ഹീത്രൂ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മലയാളി വിദ്യാഭ്യാസ വിദഗ്ധൻ ഡോ. ജോയ് കെ. തോമസ് അന്തരിച്ചു

ലണ്ടൻ : നാട്ടിൽ നിന്ന് യുകെയിൽ തിരിച്ചെത്തിയ അധ്യാപകനും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. ജോയ് കെ. തോമസ് (70) ഹീത്രൂ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. യുകെയിലെ റെഡിച്ചിൽ സ്ഥിരതാമസക്കാരനായ അദ്ദേഹം വ്യാഴാഴ്ച വൈകുന്നേരം ലഗേജ് ശേഖരിക്കാൻ കാത്തുനിൽക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. വിമാനത്താവള അധികൃതർ ഉടൻ സി.പി.ആർ. നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒറ്റയ്ക്കാണ് അദ്ദേഹം യാത്ര ചെയ്തിരുന്നത്. പിതാവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ മകനെ കാത്തിരുന്നത് അപ്രതീക്ഷിത വിയോഗവാർത്തയായിരുന്നു. പൊലീസ് തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. തിരുവനന്തപുരം […]
സാങ്കേതിക തകരാര്‍ പരിഹരിച്ചു; യുണൈറ്റഡ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്

വാഷിങ്ടൺ : സാങ്കേതിക തകരാറിനെത്തുര്‍ന്ന് രാജ്യവ്യാപകമായി സര്‍വീസ് പ്രതിസന്ധിയിലായ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാന സര്‍വീസ് സാധാരണ നിലയിലേക്ക്. എയര്‍ലൈന്‍സിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ച സാങ്കേതിക തകരാര്‍ പരിഹരിച്ചതായി കമ്പനി അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ സാങ്കേതിക പ്രശ്നത്തെത്തുടര്‍ന്ന് നിരവധി വിമാനങ്ങളുടെ പുറപ്പെടല്‍ വൈകിയിരുന്നു. വിമാനത്തിന്റെ അന്തിമ ഭാരം കണക്കാക്കി സുരക്ഷിതമായി പറന്നുയരാന്‍ ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനത്തിലാണ് തകരാറുണ്ടായത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ കമ്പനിയുടെ 418 വിമാനങ്ങള്‍ വൈകിയതായി ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് അവെയര്‍ രേഖപ്പെടുത്തി. പൈലറ്റുമാര്‍ എയര്‍ ട്രാഫിക് […]
ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബിന്റെ ചീട്ടുകളി ടൂർണമെൻ്റ് 21-ന്

ന്യൂയോർക്ക് : ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബിന്റെ 2026 ചീട്ടുകളി ടൂർണമെൻ്റ് നവംബർ 21 ശനിയാഴ്ച സ്റ്റോണി പോയിൻ്റിലെ റോക്ക്ലാൻഡ് ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. 56, 28, റമ്മി ഇനങ്ങളിലാണ് മത്സരങ്ങൾ. 56, 28 ഇനങ്ങളിൽ മാത്രം ആകെ 5,000 ഡോളറിന്റെ ക്യാഷ് പ്രൈസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 8.30-ന് ആരംഭിക്കുന്ന 56 മത്സരത്തിൽ ഒരു ടീമിൽ മൂന്ന് കളിക്കാർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസ് ഒരാൾക്ക് 125 ഡോളറാണ്. ഒന്നാംസ്ഥാനക്കാർക്ക് 2,000 ഡോളറും രണ്ടാം സ്ഥാനക്കാർക്ക് 1,000 […]
സോഫ്റ്റ്വെയർ തകരാർ: ജെ.പി. മോര്ഗന് ചേസിലെ സാങ്കേതിക തടസ്സം പരിഹരിച്ചു

വാഷിങ്ടൺ : യുഎസിലെ ഏറ്ററ്വും വലിയ ബാങ്കായ ജെ.പി. മോര്ഗന് ചേസില്‍ പണമിടപാടിനു തടസമുണ്ടാക്കിയ സാങ്കേതിക തകരാര്‍ പരിഹരിച്ചു. തിങ്കളാഴ്ചയാണ് ബാങ്കിന്റെ ഇടപാടുകളെ ബാധിച്ച പ്രശ്നം റിപ്പോര്‍ട്ട് ചെയ്തത്. സോഫ്റ്റ്വെയറിലെ പിഴവാണ് ഇടപാടുകള്‍ പൂര്‍ത്തിയാകാന്‍ കൂടുതല്‍ സമയമെടുക്കാന്‍ കാരണമായതെന്ന് കമ്പനി വ്യക്തമാക്കി. ന്യൂയോര്‍ക്കില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇടപാടുകള്‍ സാധാരണ നിലയില്‍ പുനരാരംഭിച്ചതായി ബാങ്ക് വക്താവും സ്ഥിരീകരിച്ചു. ബാങ്കിന്റെ ഇൻ്റേണൽ ഹാർഡ്വെയര് സംവിധാനങ്ങളിലെ സോഫ്റ്റ്വെയര് തകരാറാണ് പ്രശ്നത്തിന് കാരണമായതെന്ന് ജെ.പി. മോര്ഗന് ചേസ് നേരത്തെ അറിയിച്ചിരുന്നു. സംഭവത്തിന് സൈബര്‍ […]
യുഎസ് സർവകലാശാലകളുടെ വിദേശ ധനസഹായം: ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് കോടതി വിലക്ക്

വാഷിങ്ടൺ ഡി സി : യുഎസിൽ പ്രമുഖ ഗവേഷണ സർവകലാശാലകൾക്ക് സാമ്പത്തിക സഹായം നൽകുന്ന വിദേശ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരുകൾ പരസ്യപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തിരിച്ചടിയായി ഫെഡറൽ കോടതി വിധി. അമേരിക്കൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ അസോസിയേഷൻ ഓഫ് അമേരിക്കൻ യൂണിവേഴ്സിറ്റീസ് (AAU) സമർപ്പിച്ച ഹർജിയിൽ ഫെഡറൽ ജഡ്ജി താന്യ ചുട്കൻ പ്രാഥമിക നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. അമേരിക്കയിലെ എഴുപതിലധികം പ്രമുഖ ഗവേഷണ സർവകലാശാലകളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് AAU. വിദേശ ധനസഹായം സംബന്ധിച്ച വിവരങ്ങൾ വിദ്യാഭ്യാസ […]
വാഹന മോഷണം: പീൽ മേഖലയിൽ 12 പേർ അറസ്റ്റിൽ, 96 വാഹനങ്ങൾ കണ്ടെടുത്തു

ബ്രാംപ്ടൺ : പീൽ മേഖലയിൽ വാഹന മോഷണ അന്വേഷണത്തിൽ 12 പേർ അറസ്റ്റിലായി. 4.5 ദശലക്ഷം ഡോളറിലധികം മൂല്യമുള്ള, മോഷ്ടിക്കപ്പെട്ട തൊണ്ണൂറിലധികം വാഹനങ്ങൾ കണ്ടെടുത്തതായി പീൽ പൊലീസ് അറിയിച്ചു. ‘കാനഡ ബോർഡർ സർവീസസ് ഏജൻസി’യുമായി (CBSA) സഹകരിച്ച് 2026 മാർച്ചിൽ ആരംഭിച്ച ‘പ്രോജക്റ്റ് കാഡെറ്റ’ (Project Cadetta)യുടെ ഭാഗമായാണ് അറസ്റ്റ്. ബ്രാംപ്ടണിലെ വെയർഹൗസ് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ കനേഡിയൻ തുറമുഖങ്ങൾ വഴി പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക് കടത്താൻ ഉദ്ദേശിച്ചിരുന്ന മോഷ്ടിച്ച വാഹനങ്ങൾ കണ്ടെത്തി. അന്വേഷണത്തിൽ വെയർഹൗസിലെ ഷിപ്പിങ് കണ്ടെയ്നറുകൾക്കുള്ളിൽ […]
ബർലിങ്ടണിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു

ടൊറൻ്റോ : വാരാന്ത്യത്തിൽ ബർലിങ്ടണിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. നവംബർ 14 ശനിയാഴ്ച രാവിലെ 7 മണിയോടെ 1300 മേപ്പിൾ ക്രോസിങിലുള്ള (1300 Maple Crossing Blvd) ടൗൺഹൗസിലാണ് തീപിടിത്തമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഒരു മുതിർന്ന പുരുഷനും 12 വയസ്സുള്ള കുട്ടിയും ഒരു വയസ്സുള്ള കുട്ടിയും മരിച്ചതായി ഹാൽട്ടൺ പൊലീസ് സ്ഥിരീകരിച്ചു. കുടുംബത്തിലെ മറ്റു രണ്ടു പേർ ഒരു മുതിർന്ന സ്ത്രീയും അഞ്ച് വയസ്സിൽ താഴെയുള്ള മറ്റൊരു കുട്ടിയും […]
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി: കുടിയേറ്റ, വീസ നിയന്ത്രണങ്ങളുമായി യുഎസ്-കാനഡ

ഓട്ടവ : വീസ-കുടിയേറ്റ നയങ്ങളിൽ യുഎസ്-കാനഡ സർക്കാരുകൾ കർശന നിയന്ത്രണം വരുത്തിയതോടെ പ്രതിസന്ധിയിലായി ഇന്ത്യൻ വിദ്യാർത്ഥികൾ. ട്രംപ് ഭരണകൂടം വീസ, കുടിയേറ്റ നയങ്ങൾ കടുപ്പിക്കുകയും അടുത്ത വർഷം മുതൽ 2029 വരെ വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാൻ കനേഡിയൻ സർക്കാർ തീരുമാനിച്ചതും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി. 2029 വരെ വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാൻ കാനഡയിലെ ഫെഡറൽ സർക്കാർ തീരുമാനിച്ചത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകും. ഓരോ വർഷവും 1.5 ലക്ഷം വിദേശ വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ഇനി സ്റ്റഡി […]