newsroom@amcainnews.com

‘ഇറാന്റെ എണ്ണ സ്വന്തമാക്കും, ഖാര്‍ഗ് ദ്വീപ് പിടിച്ചടക്കും’: ട്രംപ്

ഇറാനിലെ എണ്ണസമ്പത്തിന് മേല്‍ അമേരിക്ക നിയന്ത്രണം സ്ഥാപിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ വിദേശനയ നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാര്‍ഗ് ദ്വീപ് (Kharg Island) സൈനിക നീക്കത്തിലൂടെ പിടിച്ചെടുക്കുന്നതിനെക്കുറിച്ച് അദ്ദേഹം സൂചന നല്‍കി. വെനിസ്വലന്‍ മോഡലിന് സമാനമായി ഇറാന്റെ എണ്ണ ഉല്‍പ്പാദനത്തിന് മേല്‍ അനിശ്ചിതകാല നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നീക്കം. ‘ഇറാനിലെ എണ്ണ കൈക്കലാക്കുക എന്നതാണ് എനിക്ക് ഏറ്റവും താല്‍പ്പര്യമുള്ള കാര്യം,’ എന്ന് […]

ഇറാന്‍ ആക്രമണം: കുവൈറ്റില്‍ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ടു

ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രയേല്‍ സംയുക്ത ആക്രമണത്തിനിടെ കുവൈറ്റില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്‍ തമിഴ്നാട് സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു. രാമനാഥപുരം കുളത്തൂര്‍ സ്വദേശി സന്താന സെല്‍വം (40) ആണ് മരിച്ചത്. കുവൈത്തിലെ സ്വകാര്യ കമ്പനിയില്‍ കരാര്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹം തിങ്കളാഴ്ച പുലര്‍ച്ചെ വൈദ്യുതി, കുടിവെള്ള പ്ലാന്റുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പ്ലാന്റിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി കുവൈറ്റ് അധികൃതര്‍ സ്ഥിരീകരിച്ചു. ഇറാന്‍-ഇസ്രയേല്‍ യുദ്ധം ഒരു മാസം പിന്നിടുമ്പോള്‍ മേഖലയില്‍ സംഘര്‍ഷം അതിരൂക്ഷമാവുകയാണ്. ഇറാനെതിരെ നേരിട്ടുള്ള കരയുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായാണ് ഏറ്റവും […]

എൻഡിപിക്ക് പുതു നേതൃത്വം: അവി ലൂയിസ് പുതിയ ലീഡർ

ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൻഡിപി) പുതിയ നേതാവായി പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും ഗ്രന്ഥകാരനുമായ അവി ലൂയിസ് തിരഞ്ഞെടുക്കപ്പെട്ടു. ഹൗസ് ഓഫ് കോമൺസിൽ അംഗബലം കുറഞ്ഞ് ഔദ്യോഗിക പദവി പോലും നഷ്ടപ്പെട്ട പാർട്ടിയെ രാജ്യത്തിന്റെ മുൻനിരയിലേക്ക് തിരികെ എത്തിക്കുക എന്ന കഠിനമായ ദൗത്യമാണ് അവി ലൂയിസിന് മുന്നിലുള്ളത്. 39,734 വോട്ടുകൾ നേടി, 56 ശതമാനം പിന്തുണയോടെയാണ് ലൂയിസ് ഈ പദവിയിലേക്ക് എത്തിയത്. വോട്ടെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അദ്ദേഹത്തിന് […]

‘ബോർഡർ റോഡ്’ യു.എസ് അടയ്ക്കുന്നു; പുതിയ വഴി ഒരുക്കാൻ കാനഡ

ലോകത്തിലെ ഏറ്റവും നീളമേറിയ, വലിയ സുരക്ഷാ സന്നാഹങ്ങളില്ലാത്ത, അമേരിക്ക-കാനഡ അതിർത്തിയിലെ പ്രശസ്തമായ ‘ബോർഡർ റോഡ്’ അടയ്ക്കാൻ അമേരിക്കൻ ഭരണകൂടം ഒരുങ്ങുന്നു. അതിർത്തി സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ നടപടി. അമേരിക്കയിലെ മൊണ്ടാനയ്ക്കും അൽബർട്ടയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന 14 കിലോമീറ്റർ നീളമുള്ള ഈ മൺറോഡ് നിലവിൽ അമേരിക്കൻ പരിധിയിലാണുള്ളത്. എന്നാൽ വർഷങ്ങളായി ഇതിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നത് അൽബർട്ടയായിരുന്നു. ഇരുരാജ്യങ്ങളിലെയും അതിർത്തി ഗ്രാമങ്ങളിലുള്ളവർ ഈ പാത പരസ്പരം യാതൊരു തടസ്സങ്ങളുമില്ലാതെ ഉപയോഗിക്കുകയും ചെയ്തിരുന്നു. […]