ലാൻഡിങിനിടെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന്‍റെ രണ്ടു ടയറുകള്‍ പൊട്ടി

ലാൻഡിങിനിടെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന്‍റെ രണ്ടു ടയറുകള്‍ പൊട്ടി. തിങ്കളാഴ്ച ഷിക്കാഗോ ഒഹെയര്‍ വിമാനത്താവളത്തിലാണ് സംഭവം. അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റ് 386 സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് അപകടമുണ്ടായതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ആർക്കും പരിക്കേറ്റിട്ടില്ല. ലാന്‍ഡിങ്ങിന് ശേഷം വിമാനത്തില്‍ നിന്ന് യാത്രക്കാരെ ടാക്‌സിവേയില്‍ സ്ഥാപിച്ചിരുന്ന പടികള്‍ ഉപയോഗിച്ചാണ് പുറത്തിറക്കിയത്. തുടര്‍ന്ന് യാത്രക്കാരെ ബസുകളില്‍ ടെര്‍മിനലിലേക്ക് മാറ്റി. ലാ ഗാര്‍ഡിയ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം തിങ്കളാഴ്ച അമേരിക്കന്‍ സമയം ഉച്ചയ്ക്ക രണ്ടോടെയാണ് ഒഹെയറില്‍ ലാന്‍ഡ് […]
ട്രംപിന്‍റെ ജനപ്രീതിയിൽ വൻ ഇടിവ്: 33% ആളുകളുടെ മാത്രം പിന്തുണ

ഇറാനുമായുള്ള യുദ്ധം മാസങ്ങളായി തുടരുന്നതിനിടെ അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ജനപ്രീതി ഏറ്റവും താഴ്ന്ന നിലയിലെത്തി. റോയിട്ടേഴ്‌സ്, ഇപ്‌സോസ് സര്‍വേ പ്രകാരം ട്രംപിന്‍റെ ഭരണനടപടികളെ 33 ശതമാനം അമേരിക്കക്കാര്‍ മാത്രമാണ് അംഗീകരിച്ചത്. 64 ശതമാനം പേര്‍ അദ്ദേഹത്തിന്‍റെ പ്രകടനത്തില്‍ അതൃപ്തരാണ്. ഈ മാസം ആദ്യം നടന്ന സര്‍വേയില്‍ 35 ശതമാനമായിരുന്ന അംഗീകാര നിരക്കാണ് ഇപ്പോള്‍ വീണ്ടും ഇടിഞ്ഞത്. ട്രംപിന്‍റെ നിലവിലെ ഭരണകാലത്തെ ഏറ്റവും താഴ്ന്ന അംഗീകാര നിരക്കാണിത്. 2017 ഡിസംബറില്‍ അദ്ദേഹത്തിന്‍റെ ആദ്യ പ്രസിഡന്‍ഷ്യല്‍ കാലയളവില്‍ രേഖപ്പെടുത്തിയ […]
ടൊറൻ്റോയിൽ ലെജിയോണെയേഴ്സ് രോഗം പടരുന്നു: ജാഗ്രതാ നിർദ്ദേശം

നഗരത്തിൽ ശ്വാസകോശത്തെ ബാധിക്കുന്ന അപൂർവ്വ രോഗമായ ‘ലെജിയോണെയേഴ്സ്’ (Legionnaires’ Disease) പടർന്നു പിടിക്കുന്നതായി ടൊറൻ്റോ പബ്ലിക് ഹെൽത്ത് (TPH) മുന്നറിയിപ്പ് നൽകി. ബാതർസ്റ്റ്, ഡ്യൂപോണ്ട് സ്ട്രീറ്റുകളുടെ ഇന്‍റർസെക്ഷനിലാണ് അണുബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ആറ് പേർക്ക് രോഗം ബാധിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ജൂലൈ രണ്ടിനും ഇരുപത്തിയാറിനും ഇടയിലാണ് രോഗികൾക്ക് ലക്ഷണങ്ങൾ പ്രകടനമായിത്തുടങ്ങിയത്. അണുബാധയുടെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോങ് ടേം കെയർ കേന്ദ്രമായ കാസിൽവ്യൂ വൈച്ച്വുഡ് […]
ഫ്രാങ്കോഫോൺ വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം: FMCSP പ്രോഗ്രാം ഇൻടേക്ക് ഓഗസ്റ്റ് 26 മുതൽ

സ്ഥിരതാമസം നേടാൻ ആഗ്രഹിക്കുന്ന ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരമൊരുക്കി കാനഡ. ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഫ്രാങ്കോഫോൺ മൈനോറിറ്റി കമ്മ്യൂണിറ്റി സ്റ്റുഡൻ്റ് പൈലറ്റ് (FMCSP) പ്രോഗ്രാമിന്‍റെ ഈ വർഷത്തെ ഇൻടേക്ക് ഓഗസ്റ്റ് 26 മുതൽ ആരംഭിക്കും. 33 രാജ്യങ്ങളിൽ നിന്നുള്ള വിദേശ വിദ്യാർത്ഥികൾക്ക് 2,970 സ്റ്റഡി പെർമിറ്റുകളാണ് ഈ ഇൻടേക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ അറിയിച്ചു. ക്യുബെക്കിന് പുറത്തുള്ള അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുറഞ്ഞത് രണ്ടു വർഷത്തെ ബിരുദ അല്ലെങ്കിൽ ഡിപ്ലോമ […]
പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 442 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ഓഗസ്റ്റിലെ ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 442 അപേക്ഷകർക്ക് സ്ഥിരതാമസത്തിനായി ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ഓഗസ്റ്റ് 17-ന് നടന്ന ഈ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലെ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം കട്ട്ഓഫ് 760 പോയിൻ്റായിരുന്നു. ഇത് മുൻ പിഎൻപി നറുക്കെടുപ്പിനെ അപേക്ഷിച്ച് എട്ട് പോയിൻ്റ് കുറവാണ്. 2026-ലെ 47-ാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പായിരുന്നു ഇത്. കൂടാതെ ഓഗസ്റ്റിലെ നാലാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുമായിരുന്നു. 2026-ൽ […]