ആൽബർട്ട സ്വതന്ത്രമായാൽ കനേഡിയൻ പാസ്‌പോർട്ട് ലഭിക്കുമോ? നിയമവിദഗ്ദ്ധരുടെ മറുപടി ഇതാ

കാനഡയിൽ നിന്ന് വേർപിരിയുന്നതുമായി ബന്ധപ്പെട്ട് ആൽബർട്ടയിൽ വരാനിരിക്കുന്ന ജനഹിതപരിശോധന പൗരത്വത്തെക്കുറിച്ചും പാസ്‌പോർട്ടുകളെക്കുറിച്ചും വലിയ തർക്കങ്ങൾക്കും വഴിതുറന്നിരിക്കുകയാണ്. കാനഡ വിട്ടുപോയാലും ആൽബർട്ടയിലെ ജനങ്ങൾക്ക് കനേഡിയൻ പാസ്‌പോർട്ടും പൗരത്വവും നിലനിർത്താമെന്നാണ് വിഘടനവാദി ഗ്രൂപ്പുകൾ അവകാശപ്പെടുന്നത്. എന്നാൽ ഈ അവകാശവാദം പൂർണ്ണമായും തെറ്റാണെന്നും പൗരത്വം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പരമാധികാരം ഫെഡറൽ സർക്കാരിന് മാത്രമാണെന്നും നിയമവിദഗ്ദ്ധർ വ്യക്തമാക്കി. പ്രവിശ്യ സ്വതന്ത്രമാകുന്നതോടെ ജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും കാനഡയുടെയും ആൽബർട്ടയുടെയും പാസ്‌പോർട്ടുകൾ ഒരേസമയം കൈവശം വയ്ക്കാമെന്നുമാണ് വിഘടനവാദി സംഘടനയായ ‘ആൽബർട്ട പ്രോസ്പെരിറ്റി […]
ആൽബർട്ടയിലെ ആരോഗ്യമേഖല തകർച്ചയിൽ: സ്കാനിംഗിനായി കാത്തിരിക്കേണ്ടത് മാസങ്ങൾ

ആൽബർട്ടയിലെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. റെഡ് ഡിയർ സ്വദേശിയായ ലിൻഡ ബേൺസ് എന്ന വയോധികയ്ക്ക് എം.ആർ.ഐ സ്കാനിങ്ങിനായി കാത്തിരിക്കേണ്ടി വന്നത് 31 മാസം. ഇത് പ്രവിശ്യയിലെ പൊതുജനാരോഗ്യ സംവിധാനത്തിന്‍റെ പരാജയമാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ ആരോപിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് നടന്ന വാഹനാപകടത്തെ തുടർന്ന് ലിൻഡയ്ക്ക് നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ അടുത്തിടെ കഴുത്തിന് കടുത്ത വേദന ആരംഭിച്ചതോടെയാണ് കഴുത്തിലെ ഡിസ്കുകളുടെ തകരാറാണോ എന്ന് സ്ഥിരീകരിക്കാൻ ഡോക്ടർ എം.ആർ.ഐ സ്കാനിങ് നിർദ്ദേശിച്ചത്. കഠിന വേദന നേരിടുന്ന […]
പ്രതീക്ഷയായി തൊഴിലവസരങ്ങൾ: കാനഡയില്‍ തൊഴിലില്ലായ്മ നിരക്ക് 6.6% ആയി കുറഞ്ഞു

കാനഡയില്‍ മേയ് മാസത്തില്‍ അപ്രതീക്ഷിതമായി 88,000 തൊഴിലവസരങ്ങള്‍ വര്‍ധിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ റിപ്പോർട്ട്. ഇതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിലെ 6.9 ശതമാനത്തില്‍ നിന്ന് 6.6 ശതമാനമായി കുറഞ്ഞു. മേയ് മാസത്തില്‍ വെറും 10,000 തൊഴിലവസരങ്ങള്‍ മാത്രമാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നിര്‍മ്മാണം, ഗതാഗതം തുടങ്ങിയ മേഖലകളിലുണ്ടായ മുന്നേറ്റം വിപണിക്ക് കരുത്തായി. പ്രത്യേകിച്ച് പൂര്‍ണ്ണസമയ ജോലികളിലാണ് വലിയ വര്‍ധനയുണ്ടായത്. അതേസമയം, ഹോള്‍സെയില്‍-റീട്ടെയ്ല്‍ മേഖലകളില്‍ 35,000 തൊഴിലുകള്‍ നഷ്ടപ്പെടുകയും ചെയ്തു. ബാങ്ക് ഓഫ് കാനഡ പലിശ നിരക്കുകള്‍ […]
ക്യൂബെക്ക് കുടിയേറ്റം ഇനി “ഈസി”: ജീവിതപങ്കാളികൾക്ക് സ്പെഷ്യൽ ഓപ്പൺ വർക്ക് പെർമിറ്റ്

പ്രവിശ്യയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നവരുടെ പങ്കാളികൾക്ക് (Spouses/Common-law partners) പ്രത്യേക വർക്ക് പെർമിറ്റുകൾ അനുവദിക്കുമെന്ന് ക്യൂബെക്ക് സർക്കാർ പ്രഖ്യാപിച്ചു. ഇതോടെ യോഗ്യരായ അപേക്ഷകരുടെ പങ്കാളികൾക്ക് സാധാരണയായി ആവശ്യമുള്ള കർശനമായ നിബന്ധനകൾ ഇല്ലാതെ തന്നെ ഓപ്പൺ വർക്ക് പെർമിറ്റ് സ്വന്തമാക്കാൻ സാധിക്കും. ഈ പുതിയ നിയമം ജൂൺ 5 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഈ തീയതിയിലോ അതിനുശേഷമോ ലഭിക്കുന്ന അപേക്ഷകൾക്കും, നിലവിൽ തീർപ്പാക്കാതെ കിടക്കുന്ന അപേക്ഷകൾക്കും ഈ നിയമം ബാധകമായിരിക്കും. ഈ താൽക്കാലിക നിയമം ഡിസംബർ 31 വരെ നിലവിലുണ്ടാകും. […]