newsroom@amcainnews.com

യുദ്ധത്തിന് അവസാനം: യുഎസും ഇറാനും സമാധാനക്കരാറിലേക്ക്

ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടംമറിച്ച പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും സമാധാനക്കരാറിലെത്തിയതായി റിപ്പോർട്ട്. ലബനൻ ഉൾപ്പെടെയുള്ള എല്ലാ യുദ്ധമേഖലയിലും സൈനിക നടപടികൾ ഉടനടി സ്ഥിരമായി അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. ജൂൺ 19 വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ കരാറിന്‍റെ ഔദ്യോഗിക ഒപ്പുവയ്ക്കൽ ചടങ്ങ് നടക്കും. കരാറിന്‍റെ അന്തിമ രൂപരേഖ തയ്യാറാക്കുന്നതിനായി ഇരുവിഭാഗത്തിലെയും മധ്യസ്ഥർ പങ്കെടുക്കുന്ന നിർണായക യോഗങ്ങൾ ഈ ആഴ്ച നടക്കും.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായതായി സ്ഥിരീകരിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. ആഗോള എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് യാതൊരുവിധ നികുതികളും ഈടാക്കാതെ പൂർണമായി തുറന്നു കൊടുക്കാൻ ട്രംപ് ഉത്തരവിട്ടു.

You might also like
Canada Tightens Work Permit Rules: Foreign Nationals Can No Longer Apply Before Joining Overseas Employer

കാനഡ വർക്ക് പെർമിറ്റ് ചട്ടങ്ങൾ കർശനമാക്കി: വിദേശ കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് അപേക്ഷിക്കാനാകില്ല

NYC Council pushes strict measures to control dangerous e-bikes

അപകടകരമായ ഇ-ബൈക്കുകളെ നിയന്ത്രിക്കാൻ കടുത്ത നടപടികളുമായി ന്യൂയോർക്ക് സിറ്റി കൗൺസിൽ

Sedentary Lifestyle and Excessive Protein Intake: A Research Report

ഉദാസീന ജീവിതശൈലിയും അമിത പ്രോട്ടീൻ ഉപയോഗവും: പഠനറിപ്പോർട്ട്

ക്ലോഡ് എഐ ചാറ്റുകൾ ഗൂഗിളിൽ പ്രത്യക്ഷപ്പെട്ട സംഭവവും സ്വകാര്യതാ ആശങ്കകളും

ന്യൂയോര്‍ക്കില്‍ ലെജിയോണയേഴ്‌സ് അണുബാധ: മരണം ആറായി, 90 കേസുകള്‍ സ്ഥിരീകരിച്ചു

സൈക്ലോസ്‌പോറിയാസിസ് പകര്‍ച്ചവ്യാധി: മിഷിഗണില്‍ രണ്ടു മരണം

Top Picks for You
Top Picks for You