newsroom@amcainnews.com

വാഷിങ്ടണില്‍ സീ പ്ലെയിന്‍ തകര്‍ന്നുവീണു: 11 പേരെ രക്ഷപ്പെടുത്തി, ഒരാളുടെ നില ഗുരുതരം

വാഷിങ്ടണില്‍ 11 പേരുമായി സഞ്ചരിച്ചിരുന്ന സീപ്ലെയിന്‍ കടലില്‍ തകര്‍ന്നുവീണ് തീപിടിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് പ്രാദേശിക സമയം വൈകുന്നേരം 5.20ഓടെയാണ് ഡി ഹാവിലാന്‍ഡ് ഡിഎച്ച്‌സി-3 സീപ്ലെയിന്‍ വാഷിങ്ടണിലെ സൂഷ്യ ദ്വീപിന് സമീപം തകര്‍ന്നുവീണത്. സിയാറ്റിലിലെ ലേക്ക് യൂണിയനില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. സീ പ്ലെയിനിലുണ്ടായിരുന്ന 10 യാത്രക്കാരും പൈലറ്റും ഉള്‍പ്പെടെ 11 പേരെ സുരക്ഷിതമായി കടലില്‍ നിന്ന് രക്ഷപ്പെടുത്തിയതായി സാന്‍ ഹുവാന്‍ […]

വടക്കൻ ഒൻ്റാരിയോയിൽ കാട്ടുതീയ്ക്കിടെ ഡ്രോൺ പറത്തിയ ദമ്പതികൾക്ക് കനത്ത പിഴ

വടക്കൻ ഒൻ്റാരിയോയിൽ കാട്ടുതീയ്ക്കിടെ ഡ്രോൺ പറത്തിയ ദമ്പതികളിൽ നിന്നും കനത്ത പിഴ ഈടാക്കുമെന്ന് മിനിസ്ട്രി ഓഫ് ഒൻ്റാരിയോ നാച്ചുറൽ റിസോഴ്സ് അറിയിച്ചു. തണ്ടർ ബേയ്ക്ക് സമീപമുള്ള ‘ഓപ്പൺ ബേ ലോഡ്ജ്’ ഉടമകളായ ജെന്നി, കെവിൻ വാൻഡർഹൂഫ് എന്നിവരാണ് കുറ്റക്കാരായ ദമ്പതികൾ. കാട്ടുതീ പടരുന്ന മേഖലകളുടെ 9.3 കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ പറത്തുന്നത് കനേഡിയൻ വ്യോമയാന നിയമപ്രകാരം ഗുരുതരമായ കുറ്റമാണ്. രക്ഷാപ്രവർത്തനത്തിലേർപ്പെടുന്ന വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും ഡ്രോണുകൾ വലിയ ഭീഷണിയാകുമെന്നതിനാലാണ് ഈ വിലക്ക്. ഇത് ലംഘിച്ചാൽ വ്യക്തികൾക്ക് 5,000 ഡോളറും […]

എഡ്മിന്‍റനിൽ ഇന്ത്യൻ വിദ്യാർത്ഥിനിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

എഡ്മിന്‍റനിൽ ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. സൗത്ത് ഈസ്റ്റ് എഡ്മിന്‍റനിലെ സിൽവർബെറിക്ക് സമീപമുള്ള വസതിയിൽ ജൂലൈ ഒൻപതിനാണ് 23 വയസ്സുകാരിയായ ദമൻപ്രീത് കൗറിനെ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. ദമൻപ്രീതിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് ദിവസത്തിന് ശേഷം മരിച്ചു. തുടർന്ന് നടന്ന പോസ്റ്റ്‌മോർട്ടത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. കേസുമായി ബന്ധപ്പെട്ട് കൗറിനൊപ്പം താമസിച്ചിരുന്ന 22 കാരനായ റിതീഷ് കുമാറിനെ ജൂലൈ 22 ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. കേസുമായി […]

കാൽഗറിയിൽ കാണാതായ കുട്ടിയുടെ പേരിൽ വ്യാജ ‘ഗോഫണ്ട്മി’: മുന്നറിയിപ്പ് നൽകി പോലീസ്

കാൽഗറിയിൽ കാണാതായ കുട്ടിക്കായുള്ള തെരച്ചിൽ തുടരുന്നതിനിടെ, കുട്ടിയുടെ കുടുംബത്തിൻ്റെ പേരിൽ നടക്കുന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകി പോലീസ്. ജൂലൈ 16 മുതൽ കാണാതായ 11 വയസ്സുള്ള പാർക്കറിനെ കണ്ടെത്താൻ സഹായിക്കുന്നതിനായി എന്ന പേരിൽ വ്യാജ ‘ഗോഫണ്ട്മി’ ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. എന്നാൽ, ഈ ധനസമാഹരണത്തിന് കുടുംബവുമായി യാതൊരു ബന്ധവുമില്ലെന്നും പൊലീസ് വ്യക്തമാക്കി. ദുരന്തങ്ങളുടെയും മിസ്സിംഗ് കേസുകളുടെയും പശ്ചാത്തലത്തിൽ ആളുകളുടെ സഹതാപം ചൂഷണം ചെയ്ത് വ്യക്തിഗത വിവരങ്ങളും പണവും തട്ടിയെടുക്കാൻ ശ്രമിക്കുന്ന ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്ന് […]

വെസ്റ്റ് നൈൽ വൈറസ് സാന്നിധ്യം: ഒൻ്റാരിയോയിൽ ജാഗ്രതാ നിർദ്ദേശം

ഒൻ്റാരിയോയിലെ വിവിധ പ്രദേശങ്ങളിൽ വെസ്റ്റ് നൈൽ വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ അറിയിച്ചു. ടൊറൻ്റോ, വിൻസർ-എസെക്സ്, ബെൽവിൽ, യോർക്ക്, ഹാൾട്ടൺ എന്നീ മേഖലകളിൽ നിന്ന് ശേഖരിച്ച കൊതുകുകളുടെ സാമ്പിളുകളിലാണ് വൈറസിനെ കണ്ടെത്തിയത്. മനുഷ്യരിൽ നിലവിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, രാജ്യത്തുടനീളം ചത്ത 14 കാട്ടുപക്ഷികളിൽ വൈറസ് ബാധ കണ്ടെത്തിയതിൽ 13 എണ്ണവും ഒൻ്റാരിയോയിലാണ്. രോഗബാധിതരായ പക്ഷികളെ കടിക്കുന്ന കൊതുകുകളിലൂടെയാണ് വെസ്റ്റ് നൈൽ […]

കാനഡയ്ക്ക് തിരിച്ചടി: 10% താരിഫ് കൂടി പ്രഖ്യാപിച്ച് ട്രംപ്

കാനഡ ഉൾപ്പെടെ 60-ലധികം രാജ്യങ്ങളിൽ നിന്നുള്ള ചില ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് യുഎസ് ഭരണകൂടം പുതിയ താരിഫ് പ്രഖ്യാപിച്ചു. വിതരണ ശൃംഖലകളിൽ (Supply Chain) നിർബന്ധിത തൊഴിൽ (Forced Labour) ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ച് കാനഡ, മെക്സിക്കോ, യുകെ എന്നീ രാജ്യങ്ങൾക്ക് 10 ശതമാനവും മറ്റു രാജ്യങ്ങൾക്ക് 12.5 ശതമാനവുമായിരിക്കും താരിഫ്. ട്രംപ് മുമ്പ് നടപ്പാക്കിയിരുന്ന ചില താരിഫുകൾ അമേരിക്കൻ സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ 1974-ലെ Trade Act-ന്‍റെ Section 301 പ്രകാരമാണ് പുതിയ താരിഫുകൾ പ്രഖ്യാപിച്ചത്. അതേസമയം, […]