ഗുൽമാർഗിൽ കേബിൾ കാർ തകരാറിലായി നൂറുകണക്കിന് ആളുകൾ കുടുങ്ങി; രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി സൈന്യം

ഗുൽമാർഗിൽ കേബിൾ കാർ തകരാറിലായി നൂറുകണക്കിന് ആളുകൾ കുടുങ്ങി; രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി സൈന്യം യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കാൻ കരസേന, ജമ്മു കശ്മീർ പോലീസ്, എസ്.ഡി.ആർ.എഫ് (SDRF) സംഘങ്ങളെ വിന്യസിച്ചു. ഇതുവരെ 116 പേരെ രക്ഷപ്പെടുത്തി. വിനോദസഞ്ചാര കേന്ദ്രത്തിന്റെ മുകൾത്തട്ടിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന കേബിൾ കാർ സർവീസായ ഗുൽമാർഗ് ഗോണ്ടോളയിൽ, മോശം കാലാവസ്ഥയെത്തുടർന്ന് തിങ്കളാഴ്ച സാങ്കേതിക തകരാർ അനുഭവപ്പെടുകയായിരുന്നു. ഇതോടെ നൂറുകണക്കിന് ആളുകളാണ് വായുവിൽ കുടുങ്ങിയത്. ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗുൽമാർഗിൽ കേബിൾ കാർ […]
കാലവർഷം നാളെ കേരളത്തിലെത്തിയേക്കും, ഇന്ന് വ്യാപക മഴ; യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ നാളെ തെക്കുപടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) എത്തിയേക്കും. നിലവിൽ കാലവർഷം തെക്കുപടിഞ്ഞാറൻ അറബിക്കടൽ, കന്യാകുമാരി പ്രദേശം, ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കുപടിഞ്ഞാറൻ അറബിക്കടലിലും സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ മുതൽ 5.8 കിലോമീറ്റർ വരെ ഉയരത്തിൽ രണ്ട് ചക്രവാതച്ചുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഈ കാലാവസ്ഥാ സംവിധാനങ്ങളുടെ സംയുക്ത ഫലമായി സംസ്ഥാനത്തുടനീളം വ്യാപകമായ ശക്തമായ മഴ ലഭിക്കുന്നുണ്ട്. കേരളത്തിലെ പല ഭാഗങ്ങളിലും ഇന്നും മഴ തുടരാനാണ് […]
എഡ്മൻ്റണിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: ഇന്ത്യൻ വംശജൻ അറസ്റ്റിൽ

ആൽബർട്ട തലസ്ഥാനമായ എഡ്മൻ്റണിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി കാൽഗറിയിലെത്തിച്ച് പണം ആവശ്യപ്പെട്ട സംഭവത്തിൽ മുഖ്യസൂത്രധാരനെ പോലീസ് അറസ്റ്റ് ചെയ്തു. കാൽഗറി സ്വദേശി ഇന്ത്യൻ വംശജനായ 29-കാരൻ ഗഗൻദീപ് സിംഗിനെയാണ് കനേഡിയൻ പോലീസ് പിടികൂടിയത്. ഇതോടെ ഈ അക്രമസംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി. ദക്ഷിണേഷ്യൻ ബിസിനസ്സുകാരെയും പ്രമുഖരെയും ലക്ഷ്യമിട്ട് അൽബർട്ടയിൽ നടന്നുവരുന്ന ഭീഷണിപ്പെടുത്തലിന്റെയും പണപ്പിരിവിന്റെയും ഭാഗമായാണ് തട്ടികൊണ്ടു പോകൽ നടന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ കാൽഗറിയിൽ മാത്രം ഇത്തരത്തിലുള്ള നാൽപ്പതിലധികം പണം തട്ടിയെടുക്കൽ കേസുകൾ റിപ്പോർട്ട് […]
ആഭ്യന്തര ടൂറിസം ഉണർവേകാൻ ‘കാനഡ സ്ട്രോങ്ങ് പാസ്’ ജൂൺ 19 മുതൽ വീണ്ടുമെത്തുന്നു

രാജ്യത്തെ ആഭ്യന്തര ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുക എന്ന ലക്ഷ്യത്തോടെ ഫെഡറൽ സർക്കാർ ‘കാനഡ സ്ട്രോങ്ങ് പാസ്’ ഈ വേനൽക്കാലത്ത് തിരികെ കൊണ്ടുവരുന്നു. യാത്രകൾ, ക്യാമ്പിംഗ്, മ്യൂസിയം സന്ദർശനങ്ങൾ എന്നിവയ്ക്ക് വൻ ഇളവുകളാണ് ഈ പാസ് വഴി ലഭിക്കുക. 2026 ജൂൺ 19 മുതൽ സെപ്റ്റംബർ 7 വരെയാണ് ഈ പദ്ധതിയുടെ കാലാവധി. കാനഡയിലെയും വിദേശങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചാരികൾക്ക് ഈ പാസ് ലഭ്യമാകും. ‘പാർക്സ് കാനഡ’യ്ക്ക് (Parks Canada) കീഴിലുള്ള എല്ലാ ചരിത്ര-സാംസ്കാരിക കേന്ദ്രങ്ങളിലേക്കും ദേശീയ […]
കാനഡ-യുഎസ് വ്യാപാര യുദ്ധത്തിനിടെ നിർണ്ണായക നീക്കം: കാർണി ന്യൂയോർക്കിലേക്ക്

കാനഡയിലേക്ക് കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഈ ആഴ്ച ന്യൂയോർക്ക് സന്ദർശിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് സന്ദർശനം. വേനൽക്കാല അവധിക്ക് മുന്നോടിയായി പാർലമെന്റ് സമ്മേളനം പുനരാരംഭിക്കാൻ ഒരുങ്ങുന്നതിന് തൊട്ടുമുമ്പാണ് ഔദ്യോഗിക സന്ദർശന വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) പുറത്തുവിട്ടത്. അധികാരമേറ്റത് മുതൽ കാനഡയുടെ സാമ്പത്തിക വളർച്ചയ്ക്കും നിക്ഷേപ സമാഹരണത്തിനും മുൻഗണന നൽകുന്ന മാർക്ക് കാർണിയുടെ വിദേശനയത്തിന്റെ തുടർച്ചയായാണ് ഈ നീക്കം. അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ രൂക്ഷമായിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ മാർക്ക് […]
ടെക്സസിൽ വെടിവെപ്പ്: നിരവധിപേർക്ക് പരുക്ക്, അക്രമി കസ്റ്റഡിയിൽ

ഹൂസ്റ്റൺ : ടെക്സസിലെ മോണ്ട്ഗോമറി കൗണ്ടിയിലുള്ള കിങ്സ് കോളനി പാർപ്പിട മേഖലയിൽ ഉണ്ടായ വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നോട്ടിങ്ഹാം സ്ട്രീറ്റിലാണ് സംഭവം. അക്രമി തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. തുടർന്ന് വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി. പ്രദേശത്ത് ഭീതിപരത്തിയ തോക്കുധാരിയെ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. അക്രമിയെ പിടികൂടിയതോടെ സാഹചര്യം നിയന്ത്രണവിധേയമായതായി മോണ്ട്ഗോമറി കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മെമ്മോറിയല്‍ ദിനത്തില്‍ യുഎസിൽ കനത്ത മഴയ്ക്ക് സാധ്യത: മിസിസിപ്പിയിലും അലബാമയിലും പ്രളയ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍ : മെമ്മോറിയല്‍ ദിനത്തിലും തുടര്‍ന്നുള്ള ദിവസങ്ങളിലും യുഎസിലെ പല സ്ഥലങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അമേരിക്കയുടെ കിഴക്കന്‍ മേഖലകളില്‍ തണുത്ത കാലാവസ്ഥ തുടരും. വടക്കുകിഴക്കന്‍ മേഖലകളിലും മിഡ് വെസ്റ്റിലും മെച്ചപ്പെട്ടകാലാവസ്ഥയ്ക്ക് സാധ്യതയെന്നാണ് നിരീക്ഷണം.കനത്ത മഴയെ തുടര്‍ന്ന് തെക്കുകിഴക്കന്‍ ലൂസിയാന, മിസിസിപ്പി, അലബാമ, ജോര്‍ജിയ, ടെന്നസി, വെസ്റ്റ് വിര്‍ജീനിയ വരെ പ്രളയ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അറ്റ്‌ലാന്റ, ബാറ്റണ്‍ റൂജ്, ബര്‍മിംഗ്ഹാം, ന്യൂ ഓര്‍ലീന്‍സ്, നോക്‌സ്വില്‍, ചാള്‍സ്റ്റണ്‍ എന്നീ നഗരങ്ങളും മുന്നറിയിപ്പിന്റെ പരിധിയില്‍പ്പെടുന്നു. തെക്കന്‍ ലൂസിയാന […]
പുതിയ നിയമപരിഷ്‌കാരവുമായി ഒൻ്റാരിയോ; മാറ്റങ്ങൾ ജൂൺ മുതൽ പ്രാബല്യത്തിൽ

ഒൻ്റാരിയോയിൽ പ്രവിശ്യാ ഭരണകൂടവും ഫെഡറൽ സർക്കാരും സംയുക്തമായി പ്രഖ്യാപിച്ച പുതിയ നിയമപരിഷ്‌കാരങ്ങൾ ജൂൺ മുതൽ നടപ്പിൽ വരും. പത്തോളം പുതിയ നിയമങ്ങളും ചട്ടങ്ങളുമാണ് ജൂൺ മാസം മുതൽ നടപ്പിലാവുന്നത്. സ്കൂളുകൾ, തദ്ദേശ സ്ഥാപനം, സ്വയംതൊഴിൽ, ഫാർമസി, വാടകക്കാർ എന്നിവരുൾപ്പെടെ നേരിട്ട് ബാധിക്കുന്നതാണ് ഈ പുതിയ പരിഷ്കാരങ്ങൾ. ജീവിതച്ചെലവ് ലഘൂകരിക്കുന്നതിനുള്ള സാമ്പത്തിക സഹായങ്ങൾ മുതൽ തൊഴിലിടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ വരെ ഉൾപ്പെടുന്ന മാറ്റങ്ങളാണ് അടുത്ത മാസം മുതൽ നടപ്പിലാകുന്നത്. ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങൾ വരുന്നത് വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലാണ്. […]
ഒക്ടോബറിൽ ജനഹിതപരിശോധന, ഭാവിയിൽ മറ്റൊരു വോട്ടെടുപ്പില്ലെന്ന് ഡാനിയൽ സ്മിത്ത്

ഒക്ടോബറിൽ നടക്കുന്ന പ്രവിശ്യാതല റഫറണ്ടത്തിൽ കാനഡയിൽ തുടരാനാണ് ജനങ്ങൾ വോട്ട് ചെയ്യുന്നതെങ്കിൽ, ഭാവിയിൽ വിഭജനവുമായി ബന്ധപ്പെട്ട് മറ്റൊരു വോട്ടെടുപ്പ് നടത്തില്ലെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. ഈ സാഹചര്യത്തിൽ, ജനവികാരം മാനിക്കുമെന്നും പ്രവിശ്യാ ഭരണകൂടം ജനങ്ങളുടെ തീരുമാനത്തിനൊപ്പം നിൽക്കുമെന്നും സ്‌മിത്ത് വ്യക്തമാക്കി. ജനഹിതപരിശോധനയിലെ ഫലം എന്തുതന്നെയായാലും അത് പൂർണ്ണമായി മാനിക്കാൻ ഇരുപക്ഷവും തയ്യാറാകണമെന്ന് ഡാനിയൽ സ്മിത്ത് ആവശ്യപ്പെട്ടു. വേർപിരിയൽ അനുകൂലികൾ തനിക്കെതിരെ പാർട്ടിയിൽ രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്നതിന് പകരം, ഒക്ടോബറിലെ വോട്ടെടുപ്പ് വിജയിപ്പിക്കുന്നതിനായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവർ […]
ഫിഫ ലോകകപ്പ്: ടൊറൻ്റോയിലും വൻകൂവറിലും പാർട്ട്-ടൈം ജോലികൾക്ക് വൻ ഡിമാൻഡ്

ജൂൺ പകുതി മുതൽ ജൂലൈ പകുതി വരെ വടക്കേ അമേരിക്കയിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാനഡയിലെ സാധാരണക്കാർക്ക് വൻ വരുമാന സാധ്യത ഒരുക്കും. കാനഡ, യുഎസ്, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്ത ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിലെ കാനഡയിലെ മത്സരങ്ങൾ ടൊറൻ്റോ, വൻകൂവർ എന്നീ നഗരങ്ങളിലാണ് നടക്കുന്നത്. കളി നേരിട്ട് കാണാൻ ടിക്കറ്റ് എടുക്കാൻ സാധിക്കാത്തവർക്ക് പോലും പാർട്ട് ടൈം, താത്‌ക്കാലിക ജോലികളിലൂടെ ഈ ആഗോള മാമാങ്കത്തിന്റെ ഭാഗമാകാനും ഒപ്പം മികച്ച വരുമാനം ഉണ്ടാക്കാനും ഇതൊരു […]