newsroom@amcainnews.com

വ്യാപാര യുദ്ധം: പുതിയ അതിർത്തി ബോർഡുകളുമായി ബ്രിട്ടീഷ് കൊളംബിയ

അമേരിക്കയുമായുള്ള വ്യാപാര തർക്കം രൂക്ഷമാകുന്നതിനിടെ പുതിയ അതിർത്തി ബോർഡുകൾ സ്ഥാപിച്ച് ബ്രിട്ടീഷ് കൊളംബിയ സർക്കാർ. “ബ്രിട്ടീഷ് കൊളംബിയയിലേക്ക് സ്വാഗതം. ശക്തവും അഭിമാനവുമുള്ള കാനഡ ഒരിക്കലും അമേരിക്കയുടെ 51-ാമത്തെ സ്റ്റേറ്റ് ആകില്ല. സോറി!” എന്ന ബോർഡാണ് യുഎസ് അതിർത്തി ക്രോസിങ്ങുകളിൽ സ്ഥാപിക്കുന്നതെന്ന് പ്രീമിയർ ഡേവിഡ് എബി അറിയിച്ചു. കാനഡയുടെ നന്മയെ ബലഹീനതയായി കാണരുതെന്ന് അദ്ദേഹം ട്രംപിന് മുന്നറിയിപ്പ് നൽകി.

2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണ സമയത്ത് വൻകൂവർ വിമാനത്താവളത്തിൽ കുടുങ്ങിപ്പോയ 8,500-ഓളം അമേരിക്കൻ യാത്രക്കാർക്കായി കാനഡ വാതിലുകൾ തുറന്നുകൊടുത്ത ചരിത്രം അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ 25 വർഷങ്ങൾക്കിപ്പുറം, പ്രകോപനപരമായ പ്രസ്താവനകളും അനാവശ്യ നികുതിഭാരവും ചുമത്തി ട്രംപ് കാനഡയുടെ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് ശക്തമായ മറുപടി നൽകുന്നതിന്‍റെ ഭാഗമായി പ്രവിശ്യയിലെ കടകളിൽ അമേരിക്കൻ മദ്യങ്ങൾ വിൽക്കുന്നതിനുള്ള നിരോധനം തുടരുമെന്നും പ്രീമിയർ വ്യക്തമാക്കി. കനേഡിയൻ ജനതയെ സംരക്ഷിക്കുന്നതിനായി ഫെഡറൽ സർക്കാരുമായി ചേർന്ന് കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

You might also like

‘മിണ്ടാതിരിക്കൂ, വിഡ്ഢി: ഫ്ലോറിഡ റാലിയിൽ പ്രതിഷേധക്കാരനോട് ക്ഷുഭിതനായി ട്രംപ്

The hospital was thrown into a spin; a young man who made 80 phone calls in 90 minutes was caught

ആശുപത്രിയെ വട്ടം ചുറ്റിച്ചു; 90 മിനിറ്റിൽ 80 ഫോൺ കോളുകൾ ചെയ്ത യുവാവിന് പിടിവീണു

ബിസ്‌കെയ്ന്‍ ഉള്‍ക്കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

പ്രതിദിനം 500 ദശലക്ഷം ലിറ്റർ മാത്രം: കാൽഗറിയിൽ നാളെ മുതൽ ജല ഉപയോഗ നിയന്ത്രണം

UP man ties wife to chair, burns her alive over suspected affair

അവിഹിതബന്ധം ആരോപിച്ചു ഭാര്യയെ കസേരയിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; യുപിയിൽ ഭർത്താവ് അറസ്റ്റിൽ

ജോര്‍ജിയയില്‍ ചരിത്രവിജയം; കീഷ ലാന്‍സ് ബോട്ടംസ് ഗവര്‍ണര്‍

Top Picks for You
Top Picks for You