newsroom@amcainnews.com

ലോകകപ്പിന് തിരിതെളിയുന്നു; ഉദ്ഘാടന ചടങ്ങുകൾ എപ്പോൾ, എവിടെ

ലോകകപ്പിനെ നെഞ്ചിലേറ്റാനൊരുങ്ങി ലോകം. ചരിത്രത്തിലാദ്യമായി കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങുകൾ മൂന്ന് വ്യത്യസ്ത നഗരങ്ങളിലാണ് നടക്കുന്നത്. ലോകകപ്പ് ഫുട്ബോളിന് വിസിൽ മുഴങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സംഗീതവും സംസ്കാരവും സമന്വയിക്കുന്ന ദൃശ്യവിരുന്നാണ് ഫിഫ ആരാധകർക്കായി കാത്തുവെച്ചിരിക്കുന്നത്. മെക്സിക്കോയിലെ ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിലാണ് ആദ്യ ഉദ്ഘാടന ചടങ്ങ് നടക്കുക. ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. പ്രശസ്ത പോപ്പ് താരം ഷക്കീരയാണ് ചടങ്ങിലെ […]

യുഎസ്എംസിഎ വ്യാപാര കരാറിൽ നിന്ന് പിന്മാറും: ആവർത്തിച്ച് ട്രംപ്

യുഎസ്-മെക്സിക്കോ-കാനഡ വ്യാപാര കരാറായ USMCA റദ്ദാക്കുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. നിലവിലെ കരാർ പുതുക്കുന്നതിനായി മൂന്ന് രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ്, കരാറിൽ നിന്ന് പിന്മാറാൻ തനിക്ക് മടിയില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയത്. ട്രംപിന്‍റെ ഈ നിലപാട് ആഗോള വിപണിയിലും വടക്കേ അമേരിക്കൻ രാജ്യങ്ങൾക്കിടയിലും പുതിയ സാമ്പത്തിക അനിശ്ചിതത്വങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്. ഡൊണാൾഡ് ട്രംപിന്‍റെ ആദ്യ ഭരണകാലത്താണ് കാനഡയ്ക്കും മെക്സിക്കോയ്ക്കുമൊപ്പം ഈ ചരിത്രപരമായ വ്യാപാര കരാറിൽ യുഎസ് ഒപ്പുവെച്ചത്. കാനഡയിൽ […]

ലേണേഴ്സ് ലൈസൻസ് നോളഡ്ജ് ടെസ്റ്റ് ഇനി വീട്ടിലിരുന്ന് ചെയ്യാം: പുതിയ പരിഷ്കരവുമായി ബി സി സർക്കാർ

ലേണേഴ്സ് ഡ്രൈവിംഗ് ലൈസൻസിനായുള്ള ആദ്യഘട്ട നോളഡ്ജ് ടെസ്റ്റ് ഓൺലൈനായി വീട്ടിലിരുന്ന് എഴുതാനുള്ള സൗകര്യം ഒരുക്കി ബ്രിട്ടീഷ് കൊളംബിയ സർക്കാർ. കാറുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവയുടെ ലൈസൻസിനായി അപേക്ഷിക്കുന്നവർക്കാണ് ഈ സൗകര്യം ലഭിക്കുക. എന്നാൽ കൊമേഴ്സ്യൽ വാഹനങ്ങളുടെ ലൈസൻസ് ആവശ്യമുള്ളവർ പഴയതുപോലെ നേരിട്ടെത്തി തന്നെ പരീക്ഷ എഴുതണം. ഇതോടെ വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ബ്രിട്ടീഷ് കൊളംബിയ ഓഫീസുകളിലേക്ക് ദീർഘദൂരം യാത്ര ചെയ്യാതെ തന്നെ പരീക്ഷ എഴുതാം. കൂടാതെ ഓഫീസുകളിലെ തിരക്ക് കുറച്ച് റോഡ് ടെസ്റ്റുകൾക്കായി […]

ടൊറൻ്റോയിൽ വാഹന ഇൻഷുറൻസ് പ്രീമിയം തുക വർദ്ധിക്കാൻ സാധ്യത: റിപ്പോർട്ട്

ടൊറൻ്റോ നഗരത്തിൻ്റെ സബർബൻ മേഖലകളിലെ വാഹന ഉടമകൾക്ക് തിരിച്ചടിയായി ഇൻഷുറൻസ് പ്രീമിയം തുക വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഈ മേഖലകളിൽ വർദ്ധിച്ചുവരുന്ന അപകടനിരക്കുകളും ക്ലെയിമുകളുടെ എണ്ണവുമാണ് ഈ നിരക്ക് വർദ്ധനയ്ക്ക് പ്രധാന കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലെ വോൺ, ബ്രാംപ്ടൺ , മിസിസാഗ തുടങ്ങിയ സബർബൻ നഗരങ്ങളിലെ താമസക്കാരാണ് ഈ വില വർദ്ധനവിൻ്റെ ആഘാതം പ്രധാനമായും നേരിടേണ്ടി വരിക. നിലവിൽ ഒൻ്റാരിയോയിലെ തന്നെ ഏറ്റവും ഉയർന്ന ഇൻഷുറൻസ് നിരക്കുകൾ രേഖപ്പെടുത്തുന്ന പ്രദേശങ്ങളാണിവ. നഗര കേന്ദ്രങ്ങളെ […]