newsroom@amcainnews.com

ഡ്രൈവിങ് ലൈസൻസ് അപേക്ഷാ നടപടികൾ ലളിതമാക്കി ആൽബർട്ട സർക്കാർ

പ്രവിശ്യയിൽ ഡ്രൈവിങ് ലൈസൻസുകൾ പുതുക്കുന്നതിന് കനത്ത തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ അപേക്ഷാ നടപടികൾ ലളിതമാക്കി ആൽബർട്ട സർക്കാർ. ഇതിന്‍റെ ഭാഗമായി പൗരത്വ തെളിവിനായി ഒരു വർഷം മുമ്പ് കാലാവധി കഴിഞ്ഞ പാസ്‌പോർട്ടുകളും സ്വീകരിക്കുമെന്ന് സർവീസ് ആൽബർട്ട ആൻഡ് റെഡ് ടേപ്പ് റിഡക്ഷൻ മന്ത്രി ഡെയ്ൽ നാലി അറിയിച്ചു. കൂടാതെ ഇമിഗ്രേഷൻ വകുപ്പ് അംഗീകരിച്ചിട്ടുള്ള എല്ലാത്തരം പൗരത്വ സർട്ടിഫിക്കറ്റുകളും ഇനി മുതൽ പൗരത്വ തെളിവിനായി അപേക്ഷയ്ക്ക് ഒപ്പം സമർപ്പിക്കാം. കഴിഞ്ഞ ജൂലൈ മുതലാണ് പൗരത്വ വിവരങ്ങളും ഹെൽത്ത് കെയർ […]

വ്യാപാര യുദ്ധം: പുതിയ അതിർത്തി ബോർഡുകളുമായി ബ്രിട്ടീഷ് കൊളംബിയ

അമേരിക്കയുമായുള്ള വ്യാപാര തർക്കം രൂക്ഷമാകുന്നതിനിടെ പുതിയ അതിർത്തി ബോർഡുകൾ സ്ഥാപിച്ച് ബ്രിട്ടീഷ് കൊളംബിയ സർക്കാർ. “ബ്രിട്ടീഷ് കൊളംബിയയിലേക്ക് സ്വാഗതം. ശക്തവും അഭിമാനവുമുള്ള കാനഡ ഒരിക്കലും അമേരിക്കയുടെ 51-ാമത്തെ സ്റ്റേറ്റ് ആകില്ല. സോറി!” എന്ന ബോർഡാണ് യുഎസ് അതിർത്തി ക്രോസിങ്ങുകളിൽ സ്ഥാപിക്കുന്നതെന്ന് പ്രീമിയർ ഡേവിഡ് എബി അറിയിച്ചു. കാനഡയുടെ നന്മയെ ബലഹീനതയായി കാണരുതെന്ന് അദ്ദേഹം ട്രംപിന് മുന്നറിയിപ്പ് നൽകി. 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണ സമയത്ത് വൻകൂവർ വിമാനത്താവളത്തിൽ കുടുങ്ങിപ്പോയ 8,500-ഓളം അമേരിക്കൻ യാത്രക്കാർക്കായി കാനഡ വാതിലുകൾ തുറന്നുകൊടുത്ത […]

ഇ-സ്കൂട്ടർ ബാറ്ററിയിൽ നിന്നും തീപിടിത്തം: സൗത്ത് ഈസ്റ്റ് എഡ്മിന്‍റനിൽ വൻ നാശനഷ്ടം

സൗത്ത് ഈസ്റ്റ് എഡ്മിന്‍റനിലെ റസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ട്. 21-ാം അവന്യൂവിന് സമീപമുള്ള മൂന്ന് നില കെട്ടിടത്തിൽ പടർന്നുപിടിച്ച തീപിടുത്തത്തിൽ 17 താമസക്കാരെ മാറ്റിപ്പാർപ്പിക്കുകയും 4.7 ലക്ഷം ഡോളറിലധികം നാശനഷ്ടം ഉണ്ടായതായും എഡ്മിന്‍റൻ ഫയർ റെസ്ക്യൂ സർവീസസ് സ്ഥിരീകരിച്ചു. ഇ-സ്കൂട്ടറിലെ ലിഥിയം-അയോൺ ബാറ്ററിയിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് പ്രാഥമിക റിപ്പോർട്ട് സൂചിപ്പിക്കുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിശമന സേന, കെട്ടിടത്തിൻ്റെ മുകൾ നിലയിൽ തീ പടർന്നതിനെ തുടർന്ന് അടിയന്തര രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. നാൽപ്പതോളം അഗ്നിശമന സേനാംഗങ്ങളും അടിയന്തര […]