റിപ്പോർട്ടുകൾ തയ്യാറാക്കാൻ AI: പൈലറ്റ് പ്രൊജക്റ്റുമായി ആർസിഎംപി

ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട പ്രവിശ്യകളിൽ പോലീസ് റിപ്പോർട്ടുകൾ തയ്യാറാക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതിക വിദ്യ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് റോയൽ കാനേഡിയൻ മൗണ്ടഡ് പോലീസ്. ഇതിനായി ‘ഡ്രാഫ്റ്റ് വൺ’ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിക്കും. ഈ സോഫ്റ്റ്‌വെയർ ഉദ്യോഗസ്ഥർ ധരിക്കുന്ന ബോഡി ക്യാമറകളിൽ നിന്നുള്ള ഓഡിയോ ദൃശ്യങ്ങളെ വിശകലനം ചെയ്ത് സ്വയം റിപ്പോർട്ടുകൾ തയ്യാറാക്കാൻ ശേഷിയുള്ളതാണ്. പോലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കാനും സമയലാഭത്തിനുമായാണ് ഓഗസ്റ്റ് വരെ നീളുന്ന ഈ പൈലറ്റ് പ്രൊജക്റ്റ് നടപ്പിലാക്കുന്നതെന്ന് ആർസിഎംപി വക്താവ് അറിയിച്ചു. ട്രാഫിക് […]
ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് 2.25% ആയി നിലനിർത്താൻ സാധ്യത; നിർണായക യോഗം നാളെ

സെൻട്രൽ ബാങ്ക് തങ്ങളുടെ അടിസ്ഥാന പലിശ നിരക്ക് 2.25 ശതമാനമായി നിലനിർത്തുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. ഇതോടെ തുടർച്ചയായി അഞ്ചാം തവണയാണ് ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് നിലനിർത്തുന്നത്. ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങളും എണ്ണവിലയിലെ മാറ്റങ്ങളും, കൂടാതെ കാനഡ–യു.എസ്–മെക്സിക്കോ വ്യാപാര കരാർ അവലോകനവും ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. സാമ്പത്തിക ഡാറ്റകൾ മിശ്രസൂചനകൾ നൽകുന്നതായി വിദഗ്ധർ പറയുന്നു. തൊഴിലില്ലായ്മ നിരക്ക് കുറയുകയും തൊഴിൽ വിപണിയിൽ പുരോഗതി കാണിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, ജിഡിപി ഇടിവ് […]
അന്തർപ്രവിശ്യാ കുടിയേറ്റം: ആൽബർട്ട ഒന്നാം സ്ഥാനത്ത്

കാനഡയിൽ മറ്റു പ്രവിശ്യകളിൽ നിന്നും ജനങ്ങൾ ഏറ്റവും കൂടുതൽ കുടിയേറാൻ ആഗ്രഹിക്കുന്ന പ്രവിശ്യയായി ആൽബർട്ടയെ തിരഞ്ഞെടുക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 30 വർഷത്തിനിടെ 5,38,824 ആളുകളാണ് മറ്റ് കനേഡിയൻ പ്രവിശ്യകളിൽ നിന്ന് മാത്രമായി ആൽബർട്ടയിലേക്ക് താമസം മാറിയത്. രണ്ടാം സ്ഥാനത്തുള്ള ബ്രിട്ടീഷ് കൊളംബിയയേക്കാൾ ഇരട്ടിയിലധികമാണിതെന്ന് ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആൽബർട്ടയ്ക്ക് തൊട്ടുപിന്നിലുള്ള ബ്രിട്ടീഷ് കൊളംബിയ 2,14,883 ആളുകളുടെ വർദ്ധനവോടെ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, വലിയ പ്രവിശ്യകളായ ക്യൂബെക്കിനും ഒൻ്റാരിയോയ്ക്കും വൻ തിരിച്ചടിയാണ് നേരിട്ടത്. ക്യൂബെക്കിന് 2,55,988 താമസക്കാരെയും […]