ഒക്ലഹോമയിൽ പുതിയ വിദ്യാഭ്യാസ നിയമങ്ങൾ; അധ്യാപകർക്ക് ശമ്പള വർധന

ഒക്ലഹോമയിൽ ജൂലൈ 1 മുതൽ പുതിയ വിദ്യാഭ്യാസ നിയമങ്ങൾ നിലവിൽ വരുന്നു. പ്രധാനമായും രണ്ട് മാറ്റങ്ങളാണ് പുതിയതായി വരുന്നത്. അധ്യാപകർക്ക് ശമ്പള വർധനയും വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വിലക്കും പുതിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തെ അധ്യാപകരുടെ അടിസ്ഥാന ശമ്പളത്തിൽ 2000 ഡോളറിന്‍റെ വർധനയാണ് നടപ്പിൽ വരുന്നത്. കൂടാതെ വിദ്യാർത്ഥികൾ ക്ലാസ് അവസാനിക്കുന്നത് വരെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്താനും അച്ചടക്കം നിലനിർത്താനും സഹായിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് മൊബൈൽ ഫോൺ വിലക്ക് […]
ഫ്ലോറിഡയിൽ മുതലകളുടെ ആക്രമണം: യുവതി മരിച്ചു, കുട്ടിക്ക് പരുക്ക്

സെൻട്രൽ ഫ്ലോറിഡയിൽ വാരാന്ത്യത്തിൽ മുതലയുടെ ആക്രമണങ്ങളിൽ യുവതി കൊല്ലപ്പെടുകയും ഒരു കുട്ടിക്ക് പരുക്കേൽക്കുകയും ചെയ്തു. ഫ്ലോറിഡയിൽ മുതലകളുടെ ആക്രമണം സാധാരണയായി കുറവാണെങ്കിലും, ജലാശയങ്ങൾക്ക് സമീപം പോകുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും വളർത്തുമൃഗങ്ങളെ വെള്ളത്തിനടുത്തേക്ക് വിടരുതെന്നും വന്യജീവി വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. ഞായറാഴ്ച ലിറ്റിൽ ബിഗ് ഇക്കോൺ സ്റ്റേറ്റ് ഫോറസ്റ്റിന് സമീപമുള്ള ഇക്കോൺലോക്കാച്ചി നദിയിൽ സുഹൃത്തുക്കൾക്കൊപ്പം നീന്തുകയായിരുന്ന യുവതിയെ മുതല ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരെ ആക്രമിച്ച മുതലയെ കണ്ടെത്താനുള്ള […]
കാൽഗറിയിൽ കനത്ത മഴ: ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

കാൽഗറിയിൽ കനത്ത മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച രാവിലെ ആരംഭിക്കുന്ന മഴ ചൊവ്വാഴ്ച രാവിലെ വരെ തുടരും. 50 മുതൽ 100 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കനത്ത മഴ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും റോഡുകളിൽ വെള്ളം കെട്ടിനിൽക്കാനും കാരണമാകും. വെള്ളം കെട്ടിക്കിടക്കുന്ന റോഡുകളിലൂടെ വാഹനമോടിക്കരുത്. നദികൾ, അരുവികൾ, കൽവെർട്ടുകൾ എന്നിവയ്ക്ക് സമീപമുള്ള വെള്ളക്കെട്ടുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ നദികളിലെ ജലനിരപ്പ് സാധാരണ പരിധിക്കുള്ളിലാണെങ്കിലും […]
കുടിയേറ്റം കുറയുന്നു: ജനസംഖ്യാ ഇടിവിൽ ആശങ്കയുമായി പ്രിൻസ് എഡ്വേർഡ് ഐലൻഡ്

കുടിയേറ്റ നയങ്ങളിൽ വരുത്തിയ മാറ്റങ്ങൾ കാനഡയിലെ ചെറുനഗരങ്ങളിലും ഗ്രാമീണ മേഖലയിലും ആശങ്ക സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. കുടിയേറ്റം കുറഞ്ഞതോടെ ഗ്രാമീണ മേഖലയിലെ സമ്പദ്‌വ്യവസ്ഥയെയും ദൈനംദിന സേവനങ്ങളെയും പ്രതികൂലമായി ബാധിച്ചതായി പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. പുതിയ കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി പ്രിൻസ് എഡ്വേർഡ് ഐലൻഡ് സർക്കാർ അറിയിച്ചു. പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ ജനസംഖ്യ തുടർച്ചയായ മൂന്ന് പാദങ്ങളിലും കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ പ്രവിശ്യയിലേക്കുള്ള അന്താരാഷ്ട്ര കുടിയേറ്റത്തിൽ മുൻവർഷത്തെ […]
വാഹന ഇൻഷുറൻസ് നിയമങ്ങളിൽ മാറ്റം വരുത്തി ഒൻ്റാരിയോ; പ്രീമിയം കുറയും, സാമ്പത്തിക ബാധ്യതയ്ക്ക് സാധ്യത

വാഹന ഇൻഷുറൻസ് നിയമങ്ങളിൽ മാറ്റം വരുത്തി ഒൻ്റാരിയോ സർക്കാർ. ജൂലൈ ഒന്ന് മുതൽ നിലവിൽ വരുന്ന ഈ മാറ്റങ്ങൾ പ്രകാരം വാഹനയുടമകൾക്ക് ചില ഇൻഷുറൻസ് ആനുകൂല്യങ്ങൾ വേണമെങ്കിൽ മാത്രം തിരഞ്ഞെടുക്കാൻ അനുവദിക്കും. ഇതിലൂടെ വാഹന ഉടമകൾക്ക് പ്രീമിയം തുകയിൽ ചെറിയ കുറവ് ലഭിക്കുമെങ്കിലും, അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ കുറയുന്നത് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. അതേസമയം നിലവിൽ ഇൻഷുറൻസ് ഉള്ളവരെ ഈ മാറ്റം ബാധിക്കില്ല. ജൂലൈ ഒന്നിന് ശേഷമെടുക്കുന്ന പുതിയ പോളിസികൾക്കും, നിലവിലുള്ളവ […]
ബ്രിട്ടീഷ് കൊളംബിയയിൽ ചാർട്ടർ ബോട്ട് മുങ്ങി ആറ് പേരെ കാണാതായി

ബ്രിട്ടീഷ് കൊളംബിയൻ തീരത്ത് ചാർട്ടർ ബോട്ട് മുങ്ങി ആറ് പേരെ കാണാതായി. നാല് പേരെ രക്ഷപെടുത്തിയതായി കനേഡിയൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. വാൻകൂവർ വിമാനത്താവളത്തിന് തെക്കുപടിഞ്ഞാറ് റോബർട്ട്സ് ബാങ്കിന് സമീപം ഞായറാഴ്ച 11:45 ഓടെയാണ് അപകടം ഉണ്ടായത്. ബാക്കിയുള്ള ആറ് പേർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും അപകടകാരണം വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു. അപകടസമയത്ത് ബോട്ടിൽ 10 പേരുണ്ടായിരുന്നതായി ബി.സി. ആർ.സി.എം.പി റിപ്പോർട്ട് ചെയ്തു. ലൈഫ് ജാക്കറ്റ് ഇല്ലാതെ നിരവധി ആളുകൾ വെള്ളത്തിൽ കിടക്കുന്നതായി മറ്റൊരു ബോട്ടിലെ ആളുകൾ നൽകിയ […]
ഒൻ്റാരിയോ പാരി സൗണ്ടിൽ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാക്കൾക്കായി ഗോഫണ്ട് ആരംഭിച്ചു

ഒൻ്റാരിയോ പാരി സൗണ്ടിന് സമീപം (Parry Sound) ഉണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാക്കൾക്കായി ഗോഫണ്ട് സമാഹരണം ആരംഭിച്ചു. ആലപ്പുഴ ഹരിപ്പാട്, മുട്ടം സ്വദേശിയായ അർജുൻ ജിനചന്ദ്രൻ (30), സരിൻ സി. സാം (28) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച്ച പുലർച്ചെ ഹൈവേ 69-ൽ പോയിൻ്റ്-ഓ-ബാറിൽ (Pointe-Au-Baril) ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. അർജുന്‍റെ ഭാര്യ രണ്ടു മാസം മുൻപാണ് കാനഡയിൽ എത്തിയത്. ഇരുവരുടെയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിനാവശ്യമായ തുക കണ്ടെത്തുന്നതിനായാണ് ഗോഫണ്ട് സമാഹരണം ആരംഭിച്ചിരിക്കുന്നത്. […]
യൂട്ടാ-കൊളറാഡോ അതിര്‍ത്തിയിൽ കാട്ടുതീ: മൂന്ന് അഗ്നിശമന സേനാംഗങ്ങള്‍ മരിച്ചു

യൂട്ടാ-കൊളറാഡോ അതിര്‍ത്തിയില്‍ അതിശക്തമായി പടരുന്ന സ്‌നൈഡര്‍ കാട്ടുതീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നു അഗ്നിശമന സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു ഗുരുതരമായി പൊള്ളലേറ്റു. ശനിയാഴ്ച രാവിലെ കിഴക്കന്‍ യൂട്ടായിലെ ഗ്രാന്‍ഡ് കൗണ്ടിയില്‍ പര്‍ന്നു പിടിച്ച തീ പിന്നീട് കൊളറാഡോയിലേക്ക് വ്യാപിച്ചു. അവിടെ മെസ കൗണ്ടിയിലേക്ക് കടന്നതോടെ കാട്ടുതീ വ്യാപകമായി പടരുകയാണ്. നിലവില്‍ സ്‌നൈഡര്‍ കാട്ടുതീ ഏകദേശം 28,000 ഏക്കര്‍ പ്രദേശത്തേക്ക് വ്യാപിച്ചിരിക്കുകയാണ്. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല. ഇതേ തുടര്‍ന്ന് കൊളറാഡോയിലെ മെസ കൗണ്ടിയിലെആളുകള്‍ക്ക് ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നൽകി. ഞായറാഴ്ച […]
വാൻകൂവറിൽ ലോകകപ്പ് ആഘോഷങ്ങൾക്കിടെ സംഘർഷം: 12 പേർ അറസ്റ്റിൽ

വാൻകൂവറിലെ ഫിഫ ലോകകപ്പ് ഫുട്ബോൾ ആഘോഷങ്ങൾക്കിടയിൽ അക്രമം അഴിച്ചുവിട്ട 12 പേരെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി നടന്ന ആഘോഷങ്ങൾക്കിടെയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് മോശമായി പെരുമാറിയ ആറുപേരെ പോലീസ് സംഭവസ്ഥലങ്ങളിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ബെൽജിയം-ന്യൂസിലാൻഡ് മത്സരം കാണുന്നതിനായി നഗരത്തിലെ ഫിഫ ഫാൻ ഫെസ്റ്റിവലിലും ഗ്രാൻവിൽ എൻ്റർടൈൻമെൻ്റ് ഡിസ്ട്രിക്റ്റിലുമായി വൻ ജനക്കൂട്ടമാണ് ഒത്തുചേർന്നത്. ഒൻപത് പേരെ ഗ്രാൻവിൽ സ്ട്രിപ്പിൽ നിന്നും, രണ്ട് പേരെ ഫിഫ ഫാൻ ഫെസ്റ്റിവലിൽ നിന്നും, ഒരാളെ ബിസി പ്ലേസ് […]
ലോകകപ്പ്: ചരിത്ര നേട്ടവുമായി കാനഡ, ദക്ഷിണാഫ്രിക്കയെ വീഴ്ത്തി പ്രീ ക്വാർട്ടറിൽ

ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ തേരോട്ടം അവസാനിപ്പിച്ച് ആതിഥേയരായ കാനഡ. 90+2-ാം മിനിറ്റിൽ സ്റ്റെഫാൻ യൂസ്റ്റാക്വിയോ നേടിയ ഗോളിലൂടെ വിജയവും പ്രീ-ക്വാർട്ടറിലെത്തുന്ന ആദ്യ ടീം എന്ന നേട്ടവും കാനഡ സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തിൽ കാനഡയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. നെതർലൻഡ്സ്– മൊറോക്കോ മത്സരത്തിലെ വിജയികളെയാണ് കാനഡ അടുത്ത റൗണ്ടിൽ നേരിടേണ്ടത്.