയന്‍സിന്റെ ആഭിമുഖ്യത്തില്‍ കാനഡയിലെ വിവിധ പ്രൊവിന്‍സുകളില്‍ നിന്നുള്ള സഭകളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കോണ്‍ഫറന്‍സ് ഓഗസ്റ്റില്‍ കാല്‍ഗറിയില്‍ നടക്കും. ഓഗസ്റ്റ് 13,14,15,16 ( വ്യാഴം,വെള്ളി, ശനി, ഞായര്‍) തീയതികളില്‍ കാല്‍ഗറിയിലെ ബെസ്റ്റ് പ്രീമിയര്‍ പ്ലാസ ഹോട്ടലിലാണ് സംഗമം ഒരുക്കിയിരിക്കുന്നത്. പാസ്റ്റര്‍ അനീഷ് തോമസ്, പാസ്റ്റര്‍ ഫെയ്ത്ത് ബ്ലെസ്സണ്‍, പാസ്റ്റര്‍ ജോഷ് മാത്യു, ഡോ. ദീപക് മാത്യു എന്നിവര്‍ കോണ്‍ഫറന്‍സില്‍ വചനശുശ്രൂഷ നടത്തും. ഡോ. ടോം ഫിലിപ്പ് തോമസ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.

ജനറല്‍ കണ്‍വീനര്‍ പാസ്റ്റര്‍ വില്‍സണ്‍ കടവിലിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി കോണ്‍ഫറസിന്റെ വിജയത്തിനായി ഒരുക്കങ്ങള്‍ നടത്തി വരുന്നു. ഓഗസ്റ്റ് 13 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് തുടങ്ങുന്ന കോണ്‍ഫറന്‍സ് 16 ഞായറാഴ്ച കര്‍തൃമേശ ശുശ്രൂഷയൊടുകൂടി അവസാനിക്കും. ബ്രദര്‍ വില്‍സണ്‍ സാമുവല്‍ (പബ്ലിസിറ്റി & മീഡിയ), പാസ്റ്റർ സാമുവല്‍ ഡാനിയേല്‍, പാസ്റ്റര്‍ എബ്രഹാം തോമസ്, പാസ്റ്റര്‍ ബിനു ജോക്കബ് (പ്രയര്‍ കോഡിനേറ്റേഴ്‌സ്), ഡോ. ഷേര്‍ളി കുര്യച്ചന്‍ (ലേഡീസ് കോഡിനേറ്റര്‍), പാസ്റ്റര്‍ മനീഷ് തോമസ് (ലോക്കല്‍ സെക്രട്ടറി), ഡോ. തോമസ് വര്‍ഗീസ് (ലോക്കല്‍ ട്രഷറര്‍), ബ്രദര്‍ നെല്‍സണ്‍ ഫിലിപ്പ്, പാസ്റ്റര്‍ സാം എബ്രഹാം (ഇംഗ്ലീഷ് കോഡിനേറ്റര്‍സ്) എന്നിവരാണ് കമ്മറ്റി അംഗങ്ങള്‍.

You might also like

എഡ്മിന്‍റനിൽ ദക്ഷിണേഷ്യൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ട് ആഭരണക്കവർച്ച: മുന്നറിയിപ്പ് നൽകി പോലീസ്

Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

Top Picks for You
Top Picks for You