newsroom@amcainnews.com

എബോള ഭീതി; കോംഗോ അതിര്‍ത്തി അടിച്ച് ഉഗാണ്ട

കമ്പാല : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള അതിവേഗം പടരുന്ന സാഹചര്യത്തിൽ അയല്‍രാജ്യമായ ഉഗാണ്ട അതിര്‍ത്തി അടിയന്തരമായി അടച്ചുപൂട്ടി. രാജ്യത്ത് പുതിയ എബോള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ‘ഉടന്‍ പ്രാബല്യത്തില്‍ വരുംവിധം’ അതിര്‍ത്തി അടയ്ക്കാന്‍ ഉഗാണ്ടന്‍ അധികൃതര്‍ ഉത്തരവിറക്കുകയായിരുന്നു. ഉഗാണ്ടന്‍ വൈസ് പ്രസിഡന്റ് ജെസ്‌ക അലുപോയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര എബോള പ്രതിരോധ ടാസ്‌ക് ഫോഴ്സ് യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനം

മെയ് 15-ന് കോംഗോയില്‍ ഔദ്യോഗികമായി എബോള പൊട്ടിപ്പുറപ്പെട്ടതായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ, രോഗബാധിതരായ നിരവധി കോംഗോ സ്വദേശികള്‍ അതിര്‍ത്തി കടന്ന് ഉഗാണ്ടയില്‍ എത്തിയിരുന്നു. ഇവരെ ചികിത്സിച്ച നിരവധി ഉഗാണ്ടന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വൈറസ് സമ്പര്‍ക്കമുണ്ടായതായി കണ്ടെത്തിയതാണ് അതിര്‍ത്തി പൂര്‍ണ്ണമായി അടയ്ക്കാന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത്.  ബുണ്ടിബുഗ്യോ (Bundibugyo) ഇനത്തില്‍പ്പെട്ട എബോള വൈറസാണ് ഇപ്പോള്‍ ഇരുരാജ്യങ്ങളിലും പടര്‍ന്നുപിടിക്കുന്നത്. നിലവില്‍ ലഭ്യമായ എബോള വാക്‌സിനുകളോ പ്രത്യേക ചികിത്സകളോ ഫലപ്രദമല്ലാത്ത അതീവ അപകടകാരിയായ ഇനമാണിത്.

കോംഗോയിലെ ബൂനിയ (Bunia) നഗരത്തിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്. വൈറസ് പടരാതിരിക്കാന്‍ ബൂനിയയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും കോംഗോ സര്‍ക്കാരും റദ്ദാക്കിയിട്ടുണ്ട്.  ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലും (Kampala) നിലവില്‍ രണ്ട് എബോള കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന (WHO) ഈ രോഗവ്യാപനത്തെ അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി (PHEIC) പ്രഖ്യാപിച്ചിരിക്കുകയാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനും കൂടുതല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ഉഗാണ്ടന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

You might also like
HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

പൊതുസ്ഥാപനങ്ങളിൽ പ്രാർത്ഥന വിലക്കുമായി ക്യുബെക്ക്: നിയമം പ്രാബല്യത്തിൽ

CEO arrives late for interview; job seeker's post rejecting position goes viral

അഭിമുഖത്തിന് സിഇഒ വൈകിയെത്തി; ജോലി വേണ്ടെന്നുവെച്ച ഉദ്യോഗാർഥിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

ആൽബർട്ട കൗട്ട്സ് അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട: 215.5 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി

Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

Top Picks for You
Top Picks for You