newsroom@amcainnews.com

അനാവശ്യ അഡ്മിനിസ്ട്രേറ്റീവ് ചാർജ്ജുകൾ ഇനി ഇല്ല; കാനഡയിൽ പുതിയ നിയമം ജൂൺ 12 മുതൽ

കാനഡയിൽ മൊബൈൽ ഫോൺ, ഹോം ഇൻ്റർനെറ്റ് പ്ലാനുകൾ എന്നിവ മാറ്റുന്നതിനും റദ്ദാക്കുന്നതിനും ടെലികോം കമ്പനികൾ ഈടാക്കിയിരുന്ന അനാവശ്യ അഡ്മിനിസ്ട്രേറ്റീവ് ചാർജ്ജുകൾ എടുത്തു കളയുന്നു. ജൂൺ 12 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം ഉപയോക്താക്കൾക്ക് കൂടുതൽ കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളിലേക്ക് മാറുന്നത് എളുപ്പമാകുമെന്ന് കനേഡിയൻ റേഡിയോ-ടെലിവിഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (സിആർടിസി) അറിയിച്ചു. നിലവിൽ പ്ലാൻ ആക്ടിവേറ്റ് ചെയ്യാനും മാറ്റങ്ങൾ വരുത്താനും കനേഡിയൻ കമ്പനികൾ 30 മുതൽ 80 ഡോളർ വരെയാണ് ഈടാക്കുന്നത്. ഈ അധിക നിരക്കുകൾ […]

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടിഞ്ഞാണിടാൻ കാനഡ

കൗമാരക്കാരുടെ മാനസികാരോഗ്യ സംരക്ഷണവും ഓൺലൈൻ സുരക്ഷയും മുൻനിർത്തി കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിരോധനം കനേഡിയൻ സർക്കാർ ഒരുങ്ങുന്നു. കാനഡയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കായിരിക്കും ഈ നിയമം ബാധകമാവുക. എന്നാൽ, ചില പ്രത്യേക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി ഈ നിയമത്തിൽ ഇളവുകൾ അനുവദിക്കുമെന്നും ഫെഡറൽ സർക്കാർ പറയുന്നു. പ്രായം കൃത്യമായി പരിശോധിക്കുന്നതിനുള്ള കർശനമായ മാനദണ്ഡങ്ങൾ നടപ്പിലാക്കും. നിയമം ലംഘിക്കുന്ന സോഷ്യൽ മീഡിയ കമ്പനികൾക്കെതിരെ കനത്ത പിഴ ഈടാക്കുമെന്നും പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. […]

ആൽബർട്ട വിഘടനവാദ നീക്കത്തെ പിന്തുണച്ച് വിദേശ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ സജീവം: റിപ്പോർട്ട്

ആൽബർട്ട’യെ കാനഡയിൽ നിന്ന് സ്വതന്ത്രമാക്കാനുള്ള വിഘടനവാദ നീക്കത്തിൽ ഇന്ത്യ, പാകിസ്ഥാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ സജീവമായി ഇടപെടുന്നതായി റിപ്പോർട്ട്. യഥാർത്ഥ ആൽബർട്ട സ്വദേശികളാണെന്ന വ്യാജേന വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ പങ്കുവയ്ക്കുകയാണ് ഇവർ ചെയ്യുന്നത്. മോണിറ്റൈസേഷൻ വഴി പണം സമ്പാദിക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന 14 ഫേസ്‌ബുക് അക്കൗണ്ടുകൾ സി.ബി.സി കണ്ടെത്തി. Nieta Aqila എന്ന പേരിൽ ആൽബർട്ട വിഘടനവാദത്തെ പിന്തുണച്ച് പോസ്റ്റിട്ടിരുന്ന അക്കൗണ്ട് യഥാർത്ഥത്തിൽ ഇൻഡോനേഷ്യയിലെ […]

വേപ്പിംഗ്: കനേഡിയൻ ചെറുപ്പക്കാരിൽ ശ്വാസകോശ രോഗങ്ങൾ വർധിക്കുന്നതായി പഠനം

ഇലക്ട്രോണിക് സിഗരറ്റുകളുടെയും വേപ്പുകളുടെയും ഉപയോഗം ചെറുപ്പക്കാരിൽ ശ്വാസകോശ- ഹൃദയ രോഗങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നതായി യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ടയുടെ പുതിയ പഠനം. ഏകദേശം മൂന്ന് വർഷത്തോളമായി വേപ്പിംഗ് ഉപയോഗിക്കുന്ന യുവാക്കളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പുകവലി മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിനുള്ള ഒരു ബദൽ മാർഗ്ഗമായിട്ടാണ് വേപ്പിംഗ് ആദ്യകാലങ്ങളിൽ അവതരിപ്പിക്കപ്പെട്ടതെങ്കിലും, നിലവിൽ കൗമാരക്കാർക്കിടയിലും യുവാക്കൾക്കിടയിലും ഇത് വലിയ രീതിയിൽ പ്രചാരം നേടിയിട്ടുണ്ട്. കാനഡയിൽ വേപ്പിംഗ് ഉപയോഗിക്കുന്നവരിൽ വലിയൊരു പങ്ക് 15 നും 24 നും ഇടയിൽ പ്രായമുള്ളവരാണ്. സാധാരണ […]