കാർണിക്ക് തിരിച്ചടിയായി വ്യാപാരകരാർ: കനേഡിയൻ നിർമാണ കമ്പനികൾ യുഎസിലേക്ക്

യുഎസുമായി വ്യാപാര കരാർ ഒപ്പിടുന്നതിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പരാജയപ്പെട്ടതോടെ രാജ്യത്തെ പ്രമുഖ നിർമാണ കമ്പനികൾ അമേരിക്കയിലേക്ക് ചേക്കേറുന്നതായി പുതിയ സർവേ റിപ്പോർട്ട്. കാനഡയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ആശങ്കയായി സർവേയിൽ പങ്കെടുത്ത 42% കനേഡിയൻ കമ്പനികളും യുഎസിലേക്ക് മാറാൻ തീരുമാനിച്ചതായി പറയുന്നു. ആഗോള കൺസൾട്ടിങ് സ്ഥാപനമായ KPMG നടത്തിയ പുതിയ സർവേയിലാണ് ഈ വിവരം. ട്രംപ് ഭരണകൂടവുമായി വ്യാപാര കരാർ ഉണ്ടാക്കുമെന്ന വാഗ്ദാനത്തോടെ അധികാരമേറ്റ കാർണിക്ക് 16 മാസം കഴിഞ്ഞിട്ടും അതിന് സാധിക്കാത്തതാണ് വ്യവസായ മേഖലയിലെ ഈ […]
ബ്രിട്ടീഷ് കൊളംബിയയിൽ മുങ്ങിമരണങ്ങളിൽ വർധന; ലൈഫ് ജാക്കറ്റ് ഉപയോഗിക്കാൻ കർശന നിർദ്ദേശം

ബ്രിട്ടീഷ് കൊളംബിയയിൽ മുങ്ങിമരണങ്ങളുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ പ്രവിശ്യയിൽ കുറഞ്ഞത് 30 പേരെങ്കിലും മുങ്ങിമരിച്ചതായി ബി.സി ആൻഡ് യൂക്കോൺ ലൈഫ് സേവിങ് സൊസൈറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 20 മരണങ്ങൾ മാത്രമായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. പ്രവിശ്യയിലെ ഭൂരിഭാഗം മുങ്ങിമരണങ്ങളും നദികൾ, തടാകങ്ങൾ, കടൽ തുടങ്ങിയ പ്രകൃതിദത്ത ജലാശയങ്ങളിലാണ് സംഭവിക്കുന്നത്. പലരും സാഹസങ്ങൾക്ക് മുതിരുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് ബി.സി അഡ്വഞ്ചർസ്മാർട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ സാന്ദ്ര […]
ഓൺലൈൻ ചൂതാട്ട സൈറ്റുകൾക്ക് അനുമതി നൽകി ആൽബർട്ട: പുതിയ നിയമം പ്രാബല്യത്തിൽ

പ്രവിശ്യയിലെ സ്വകാര്യ ഓൺലൈൻ ചൂതാട്ട, കായിക ബെറ്റിംഗ് സൈറ്റുകൾക്ക് പ്രവർത്തനാനുമതി നൽകി ആൽബർട്ട സർക്കാർ. പ്രവിശ്യയുടെ പുതിയ ‘ഐഗെയിമിംഗ് ആക്ട്’ പ്രകാരം ജൂലൈ 13 തിങ്കളാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ഇതോടെ കാനഡയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഓൺലൈൻ ചൂതാട്ട പ്ലാറ്റ്‌ഫോമുകൾക്ക് നിയമപരമായ അനുമതി നൽകുന്ന രണ്ടാമത്തെ പ്രവിശ്യയായി ആൽബർട്ട മാറി. ഒൻ്റാരിയോയാണ് ഇതിന് മുമ്പ് ഈ അനുമതി നൽകിയ പ്രവിശ്യ. അനധികൃത ‘ഗ്രേ മാർക്കറ്റിനെ’ ഇല്ലാതാക്കുക, നികുതി വരുമാനം വർധിപ്പിക്കുക എന്നതാണ് ഈ നടപടിയിലൂടെ സർക്കാർ […]
ലോർഡ്സിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം; ഇംഗ്ലണ്ടിനെതിരെ കൂറ്റൻ ജയം

ക്രിക്കറ്റിന്‍റെ ‘മക്ക’യായ ലണ്ടനിലെ ലോർഡ്സിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. ലോർഡ്സ് മൈതാനത്ത് നടന്ന ആദ്യ വനിതാ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് 270 റൺസിന്‍റെ കൂറ്റൻ ജയം. പുരുഷന്മാരുടെ ആദ്യ ടെസ്റ്റ് നടന്ന് 142 വർഷങ്ങൾക്ക് ശേഷമാണ് ലോർഡ്സ് ഒരു വനിതാ ടെസ്റ്റിന് വേദിയായത്. രണ്ടാം ഇന്നിങ്‌സിൽ 457 റൺസെന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനെ നാലാം ദിനത്തിലെ ആദ്യ സെഷനിൽ തന്നെ 62.5 ഓവറിൽ 186 റൺസിന് ഇന്ത്യ വീഴ്ത്തി. ആറുവിക്കറ്റിന് […]