അന്താരാഷ്ട്ര സഞ്ചാരികളെ വരൂ: ‘കാൽഗറി സ്റ്റോപ്പ്ഓവർ’ പ്രോഗ്രാമൊരുക്കി വെസ്റ്റ്‌ജെറ്റ്- ടൂറിസം കാൽഗറി

വിദേശ വിമാനയാത്രക്കാരെ ലക്ഷ്യമിട്ട് പ്രമുഖ എയർലൈനായ വെസ്റ്റ്‌ജെറ്റും ടൂറിസം കാൽഗറിയും പുതിയ യാത്ര പദ്ധതിക്ക് തുടക്കമിട്ടു. ‘കാൽഗറി സ്റ്റോപ്പ്ഓവർ പ്രോഗ്രാം’ എന്ന ഈ പദ്ധതി വഴി കാൽഗറി അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നുപോകുന്ന ലക്ഷക്കണക്കിന് യാത്രക്കാരെ നഗരത്തിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. പുതിയ നിരക്കുകളോ അധിക ടിക്കറ്റ് ചാർജുകളോ ഇല്ലാതെ തന്നെ യോഗ്യരായ അന്താരാഷ്ട്ര യാത്രക്കാർക്ക് തങ്ങളുടെ യാത്രയ്ക്കിടയിൽ ഏഴ് ദിവസം വരെ കാൽഗറി നഗരത്തിൽ തങ്ങാൻ ഈ പദ്ധതിയിലൂടെ സാധിക്കും. നഗരത്തിലെ പ്രാദേശിക ബിസിനസുകൾക്കും ഹോട്ടൽ മേഖലയ്ക്കും […]
‘ഡോർ-ടു-ഡോർ’ ഡെലിവറിക്ക് പകരം കമ്മ്യൂണിറ്റി മെയിൽബോക്സുകൾ: മാറ്റങ്ങളുമായി കാനഡ പോസ്റ്റ്

സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും തപാൽ സർവീസ് ആധുനികവൽക്കരിക്കുന്നതിന്‍റെയും ഭാഗമായി മാറ്റങ്ങളുമായി കാനഡ പോസ്റ്റ് രംഗത്ത്. വീട്ടുപടിക്കൽ നേരിട്ട് തപാൽ എത്തിക്കുന്ന ‘ഡോർ-ടു-ഡോർ’ ഡെലിവറി ഘട്ടംഘട്ടമായി നിർത്തലാക്കുന്ന കാനഡ പോസ്റ്റ് പകരം കമ്മ്യൂണിറ്റി മെയിൽബോക്സുകൾക്ക് തുടക്കമിടാനും തയ്യാറെടുക്കുന്നു. തപാൽ സാധനങ്ങൾ വീടുകളിൽ നേരിട്ട് എത്തിക്കുന്നതിന് പകരം നിശ്ചിത കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കമ്മ്യൂണിറ്റി മെയിൽബോക്സുകളിൽ എത്തിക്കുന്നതാണ് ഈ രീതി. കാനഡ പോസ്റ്റിന്‍റെ പ്രവർത്തനച്ചെലവ് കുറയ്ക്കുകയും സാമ്പത്തികമായി സ്വയംപര്യാപ്തമാവുകയും ചെയ്യുക എന്നതാണ് ഈ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ മാറ്റത്തിലൂടെ തപാൽ സാധനങ്ങൾ […]
ജലാശയങ്ങളിലിറങ്ങുമ്പോൾ സൂക്ഷിക്കുക; കാനഡയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

കാനഡയിൽ ഇന്ത്യൻ പൗരന്മാർക്കിടയിൽ, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കിടയിൽ മുങ്ങിമരണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ടൊറൻ്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വേനൽക്കാലം ആരംഭിച്ചതോടെ ബീച്ചുകളിലേക്കും നദികളിലേക്കും സന്ദർശകരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് സുരക്ഷാ മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയത്. കാനഡയിലെ വിവിധ ജലാശയങ്ങളിൽ ഇന്ത്യൻ പൗരന്മാർ മുങ്ങിമരിക്കുന്ന സംഭവങ്ങൾ സമീപകാലത്തായി വർദ്ധിച്ചുവരുന്നതായി കോൺസുലേറ്റ് ചൂണ്ടിക്കാണിച്ചു. അതിനാൽ ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും തടാകങ്ങൾ, നദികൾ, ബീച്ചുകൾ മറ്റ് ജലാശയങ്ങൾ എന്നിവ സന്ദർശിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് കോൺസുലേറ്റ് കർശനമായി നിർദ്ദേശിച്ചു. […]
ലോകകപ്പ്: ആദ്യ മത്സരത്തിൽ മെക്സിക്കോയ്ക്ക് വിജയം

മൂന്ന് റെഡ് കാർഡുകളും രണ്ടു ഗോളുകളും നിറഞ്ഞ, 2026 ലോകകപ്പിന്‍റെ ഉദ്ഘാടനമത്സരത്തിൽ ആഫ്രിക്കൻ വമ്പന്മാരായ സൗത്ത് ആഫ്രിക്കയെ വീഴ്ത്തി ആതിഥേയരായ മെക്സിക്കോ. ഇതോടെ ആസ്റ്റക്ക സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്കു മുന്നിൽ 2026 ലോകകപ്പിലെ ആദ്യ ജയം കുറിക്കാനും മെക്സിക്കോയ്ക്കായി. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്‌സിക്കോ പരാജയപ്പെടുത്തിയത്. ഒമ്പതാം മിനിറ്റിൽ ജൂലിയൻ ക്വിനോനെസും 67-ാം മിനിറ്റിൽ റൗൾ ഹിമെനെസുമാണ് മെക്സിക്കോയ്ക്കായി സ്‌കോർ ചെയ്തത്. ദക്ഷിണാഫ്രിക്കൻ താരങ്ങളായ യായ സിത്തോളെയും തെംബ സാനെയും മെക്സിക്കോ താരം സെസാർ മൊണ്ടെസും […]