newsroom@amcainnews.com

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടിഞ്ഞാണിടാൻ കാനഡ

കൗമാരക്കാരുടെ മാനസികാരോഗ്യ സംരക്ഷണവും ഓൺലൈൻ സുരക്ഷയും മുൻനിർത്തി കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിരോധനം കനേഡിയൻ സർക്കാർ ഒരുങ്ങുന്നു. കാനഡയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കായിരിക്കും ഈ നിയമം ബാധകമാവുക. എന്നാൽ, ചില പ്രത്യേക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി ഈ നിയമത്തിൽ ഇളവുകൾ അനുവദിക്കുമെന്നും ഫെഡറൽ സർക്കാർ പറയുന്നു. പ്രായം കൃത്യമായി പരിശോധിക്കുന്നതിനുള്ള കർശനമായ മാനദണ്ഡങ്ങൾ നടപ്പിലാക്കും. നിയമം ലംഘിക്കുന്ന സോഷ്യൽ മീഡിയ കമ്പനികൾക്കെതിരെ കനത്ത പിഴ ഈടാക്കുമെന്നും പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സമാനമായ നിയമനിർമ്മാണം നടപ്പിലാക്കിയ മാതൃക പിന്തുടർന്നാണ് കാനഡയുടെ നീക്കം. പ്രവിശ്യാ സർക്കാരുകളുമായി ആലോചിച്ച് നിയമത്തിൻ്റെ അന്തിമ രൂപരേഖ തയ്യാറാക്കാനാണ് ഫെഡറൽ സർക്കാരിൻ്റെ തീരുമാനം.

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതാപിതാക്കളുടെ ആശങ്കകൾ പരിഹരിക്കാൻ ഈ നിയമം സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, നിരോധനത്തെ സ്വാഗതം ചെയ്യുമ്പോഴും, പ്രായം തെളിയിക്കുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങൾ വ്യക്തിവിവരങ്ങളുടെ സുരക്ഷയെ ബാധിക്കുമോ എന്ന കാര്യത്തിൽ കാനഡയിലെ പ്രതിപക്ഷ കക്ഷികളും സൈബർ സുരക്ഷാ വിദഗ്ദ്ധരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

You might also like
Indian basketball all set to have its IPL moment

ഇന്ത്യൻ ബാസ്കറ്റ്ബോൾ അതിന്റെ ഐപിഎൽ നിമിഷത്തിലേക്ക് തയ്യാറെടുക്കുന്നു

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

Learn Power BI for a high-paying career

ഉയർന്ന ശമ്പളമുള്ള കരിയറിനായി പവർ ബിഐ പഠിക്കാം

The adventurous rescue of the baby elephant by the fishermen

മത്സ്യത്തൊഴിലാളികളുടെ സാഹസികമായ ആനക്കുട്ടി രക്ഷാപ്രവർത്തനം

വോട്ടർമാരുടെ ശ്രദ്ധയ്ക്ക്: അൽബർട്ട റഫറണ്ടം പോളിങ് സ്റ്റേഷനുകളുടെ വിവരങ്ങൾ ഇതാ

New rule for LPG booking from October 1; if you don't pay a little attention, your pocket will be empty

ഒക്ടോബർ ഒന്ന് മുതൽ പാചകവാതക ബുക്കിങ്ങിൽ പുതിയ നിയമം; അല്പം ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും

Top Picks for You
Top Picks for You