newsroom@amcainnews.com

ഒഹിയോയിലെ ഹോട്ടലിൽ വൻ തീപ്പിടിത്തം: ഗുജറാത്ത് സ്വദേശികൾക്ക് ദാരുണ അന്ത്യം

അമേരിക്കയിലെ ഒഹിയോയിലുണ്ടായ വൻ തീപ്പിടിത്തത്തിൽ ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഗുജറാത്തിലെ ഖേഡ സ്വദേശികളായ ഹിതേഷ്ഭായ് സുതാർ, ഭാര്യ ഹിനാബെൻ, മകൾ ഇഷാനി (20) എന്നിവരാണ് മരിച്ചത്. ഹിതേഷ്ഭായ് ജോലി ചെയ്തിരുന്ന ഒഹിയോയിലെ ഹോട്ടൽ കെട്ടിടത്തിലാണ് ദുരന്തമുണ്ടായത്.

ഹിതേഷും കുടുംബവും ഈ ഹോട്ടൽ കെട്ടിടത്തിൽ തന്നെയാണ് താമസിച്ചിരുന്നത്. പ്രാദേശിക സമയം വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ കെട്ടിടത്തിന്‍റെ മേൽക്കൂരയിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന ഉടനടി സ്ഥലത്തെത്തി തീയണച്ചുവെങ്കിലും, കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ ഹിതേഷും കുടുംബവും മരണപ്പെട്ടിരുന്നു. മേൽക്കൂരയിൽ നിന്ന് തീയും പുകയും പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഹിതേഷ്ഭായ് ഉടൻ തന്നെ ഹോട്ടൽ റിസപ്ഷനിൽ വിളിച്ച് സഹായം തേടിയിരുന്നു. തുടർന്ന് റിസപ്ഷനിൽ നിന്നും ഇവർക്ക് ലഭിച്ച നിർദേശം അവിടെത്തന്നെ തുടരാനും, സുരക്ഷയ്ക്കായി കുളിമുറിയിൽ കയറി വെള്ളം തുറന്നുവിടാനുമായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ഈ ശ്രമങ്ങൾക്കൊടുവിലും ഇവർക്ക് കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടാനായില്ല.

You might also like
Edible Oils Hit Hard as Food Inflation Continues to Rise

ഭക്ഷ്യ വിലക്കയറ്റം തുടരുന്നതിനാൽ ഭക്ഷ്യഎണ്ണകൾക്ക് കനത്ത തിരിച്ചടി

Canada Expands Healthcare Workforce to Improve Patient Care

കാനഡയിലെ രോഗി പരിചരണം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർദ്ധിപ്പിക്കുന്നു

EB-5 വീസ അപേക്ഷാ ഫീസ് കുത്തനെ കൂട്ടി യുഎസ്: നവംബർ 30 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

Canada reviews security screening after NATO intern faces espionage charges

നേറ്റോ ഇന്റേണിനെതിരെ ചാരവൃത്തിക്കുറ്റം ചുമത്തിയതിനെ തുടർന്ന് കാനഡ സുരക്ഷാ പരിശോധന പുനഃപരിശോധിക്കുന്നു

യുഗാന്ത്യം: ഫെയർവെൽ മാച്ചിലും കളം നിറഞ്ഞ് മെസ്സി

Underground Water Flow Sparks Curiosity and Concern Among Locals

നാട്ടുകാരിൽ കൗതുകവും ആശങ്കയും ജനിപ്പിച്ച് ഭൂഗർഭ ജലപ്രവാഹം

Top Picks for You
Top Picks for You