newsroom@amcainnews.com

വ്യാപാര ചർച്ചകൾ അനുകൂലമാക്കാൻ നീക്കം: യുഎസ് മദ്യം വീണ്ടും കനേഡിയൻ വിപണിയിലേക്ക്

യുഎസുമായുള്ള വ്യാപാര ചർച്ചകൾ അനുകൂലമാക്കുന്നതിനിന്‍റെ ഭാഗമായി അമേരിക്കൻ മദ്യം വിപണിയിൽ തിരിച്ചെത്തിക്കാൻ ഒരുങ്ങി കാനഡ. അമേരിക്കൻ നിർമ്മിത മദ്യം കടകളിൽ തിരികെ എത്തിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രീമിയർമാർക്ക് നിർദ്ദേശം നൽകിയതായി ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രീമിയർ ടോണി വേക്കാം അറിയിച്ചു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി മാർക്ക് കാർണി നടത്തുന്ന ചർച്ചകൾക്ക് മുന്നോടിയായാണ് ഈ നടപടി.

യു.എസ് താരിഫ് നയങ്ങളിൽ പ്രതിഷേധിച്ച് 2025 ഫെബ്രുവരിയിലാണ് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ ഉൾപ്പെടെയുള്ള കനേഡിയൻ പ്രവിശ്യകൾ അമേരിക്കൻ മദ്യം വിപണിയിൽ നിന്ന് പിൻവലിച്ചത്. തുടർന്ന് അതേവർഷം ഡിസംബറിൽ അവശേഷിച്ച സ്റ്റോക്ക് വിറ്റഴിക്കുകയും ലഭിച്ച തുക ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകുകയും ചെയ്തിരുന്നു.

അതേസമയം യുഎസ് ബ്രാൻഡുകൾ വീണ്ടും ലഭ്യമാക്കാനുള്ള തീരുമാനം രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ സുഗമമാക്കാൻ സഹായിക്കുമെന്നാണ് പ്രീമിയർമാർ കരുതുന്നത്. എന്നാൽ, പ്രാദേശിക വിപണികൾക്കും കനേഡിയൻ വൈനറികൾക്കും നൽകുന്ന പിന്തുണയിൽ മാറ്റമുണ്ടാകില്ലെന്ന് ഫെഡറൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

You might also like
Ontario immigration update: C$80,000 earners get 10 points under new Canada PR pathway

ഒന്റാറിയോ കുടിയേറ്റം: പുതിയ കാനഡ പി.ആർ വഴിയിൽ 80,000 കനേഡിയൻ ഡോളർ സമ്പാദിക്കുന്നവർക്ക് 10 പോയിന്റുകൾ ലഭിക്കും

മുൻ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരൊലിൻ ലെവിറ്റ് ഫോക്‌സ് ന്യൂസില്‍ ചേരുന്നു

കേരള അസോസിയേഷൻ ഓഫ് ഡാലസ് വാർഷിക പിക്‌നിക് ഒക്ടോബർ 10ന്

സാഹിത്യ നൊബേൽ സ്വന്തമാക്കി കനേഡിയൻ എഴുത്തുകാരി ആൻ കാഴ്‌സൺ

ഡാലസ് ഇടവക മിഷന്‍ സണ്‍ഡേ ‘ജോയ് ഫെസ്റ്റ്‘ ഒക്ടോബര്‍ 18 ന്

അതീവ ഗുരുതര സാഹചര്യം, അഞ്ചാംപനി പടരുന്നു; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ

Top Picks for You
Top Picks for You