newsroom@amcainnews.com

കണ്ണൂരിൽ കനത്ത നാശനഷ്ടം; റെഡ് അലർട്ട്

കണ്ണൂർ ജില്ലയിൽ രാവിലെ മുതൽ തുടരുന്ന ശക്തമായ പേമാരി വലിയ തോതിലുള്ള നാശനഷ്ടങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. കണ്ണൂർ നഗരത്തിലെ തലാപ്പിൽ വർഷങ്ങളായി ഉപയോഗിക്കാതെ കിടന്നിരുന്ന ഒരു പഴയ കെട്ടിടവും അതിനോട് ചേർന്നുള്ള മതിലും കനത്ത മഴയിൽ തകർന്നു വീണു. അപകടസമയത്ത് അവിടെ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നറിയാൻ പോലീസും ഫയർഫോഴ്സും ചേർന്ന് സ്ഥലത്ത് അടിയന്തര പരിശോധന നടത്തി. അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി […]

കേരള ബാങ്ക് ഒഴിവാക്കി ജില്ലാ ബാങ്കുകൾ പുനഃസ്ഥാപിക്കാൻ സർക്കാർ ആലോചന; പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നേതൃത്വം

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് രൂപീകരിച്ച കേരള ബാങ്ക് പിരിച്ചുവിട്ട്, പഴയതുപോലെ ജില്ലാ സഹകരണ ബാങ്കുകളെ തിരികെ കൊണ്ടുവരുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണ്. കേരള ബാങ്ക് രൂപീകരണം സംസ്ഥാനത്തെ സഹകരണ മേഖലയ്ക്ക് വൻ തിരിച്ചടിയായെന്ന സഹകാരികളുടെ വിലയിരുത്തലാണ് ഈ നീക്കത്തിന് പിന്നിൽ. എന്നാൽ, റിസർവ് ബാങ്കിന്റെ (RBI) പ്രത്യേക അനുമതിയോടെ 13 ജില്ലാ ബാങ്കുകളെ ലയിപ്പിച്ചുണ്ടാക്കിയ കേരള ബാങ്കിൽ നിന്ന് ഒരു തിരിച്ചുപോക്ക് ഒട്ടും പ്രായോഗികമല്ലെന്നാണ് ബാങ്കിന്റെ നിലവിലെ ഭരണനേതൃത്വത്തിന്റെ വാദം. കേരള ബാങ്ക് രൂപീകരണവുമായി […]

ജനങ്ങൾക്ക് നമ്മളിലുള്ള വിശ്വാസം നഷ്ടപ്പെട്ടോ?’ ഇന്ത്യ മുന്നണിയുടെ യോഗത്തിൽ ചർച്ചയായി കോക്രോച്ച് ജനതാ പാർട്ടി

ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ദവ് താക്കറെ, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള, സി.പി.ഐ-എം.എൽ (ലിബറേഷൻ) ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ എന്നിവരുടെ പ്രസ്താവനകളിലും ‘കോക്രോച്ച് ജനതാ പാർട്ടി’ പരാമർശിക്കപ്പെട്ടു. ഇന്നലെ ഡൽഹിയിൽ നടന്ന ഇന്ത്യ (INDIA) മുന്നണി പങ്കാളികളുടെ യോഗത്തിൽ ‘കോക്രോച്ച് ജനതാ പാർട്ടി’ ചർച്ചാവിഷയമായി. ഈ പ്ലാറ്റ്‌ഫോമിന് ഓൺലൈനിൽ ലഭിക്കുന്ന വൻ പിന്തുണയെക്കുറിച്ച് പ്രമുഖ നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. സി.ജെ.പി-ക്ക് (CJP) ലഭിക്കുന്ന ഈ പിന്തുണ, ജനങ്ങൾക്ക് പ്രതിപക്ഷ പാർട്ടികളിലുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണോ എന്ന് […]

ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കൻ ഹെലികോപ്റ്റർ തകർന്നു; പൈലറ്റുമാർ സുരക്ഷിതരാണെന്ന് ട്രംപ്

ഇറാനും ഇസ്രായേലും പരസ്പരമുള്ള ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെങ്കിലും, ലെബനൻ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇസ്രായേൽ തങ്ങളുടെ “അക്രമണങ്ങൾ” തുടർന്നാൽ പ്രത്യാക്രമണം പുനരാരംഭിക്കുമെന്ന് ടെഹ്‌റാൻ (ഇറാൻ) മുന്നറിയിപ്പ് നൽകി. ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും മിഡിൽ ഈസ്റ്റിൽ (മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ) സംഘർഷാവസ്ഥ ഇപ്പോഴും വളരെ ഉയർന്നതാണ്. തങ്ങളുടെ താല്പര്യങ്ങളെ ഇസ്രായേൽ ലക്ഷ്യമിടുകയോ ലെബനനിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുകയോ ചെയ്താൽ പുതിയ ആക്രമണങ്ങൾ അഴിച്ചുവിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, സംഘർഷം കൂടുതൽ വഷളാകാതിരിക്കാൻ വാഷിംഗ്ടൺ ശ്രമങ്ങൾ നടത്തുന്ന […]

ലോക്സഭാ സീറ്റുകൾ 850 ആക്കാൻ കേന്ദ്ര നീക്കം: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കാൻ പുതിയ ഫോർമുല

ലോക്സഭാ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും വനിതാ സംവരണം നടപ്പിലാക്കുന്നതിനുമുള്ള പുതിയ ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. കഴിഞ്ഞ ഏപ്രിലിൽ ലോക്സഭയിൽ പരാജയപ്പെട്ട ബില്ലാണ്, ആവശ്യമായ മാറ്റങ്ങളോടെ രണ്ടു മാസത്തിനു ശേഷം സർക്കാർ വീണ്ടും കൊണ്ടുവരുന്നത്. കേന്ദ്ര സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പുതിയ ഭരണഘടനാ ഭേദഗതി ബില്ലിൽ വിപ്ലവകരമായ മാറ്റങ്ങളും സവിശേഷതകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പ്രധാനമായും ലോക്സഭയിലെ പരമാവധി സീറ്റുകളുടെ എണ്ണം നിലവിലുള്ള 550-ൽ നിന്നും 850 ആയി ഉയർത്താൻ […]

ക്യൂബൻ തീരത്ത് അതിശക്തമായ ഭൂചലനം: 6.1 തീവ്രത

പടിഞ്ഞാറൻ ക്യൂബയ്ക്ക് സമീപം അതിശക്തമായ ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ തലസ്ഥാന നഗരമായ ഹവാനയിലും മറ്റും കെട്ടിടങ്ങൾ കുലുങ്ങി. ആളപായമോ നാശനഷ്ടങ്ങളോ ഉടൻ റിപ്പോർട്ട് ചെയ്തിട്ടില്ല. തലസ്ഥാനത്ത് നിന്നും 10 കിലോമീറ്റർ) താഴ്ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂചലനം ഫ്ലോറിഡ വരെ അനുഭവപ്പെട്ടു. സംസ്ഥാനത്തിന്‍റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് കുലുക്കം അനുഭവപ്പെട്ടതായി നിരവധി റിപ്പോർട്ടുകൾ ലഭിച്ചതായി മിയാമിയിലെ നാഷണൽ വെതർ സർവീസ് അറിയിച്ചു. ഭൂചലനത്തെ തുടർന്ന് നഗരത്തിലെ നിരവധി കെട്ടിടങ്ങൾ […]

ട്രംപിന് തിരിച്ചടി; എച്ച്-1ബി വീസ അധിക ഫീസ് ഉത്തരവ് റദ്ദാക്കി യുഎസ് കോടതി

വിദഗ്ധരായ വിദേശ തൊഴിലാളികൾക്കായുള്ള പുതിയ എച്ച്-1ബി വീസകൾക്ക് 1,00,000 ഡോളർ (ഏകദേശം 84 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഫീസ് ചുമത്താനുള്ള യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനം റദ്ദാക്കി ഫെഡറൽ ജഡ്ജി. ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ലിയോ സോറോക്കിനാണ് ട്രംപ് ഭരണകൂടത്തിന്‍റെ ഈ ഉത്തരവ് റദ്ദാക്കിയത്. കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിലാണ് ട്രംപ് ഈ ഭീമമായ ഫീസ് വർദ്ധന പ്രഖ്യാപിച്ചത്. ട്രംപ് ഭരണകൂടത്തിന്‍റെ പ്രചാരണത്തിന് തിരിച്ചടിയായ തീരുമാനത്തിനെതിരെ സർക്കാർ അപ്പീൽ നൽകാൻ സാധ്യതയുണ്ട്.

ഫിഫ ലോകകപ്പ്: തപാൽ വിതരണം വൈകുമെന്ന് കാനഡ പോസ്റ്റ്

ഫിഫ ലോകകപ്പ് മത്സരങ്ങൾ അരങ്ങേറുന്ന കനേഡിയൻ നഗരങ്ങളായ ടൊറൻ്റോ, വാൻകൂവർ എന്നിവിടങ്ങളിൽ തപാൽ വിതരണം വൈകാൻ സാധ്യതയുണ്ടെന്ന് കാനഡ പോസ്റ്റിന്‍റെ മുന്നറിയിപ്പ്. മത്സര ദിവസങ്ങളിൽ കനത്ത തിരക്കും റോഡ് നിയന്ത്രണങ്ങളും കാരണം ഈ നഗരങ്ങളിലെ ചില പ്രദേശങ്ങളിൽ തപാൽ വിതരണത്തിൽ തടസ്സങ്ങൾ നേരിടാമെന്ന് കാനഡ പോസ്റ്റ് അറിയിച്ചു. ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ഫിഫ ഫാൻ ഫെസ്റ്റിവൽ സമയത്തും, ടൊറൻ്റോയിൽ മത്സരങ്ങൾ നടക്കുന്ന ആറ് ദിവസങ്ങളിലുമാണ് പ്രധാനമായും ഈ കാലതാമസം ഉണ്ടാവുക. മത്സര […]

കുട്ടികൾക്കുള്ള എനർജി ഡ്രിങ്ക് വിൽപ്പന; പുതിയ നിയനിർമ്മാണത്തിന് ക്യുബെക്ക്

ആരോഗ്യ സംരക്ഷിക്കുന്നതിനായി കുട്ടികൾക്ക് എനർജി ഡ്രിങ്കുകൾ വിൽക്കുന്നത് നിരോധിക്കാനുള്ള ക്യുബെക്ക് സർക്കാരിന്റെ പുതിയ ബിൽ ഈ ആഴ്ച നിയമമായേക്കും. ഇതോടെ പ്രവിശ്യയിലുടനീളം 16 വയസിന് താഴെയുള്ള കുട്ടികൾക്ക് എനർജി ഡ്രിങ്ക് വിൽപ്പനയ്ക്ക് വിലക്ക് വീഴും. ഭരണകക്ഷിയായ കൊയാലിഷൻ അവനീർ ക്യുബെക്കും (CAQ) ബില്ലിനെതിരെ ആദ്യം രംഗത്തുവന്ന കൺസർവേറ്റീവ് പാർട്ടിയും തമ്മിൽ ധാരണയിലെത്തിയതോടെയാണ് നിയമനിർമാണത്തിനുള്ള വഴി തെളിഞ്ഞത്. നിലവിലെ നിയമസഭാ സമ്മേളനം ജൂൺ 12-ന് അവസാനിക്കുന്നതിന് മുൻപ് ബിൽ പാസാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നേരത്തെ കൺസർവേറ്റീവ് പാർട്ടിയുടെ ഏക […]

ആശങ്കയായി കാൽഗറിയിൽ വെടിവെപ്പുകൾ: അന്വേഷണം ഊർജ്ജിതം

നാഷണൽ ഡേ എഗൻസ്റ്റ് വയലൻസ് ആചാരണത്തിന് പിന്നാലെ കാൽഗറിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നാല് വ്യത്യസ്ത വെടിവെപ്പുകൾ റിപ്പോർട്ട് ചെയ്തതായി പോലീസ്. വെള്ളിയാഴ്ച പുലർച്ചെയും രാത്രിയിലുമായി നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലുണ്ടായ വെടിവെയ്പ്പുകളിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഏറ്റവും ഒടുവിലായി ഞായറാഴ്ച പുലർച്ചെ 3:30 ഓടെ വടക്കുകിഴക്കൻ കാൽഗരിയിലെ 104 അവന്യൂവിലാണ് നാലാമത്തെ വെടിവെപ്പ് നടന്നത്. ഈ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പ്രതികളെ കണ്ടെത്താനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. ശനിയാഴ്ച പുലർച്ചെ നഗരമധ്യത്തിലെ ഒരു പാലത്തിനടിയിൽ […]