വിദേശ തൊഴിലാളികളുടെ ആശങ്കയ്ക്ക് വിരാമം: പുതിയ ‘ഓപ്പൺ വർക്ക് പെർമിറ്റ് അവതരിപ്പിച്ച് കാനഡ

മാനിറ്റോബയിലെ വർക്ക് പെർമിറ്റ് വിസ കാലാവധി കഴിഞ്ഞ വിദേശ തൊഴിലാളികളുടെ ആശങ്കയ്ക്ക് വിരാമമിട്ട് ഫെഡറൽ സർക്കാർ. മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) വഴി കാനഡയിൽ സ്ഥിരതാമസത്തിന് ശ്രമിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ‘മാനിറ്റോബ വർക്ക്ഫോഴ്സ് ട്രാൻസിഷൻ ബ്രിഡ്ജ്’ (MWTB) എന്ന പേരിൽ പുതിയ ‘ഓപ്പൺ വർക്ക് പെർമിറ്റ്’ ആരംഭിച്ചതായി ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. ഈ പുതിയ പദ്ധതി പ്രകാരം രണ്ടായിരത്തി എഴുന്നൂറോളം വിദേശ തൊഴിലാളികൾക്ക് കാനഡയിൽ നിയമപരമായി തുടരാനും ജോലി ചെയ്യാനുമുള്ള അനുമതി ലഭിക്കും. മാനിറ്റോബ വർക്ക്ഫോഴ്സ് ട്രാൻസിഷൻ […]
എഡ്മിന്‍റനിൽ ഇന്ത്യൻ വംശജന് നേരെ വംശീയ അധിക്ഷേപം: അന്വേഷണം ആരംഭിച്ച് പോലീസ്

ആൽബർട്ടയിലെ സൗത്ത് എഡ്മിന്‍റനിൽ ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ വംശീയ അധിക്ഷേപത്തിനും ആക്രമണത്തിനും ഇരയായതായി റിപ്പോർട്ട്. ഓഗസ്റ്റ് ആറിന് നഗരത്തിലെ വാൾമാർട്ട് സ്റ്റോറിലാണ് സംഭവം. ബ്രിട്ടീഷ് കൊളംബിയ സ്വദേശിയായ തൽവിന്ദർ സിംഗ് അത്വാലിനാണ് ആക്രമണത്തിൽ പരുക്കേറ്റത്. കേസിൽ എഡ്മിന്‍റൻ പോലീസ് സർവീസിൻ്റെ ‘ഹേറ്റ് ക്രൈംസ് യൂണിറ്റ്’ അന്വേഷണം ആരംഭിച്ചു. സാധനങ്ങൾ വാങ്ങാനായി കടയിലെത്തിയ തന്നെ ഒരു പുരുഷനും സ്ത്രീയും ചേർന്ന് പരിഹസിച്ചതായി അത്വൽ പറയുന്നു. തുടർന്ന് വാക്കേറ്റമുണ്ടാവുകയും പുരുഷൻ അത്വാലിൻ്റെ കഴുത്തിന് പിടിച്ച് മുഖത്തടിക്കുകയും താടിക്ക് പിടിച്ചുവലിക്കുകയും […]
CUSMA കരാർ റദ്ദാക്കിയാൽ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി: റിപ്പോർട്ട്

കാനഡ-യു എസ് -മെക്സിക്കോ കരാർ (CUSMA) റദ്ദാക്കപ്പെട്ടാൽ കാനഡയും യുഎസും വൻ തിരിച്ചടി നേരിടേണ്ടി വരുമെന്ന് പഠന റിപ്പോർട്ട്. കരാർ പുതുക്കിയില്ലെങ്കിൽ കാനഡയിൽ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങളും അമേരിക്കയിൽ രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങളും ഇല്ലാതാകാൻ സാധ്യതയുണ്ടെന്ന് ‘ഓക്സ്ഫോർഡ് ഇക്കണോമിക്സ്’ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. വ്യാപാര കരാറിൻ്റെ അഭാവം ഇരുരാജ്യങ്ങളിലെയും ഉൽപ്പാദന അധിഷ്ഠിത വ്യവസായങ്ങളെയാകും പ്രാഥമികമായി പ്രതികൂലമായി ബാധിക്കുക. 2035-ഓടെ അമേരിക്കൻ ജി.ഡി.പിയിൽ 1.04 ട്രില്യൺ ഡോളറിൻ്റെയും കനേഡിയൻ ജി.ഡി.പിയിൽ 271 ശതകോടി ഡോളറിൻ്റെയും ഉൽപ്പാദന നഷ്ടം ഇതിലൂടെ […]
ടൊറൻ്റോയിൽ ഫേസ്‌ബുക്ക് മാർക്കറ്റ്‌പ്ലേസ് ഇടപാടിനിടെ മോഷണശ്രമം; മുന്നറിയിപ്പ് നൽകി പോലീസ്

ഫേസ്‌ബുക്ക് മാർക്കറ്റ്‌പ്ലേസ് പ്ലാറ്റ്‌ഫോം വഴി ഉൽപ്പന്നം വിൽക്കാനെത്തിയ വ്യക്തിക്ക് നേരെ മോഷണശ്രമവും അക്രമവും നടന്നതായി ടൊറൻ്റോ പോലീസ് . കോക്സ്‌വെൽ അവന്യൂ-ജെറാർഡ് സ്ട്രീറ്റ് ഈസ്റ്റ് ജംഗ്ഷനിലാണ് സംഭവം. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഉൽപ്പന്നം വാങ്ങാനെന്ന വ്യാജേന എത്തിയ അജ്ഞാതൻ വിൽപനക്കാരനുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. ഇടപാടിനിടയിൽ പ്രതി പെട്ടെന്ന് ഇരയുടെ മുഖത്തേക്ക് അപകടകരമായ രാസവസ്തു തളിക്കുകയും ഉൽപ്പന്നം കവർച്ച ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ അതിക്രമത്തെ വിൽപനക്കാരൻ ചെറുത്തതിനെത്തുടർന്ന് കവർച്ചാശ്രമം പരാജയപ്പെടുകയും പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. ആക്രമണത്തിന് […]
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥാനമൊഴിയുന്നു

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ കരോലിൻ ലീവിറ്റ് സ്ഥാനമൊഴിയുന്നു. കുടുംബത്തിനും കുട്ടികൾക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനായാണ് 28 വയസ്സുള്ള കരോലിൻ ജോലിയിൽനിന്നു വിട്ടുനിൽക്കുന്നതെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. അതേസമയം, കരോലിൻ വൈറ്റ് ഹൗസ് സീനിയർ ഉപദേശകയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈറ്റ് ഹൗസ് പോഡിയത്തിൽ നിന്ന് യുഎസ് പ്രസിഡൻ്റിനു വേണ്ടി സംസാരിക്കാനുള്ള അവസരം നൽകിയതിൽ നന്ദിയുണ്ടെന്ന് കരോലിൻ ലെവിറ്റ് പറഞ്ഞു. അതേസമയം, കരോലിന് പകരമായി ആരാകും പ്രസ് […]