ലോകകപ്പ് ആവേശത്തിൽ കാനഡ: ജൂൺ 12-ന് ആദ്യ പോരാട്ടം

അടുത്ത മാസം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി ലോകകപ്പ് ട്രോഫി കാനഡയിൽ എത്തി. തലസ്ഥാനമായ ഓട്ടവയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി മാർക്ക് കാർണി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ സ്വാഗതം ചെയ്യുകയും ലോകകപ്പ് ട്രോഫി കൈയിലേന്തുകയും ചെയ്തു. സാധാരണയായി ലോകകപ്പ് ജയിക്കുന്നവർക്ക് മാത്രം ലഭിക്കുന്ന അപൂർവ്വ ബഹുമതിയാണിത്. അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങൾക്കൊപ്പം ചേർന്നാണ് കാനഡ ഇത്തവണ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. രാജ്യത്ത് ഫുട്ബോൾ വലിയ രീതിയിൽ വളരുകയാണെന്നും 2021 ഒളിമ്പിക്സിൽ കാനഡയുടെ വനിതാ ടീം […]
ബിസിനസ്സ്, വ്യാപാരം, സുരക്ഷ; വെസ്റ്റേൺ പ്രീമിയേഴ്സ് കോൺഫറൻസിനു ആൽബർട്ടയിൽ തുടക്കം

കാനഡയിൽ നിന്ന് വേർപിരിയുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ, ആൽബർട്ടയിൽ വാർഷിക സമ്മേളനം ആരംഭിച്ച് പടിഞ്ഞാറൻ പ്രവിശ്യകളിലെ പ്രീമിയർമാർ. കാനഡയിൽ തന്നെ തുടരണമോ അതോ രാജ്യം വിടണോ എന്നതിനെക്കുറിച്ച് ഒക്ടോബർ 19-ന് ജനഹിതപരിശോധന നടത്തുമെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് പ്രഖ്യാപിച്ചിരുന്നു. രാജ്യം വിടാൻ ഒരുങ്ങുന്ന ഒരു പ്രവിശ്യയിൽ കനേഡിയൻ നേതാക്കളുടെ യോഗം ചേരുന്നതിനെ മറ്റ് ചില പ്രീമിയർമാർ വിമർശനം ഉന്നയിച്ചിട്ടുണ്ട്. കാനഡയാണ് ലോകത്തിലെ ഏറ്റവും മികച്ച രാജ്യമെന്നും ആൽബർട്ട കാനഡയിൽ തന്നെ തുടരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും മാനിറ്റോബ പ്രീമിയർ […]
ഇന്ധന വില വീണ്ടും കൂട്ടി; വർധന പെട്രോളിന് 2.61 രൂപ, ഡീസലിന് 2.71 രൂപ

ന്യൂ ഡൽഹി : രാജ്യത്ത് പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി. പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് എണ്ണക്കമ്പനികൾ ഇന്ധനവില വർധിപ്പിക്കുന്നത്. നാല് തവണയായി 8 രൂപയാണ് കൂട്ടിയത്. ഇന്നത്തെ വർധനയോടെ തിരുവനന്തപുരത്ത് പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41രൂപയുമാണ് വില. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ അസ്ഥിരതയും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥമൂലമുള്ള ഊര്‍ജപ്രതിസന്ധിയും വില ഉയരാനുള്ള പ്രധാന കാരണങ്ങളാണ്. ഇന്ത്യയിൽ തുടർച്ചയായി വില ഉയരുന്നത് […]