വ്യാപാര ചർച്ചകൾ അനുകൂലമാക്കാൻ നീക്കം: യുഎസ് മദ്യം വീണ്ടും കനേഡിയൻ വിപണിയിലേക്ക്

യുഎസുമായുള്ള വ്യാപാര ചർച്ചകൾ അനുകൂലമാക്കുന്നതിനിന്‍റെ ഭാഗമായി അമേരിക്കൻ മദ്യം വിപണിയിൽ തിരിച്ചെത്തിക്കാൻ ഒരുങ്ങി കാനഡ. അമേരിക്കൻ നിർമ്മിത മദ്യം കടകളിൽ തിരികെ എത്തിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രീമിയർമാർക്ക് നിർദ്ദേശം നൽകിയതായി ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രീമിയർ ടോണി വേക്കാം അറിയിച്ചു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി മാർക്ക് കാർണി നടത്തുന്ന ചർച്ചകൾക്ക് മുന്നോടിയായാണ് ഈ നടപടി. യു.എസ് താരിഫ് നയങ്ങളിൽ പ്രതിഷേധിച്ച് 2025 ഫെബ്രുവരിയിലാണ് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ ഉൾപ്പെടെയുള്ള കനേഡിയൻ പ്രവിശ്യകൾ അമേരിക്കൻ മദ്യം […]
ടാമ്പാ ഇടവകയില്‍ വിശ്വാസപരിശീലന പരിപാടിക്ക് തുടക്കമായി

ടാമ്പാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ഫൊറോനാ ദേവാലയത്തിലെ വിശ്വാസപരിശീലന പരിപാടിയുടെ പുതിയ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഓഗസ്റ്റ് 16 ഞായറാഴ്ച നടന്ന ഉദ്ഘാടനവും ഓപ്പണ്‍ ഹൗസും വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും ഇടവക ജനങ്ങളുടേയും നിറ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കുമായി നടത്തിയ സംയുക്ത വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി ഫാ. ജോസ് അദോപ്പിള്ളില്‍ സണ്‍ഡേ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. തുടർന്ന് പുതിയ മതബോധന ഡയറക്ടറായി (DRE) സിജോയ് സിറിയക് പറപ്പള്ളില്‍ ചുമതലയേറ്റു. […]
ബെത്‌ലഹേം കുടുംബ യൂണിറ്റ്: തിയേറ്ററുകളിൽ ചിരിയും പ്രണയവും നിറയ്ക്കുന്ന ഓണം എന്റർടെയ്നർ

ഓണക്കാലത്ത് പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തികഞ്ഞൊരു ക്ലീൻ എന്റർടെയ്നറായി മാറിയിരിക്കുകയാണ്. ‘പ്രേമലു’വിന്റെ വൻ വിജയത്തിന് ശേഷം ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവരുടെ ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ഈ ചിത്രത്തിൽ നിവിൻ പോളിയും മമിത ബൈജുവുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്നു എന്നതിനൊപ്പം, ഗിരീഷ് എ.ഡി – മമിത കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ‘തണ്ണീർ മത്തൻ […]
യു.എസ് രഹസ്യാന്വേഷണ ഏജന്റുമായിരുന്ന ബ്ലെറിം സ്കോറോ നേരിടുന്ന നാടുകടത്തൽ ഭീഷണി

അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്കായി വർഷങ്ങളോളം നിർണായക വിവരങ്ങൾ ചോർത്തി നൽകിയ കൊസോവോ സ്വദേശിയായ ബ്ലെറിം സ്കോറോ (55) യു.എസ് ഇമിഗ്രേഷൻ വിഭാഗത്തിന്റെ നാടുകടത്തൽ ഭീഷണി നേരിടുകയാണ്. ന്യൂജേഴ്‌സിയിലെ ഇമിഗ്രേഷൻ ഓഫീസിൽ താമസാനുമതി പുതുക്കാൻ എത്തിയ ഇയാളെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ) കസ്റ്റഡിയിലെടുക്കുകയായിരുന്നു. സി.ഐ.എയ്ക്കും എഫ്.ബി.ഐയ്ക്കും വേണ്ടി പ്രവർത്തിച്ചതിനാൽ സ്വന്തം രാജ്യമായ കൊസോവോയിലോ മറ്റേതെങ്കിലും രാജ്യത്തോ ഇയാൾ സുരക്ഷിതനായിരിക്കില്ലെന്നും, അതിനാൽ നാടുകടത്തൽ നടപടികൾ തടയണമെന്നും കാണിച്ച് അഭിഭാഷകർ ഫെഡറൽ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത്രയും കാലത്തെ സേവനങ്ങൾ […]
ന്യൂയോർക്ക് ക്യാപിറ്റൽ മന്ദിരത്തിലെ ഭീകരാക്രമണ പദ്ധതി എഫ്.ബി.ഐ തകർത്തു

അമേരിക്കയിലെ ന്യൂയോർക്ക് സ്‌റ്റേറ്റ് ക്യാപിറ്റൽ മന്ദിരം തകർക്കാനും ജനപ്രതിനിധികളെ വധിക്കാനുമുള്ള വൻ ഭീകരാക്രമണ ആസൂത്രണം ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ (എഫ്.ബി.ഐ) വിജയകരമായി പരാജയപ്പെടുത്തി. ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) ആശയങ്ങളിൽ ആകൃഷ്‌ടനായി സ്ഫോടനത്തിന് തയ്യാറെടുപ്പ് നടത്തിയ അൽബേനി സ്വദേശിയായ ജസീം ബോവി (35) എന്നയാളെയാണ് യു.എസ് ഫെഡറൽ ഏജൻസി അറസ്റ്റ് ചെയ്തത്. വിദേശ ഭീകര സംഘടനയ്ക്ക് ഭൗതിക പിന്തുണ നൽകാൻ ശ്രമിച്ചതുൾപ്പെടെയുള്ള അതീവ ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ഫെഡറൽ കോടതിയിൽ ചുമത്തിയിട്ടുള്ളത്. കോടതി രേഖകൾ വ്യക്തമാക്കുന്നത് അനുസരിച്ച്, […]
സില്‍വര്‍ ജൂബിലി നിറവില്‍ സീയോന്‍ ചര്‍ച്ച്; പുതിയ ആരാധനാലയ സമര്‍പ്പണം ഓഗസ്റ്റ് 29ന്

ഏഴ് കുടുംബങ്ങളുടെ ചെറിയൊരു കൂട്ടായ്മയായി ആരംഭിച്ച് വിവിധ ഭാഷാ-സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള വിശ്വാസികളെ ഉള്‍ക്കൊള്ളുന്ന ബഹുതലമുറ സഭയായി വളര്‍ന്ന സീയോന്‍ ചര്‍ച്ച് (Zion Church) പുതിയൊരു ചരിത്രനാഴികക്കല്ലിലേക്ക്. സഭയുടെ 25-ാം വാര്‍ഷികമായ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് പുതിയ ആരാധനാലയത്തിന്‍റെ സമര്‍പ്പണം ഓഗസ്റ്റ് 29ന് നടക്കും. ദൈവകൃപയില്‍ ആരംഭിച്ച ചെറിയ കൂട്ടായ്മ 2000 നവംബര്‍ 12നാണ് ഔദ്യോഗികമായി സഭയായി സ്ഥാപിതമായത്. Assemblies of God, North Dallas Section-ന്‍റെ അഫിലിയേറ്റഡ് സഭയായാണ് സീയോന്‍ ചര്‍ച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. പാസ്റ്റര്‍ ലിജു പണിക്കര്‍ […]
വടക്കുകിഴക്കന്‍ അമേരിക്കയില്‍ ശക്തമായ കൊടുങ്കാറ്റ്; ഡെലവെയറില്‍ വ്യാപക നാശം

യുഎസില്‍ ആഞ്ഞടിച്ച ശക്തമായ കൊടുങ്കാറ്റില്‍ ഡെലവെയര്‍ മേഖലയില്‍ വ്യാപക നാശം. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിരവധി മരങ്ങള്‍ കടപുഴകുകയും വെള്ളക്കെട്ടും മറ്റ് നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം ഡോവര്‍ മേഖലയില്‍ അതിശക്തവും അപകടകരവുമായ ടോര്‍ണാഡോ ഉണ്ടാവുമെന്നു യുഎസ് നാഷണല്‍ വെതര്‍ സര്‍വീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ഡോവര്‍ പൊലീസ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജനങ്ങളോട് റോഡുകളിലേക്ക് ഇറങ്ങരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു.ന്യൂയോര്‍ക്ക്, ഫിലഡല്‍ഫിയ ഉള്‍പ്പെടെയുള്ള നഗരങ്ങളിലും ശക്തമായ മഴയും ഇടിമിന്നലും മിന്നല്‍പ്രളയവും ഉണ്ടായി. ചില റോഡുകളിലും ന്യൂയോര്‍ക്ക് നഗരത്തിലെ […]
കാൽഗറിയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രതിഷേധം: എംപിമാർക്ക് പരാതി നൽകാൻ നിർദ്ദേശം

കോഴ്‌സ് പൂർത്തിയാക്കിയിട്ടും പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ് (PGWP) നിഷേധിക്കപ്പെട്ട ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശ വിദ്യാർത്ഥികളുടെ പ്രതിഷേധ സമരം പുതിയതലത്തിലേക്ക്. വിഷയം പരിഹരിക്കുന്നതിനായി ഹൗസ് ഓഫ് കോമൺസ് വെബ്‌സൈറ്റ് വഴി അതത് പ്രദേശത്തെ ഫെഡറൽ പാർലമെൻ്റ് അംഗങ്ങളെ (MP) കണ്ടെത്തി പരാതി നൽകണമെന്ന് ആൽബർട്ടയിലെ പോർട്ടേജ് കോളേജ് അധികൃതർ നിർദ്ദേശിച്ചു. ഇമിഗ്രേഷൻ തീരുമാനങ്ങൾ പൂർണ്ണമായും ഫെഡറൽ ഗവൺമെൻ്റിന്‍റെ നിയന്ത്രണത്തിലാണെന്നും ഇതിൽ കോളേജിന് ഇടപെടാൻ കഴിയില്ലെന്നും കോളേജ് അധികൃതർ അറിയിച്ചു. 2024-ൽ കനേഡിയൻ ഇമിഗ്രേഷൻ വകുപ്പ് (IRCC) വർക്ക് പെർമിറ്റിന് […]
ശ്രദ്ധിക്കുക: കാനഡ ഫാമിലി സ്പോൺസർഷിപ്പിലെ ഇളവ് സെപ്റ്റംബർ 10 വരെ

കാനഡയിലെ സ്ഥിരതാമസക്കാർക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ അനുവദിക്കുന്ന പ്രത്യേക നയം സെപ്റ്റംബർ 10-ന് അവസാനിക്കും. ഈ തീയതിക്ക് ശേഷം സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ലെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) വ്യക്തമാക്കി. കനേഡിയൻ ഇമിഗ്രേഷൻ നിയമപ്രകാരം ആദ്യ അപേക്ഷയിൽ പങ്കാളിയെയോ മക്കളെയോ ഉൾപ്പെടുത്തിയില്ലെങ്കിൽ അവരെ പിന്നീട് രാജ്യത്തേക്ക് സ്പോൺസർ ചെയ്യുന്നതിന് വിലക്കുണ്ട്. എന്നാൽ, ഈ വ്യവസ്ഥ പല കുടുംബങ്ങൾക്കും തിരിച്ചടിയാകുന്നു എന്ന് കണ്ടാണ് 2019-ൽ ഫെഡറൽ സർക്കാർ താൽക്കാലിക ഇളവ് പ്രഖ്യാപിച്ചത്. അഭയാർത്ഥികളായി എത്തിയവർ, […]
ബിസിയിലെ സ്‌കൂളുകളിൽ പഞ്ചാബി താളം: ഭംഗ്രയ്ക്ക് ഔദ്യോഗിക പാഠ്യപദ്ധതി പദവി

ബ്രിട്ടീഷ് കൊളംബിയയിലെ വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് പഞ്ചാബിൻ്റെ പരമ്പരാഗത നാടോടി നൃത്തരൂപമായ ഭംഗ്ര സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു. ഇതുവരെ കമ്മ്യൂണിറ്റി ഹാളുകളിലും സാംസ്കാരിക വേദിയിലും മാത്രം ഒതുങ്ങിനിന്നിരുന്ന ഭംഗ്രയ്ക്ക്, ഇനിമുതൽ 10, 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ബി.സി. വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ അംഗീകൃത എക്സ്റ്റേണൽ ക്രെഡിറ്റ് നൽകും. സറേ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘റോയൽ അക്കാദമി ഓഫ് പഞ്ചാബ് സൊസൈറ്റി’ നടത്തിയ പതിറ്റാണ്ട് നീണ്ട തീവ്രശ്രമങ്ങൾക്കൊടുവിലാണ് പാരമ്പര്യ കലാരൂപത്തിന് അക്കാദമിക് പദവി കൈവന്നിരിക്കുന്നത്. ബാലെ, ഹിപ്-ഹോപ്പ്, […]