newsroom@amcainnews.com

ബ്രിട്ടനിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ ചൈന ഹാക്ക് ചെയ്തെന്ന് റിപ്പോർട്ടുകൾ; ഹാക്കർമാർ ചോർത്തിയ വിവരങ്ങളുടെ പൂർണ വ്യാപ്തി ഇപ്പോഴും വ്യക്തമല്ല

ലണ്ടൻ: ബ്രിട്ടനിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ ചൈന ഹാക്ക് ചെയ്തെന്ന് റിപ്പോർട്ടുകൾ. ബോറിസ് ജോൺസൺ, ലിസ് ട്രസ്, ഋഷി സുനക് എന്നിവർ പ്രധാനമന്ത്രിപദത്തിലിരിക്കെ അവരുടെ അടുത്ത സഹായികളായ ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകളാണ് ചൈനീസ് ഹാക്കർമാർ ചോർത്തിയത്. ഓപ്പറേഷൻ ‘സോൾട്ട് ടൈഫൂൺ’ എന്ന പേരിൽ 2021 നും 2024 നുമിടയിലാണ് ചാരപ്രവർത്തനം നടന്നത്. ചൈനീസ് ഹാക്കർമാർ ചോർത്തിയ വിവരങ്ങളുടെ പൂർണ വ്യാപ്തി ഇപ്പോഴും വ്യക്തമല്ലെങ്കിലും നിലവിലെ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെറിനെയും അദ്ദേഹത്തിന്റെ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെയും […]

ആമസോൺ 16,000 ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു; നിർമിതബുദ്ധിയുടെ വരവിനുശേഷം 3 മാസത്തിനുള്ളിൽ ഇതു രണ്ടാമത്തെ കൂട്ട പിരിച്ചുവിടൽ

ന്യൂയോർക്ക്: ആഗോള സാങ്കേതികവിദ്യാ കമ്പനിയായ ആമസോൺ 16,000 ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു. നിർമിതബുദ്ധിയുടെ വരവിനുശേഷം 3 മാസത്തിനുള്ളിൽ ഇതു രണ്ടാമത്തെ കൂട്ട പിരിച്ചുവിടലാണ്. ഒക്ടോബറിൽ 14,000 പേരെ പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിടുന്നവർക്ക് പുതിയ ജോലി കണ്ടെത്തുന്നതു വരെ 3 മാസം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്ന് സീനിയർ വൈസ് പ്രസിഡന്റ് ബെത് ഗലേറ്റി പറഞ്ഞു. 2023 ൽ കമ്പനി 27,000 പേരെ പിരിച്ചുവിട്ട് ജോലിക്കാരുടെ എണ്ണം ക്രമീകരിച്ചിരുന്നു. യുഎസിൽ സമീപകാലത്ത് പുതിയ ജോലികൾ കുറഞ്ഞുവരികയാണ്. കഴിഞ്ഞ മാസം 50,000 പേർക്കു […]

കനേഡിയൻ സർക്കാരിന്റെ നാഷണൽ ചൈൽഡ് കെയർ പ്രോഗ്രാം നിശ്ചയിച്ച സമയപരിധിക്കുള്ളിൽ ലക്ഷ്യം കൈവരിക്കില്ലെന്ന് പഠന റിപ്പോർട്ട്

കനേഡിയൻ സർക്കാർ ഏറെ കൊട്ടിഘോഷിച്ച നാഷണൽ ചൈൽഡ് കെയർ പ്രോഗ്രാം നിശ്ചയിച്ച സമയപരിധിക്കുള്ളിൽ ലക്ഷ്യം കൈവരിക്കില്ലെന്ന് പുതിയ പഠന റിപ്പോർട്ട്. കനേഡിയൻ സെന്റർ ഫോർ പോളിസി ആൾട്ടർനേറ്റീവ്സ് (CCPA) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തുടനീളം 2.5 ലക്ഷം പുതിയ ചൈൽഡ് കെയർ ഇടങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രധാന വാഗ്ദാനം. എന്നാൽ നിലവിലെ വേഗതയിൽ മുന്നോട്ട് പോയാൽ 2026-ഓടെ ഈ ലക്ഷ്യത്തിന്റെ പകുതി പോലും പൂർത്തിയാക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഒന്റാറിയോ, ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ […]

പ്രതിഷേധം അലയടിക്കുന്ന മിനിയാപൊളിസ് ഒഴിവാക്കുക, സ്ഥിതിഗതികൾ അതീവ സങ്കീർണ്ണം; അമേരിക്കയിലേക്ക് യാത്രചെയ്യുന്ന തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ജർമ്മനിയും ഫ്രാൻസും

ബെർലിൻ/പാരീസ്: അമേരിക്കയിലെ മിനിയാപൊളിസിൽ ഇമിഗ്രേഷൻ നടപടികൾക്കിടെയുണ്ടായ വെടിവയ്പ്പും പിന്നാലെ ഉടലെടുത്ത കടുത്ത പ്രതിഷേധങ്ങളും കണക്കിലെടുത്ത് തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ജർമ്മനിയും ഫ്രാൻസും. മിനിയാപൊളിസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ സുരക്ഷാ ഏജൻറുകളും പ്രതിഷേധക്കാരും തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടലുകൾക്ക് സാധ്യതയുണ്ടെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ യാത്രാ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ഫെഡറൽ ഏജന്റുകളുടെ വെടിയേറ്റ് ഐസിയു നഴ്‌സായ അലക്സ് പ്രെറ്റി കൊല്ലപ്പെട്ടതിനെത്തുടർന്ന് മിനിയാപൊളിസിൽ സ്ഥിതിഗതികൾ അതീവ സങ്കീർണ്ണമാണ്. ഈ മാസം ഇത്തരത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ അമേരിക്കൻ പൗരനാണ് […]

മിനിയാപൊളിസിലെ വെടിവയ്പ്പിന് പിന്നാലെ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിനെതിരെ വിമർശനം; സ്വന്തം പാർട്ടിയിലെ സെനറ്റർമാരെ ‘തോൽവികൾ’ എന്ന് വിളിച്ച് ട്രംപ്, പാർട്ടിയിൽ കടുത്ത ഭിന്നത

വാഷിംഗ്ടൺ: മിനിയാപൊളിസിലെ വിവാദമായ വെടിവയ്പ്പിന് പിന്നാലെ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിനെതിരെ വിമർശനം ഉന്നയിച്ച സ്വന്തം പാർട്ടിയിലെ സെനറ്റർമാർക്കെതിരെ ആഞ്ഞടിച്ച് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ സെനറ്റർമാരായ ലിസ മുർകോവ്സ്കിയെയും തോം ടില്ലിസിനെയും ‘തോൽവികൾ’ എന്നും ‘വളരെ മോശം സെനറ്റർമാർ’ എന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്. എബിസി ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലായിരുന്നു ട്രംപിൻറെ ഈ രൂക്ഷപരാമർശം. മിനിയാപൊളിസിൽ ഫെഡറൽ ഏജൻറുകളുടെ വെടിയേറ്റ് ഐസിയു നഴ്‌സായ അലക്സ് പ്രെറ്റി കൊല്ലപ്പെട്ട സംഭവത്തിൽ ക്രിസ്റ്റി നോമിന്റെ നേതൃത്വത്തിനെതിരെ ഇരു […]

ഇറാൻ ഇതുവരെ കണ്ടിട്ടില്ലാത്ത തോതിലുള്ള സൈനിക ആക്രമണം നേരിടേണ്ടി വരും; പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുന്ന രീതിയിൽ ഇറാനെതിരെ ശക്തമായ സൈനിക ഭീഷണി ഉയർത്തി ട്രംപ്

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുന്ന രീതിയിൽ ഇറാനെതിരെ ശക്തമായ സൈനിക ഭീഷണി ഉയർത്തി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഇറാൻ അടിയന്തരമായി ചർച്ചകൾക്ക് തയ്യാറാവുകയും ആണവ കരാറിൽ ഒപ്പുവെക്കുകയും വേണമെന്നും അല്ലാത്തപക്ഷം രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത തോതിലുള്ള സൈനിക ആക്രമണം നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. തൻറെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് അദ്ദേഹം ഈ പ്രകോപനാത്മകമായ പ്രസ്താവന പങ്കുവെച്ചത്. “ഒരു വൻ കപ്പൽപ്പട ഇറാൻറെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിശക്തമായ കരുത്തോടും […]

ജൂലൈ ഒന്ന് മുതൽ ഒൻ്റാരിയോയിൽ പുതിയ വാഹന ഇൻഷുറൻസ് നിയമങ്ങൾ പ്രാബല്യത്തിൽ; അപകടമുണ്ടായാൽ ആദ്യം വാഹന ഇൻഷുറൻസ് കമ്പനികൾ തന്നെ പണം നൽകണം

2026 ജൂലൈ ഒന്ന് മുതൽ ഒൻ്റാരിയോയിൽ പുതിയ വാഹന ഇൻഷുറൻസ് നിയമങ്ങൾ പ്രാബല്യത്തിൽ വരും. പ്രീമിയം തുക കുറയ്ക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ടെങ്കിലും, ഈ പരിഷ്കാരങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമോ എന്ന ആശങ്കയുമുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഇതുവരെ നിർബന്ധമായിരുന്ന വരുമാന നഷ്ടം നികത്തൽ (Income replacement), മരണാനന്തര സഹായം, പരിചരണ ആനുകൂല്യങ്ങൾ (Caregiver benefits), തുടങ്ങിയവ ഇനി മുതൽ വേണമെങ്കിൽ ഒഴിവാക്കാം. എന്നാൽ ഇതിലൂടെ പ്രീമിയത്തിൽ വെറും അഞ്ച് ശതമാനം മാത്രമാണ് കുറവുണ്ടാകുക. ചെറിയൊരു ലാഭത്തിനായി വലിയ റിസ്ക് […]

പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും തീവ്രമായ മഞ്ഞുവീഴ്ച; ടൊറൻ്റോയും പരിസരപ്രദേശങ്ങളും പൂർണ്ണമായും സ്തംഭിച്ചു

പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും തീവ്രമായ മഞ്ഞുവീഴ്ചയെത്തുടർന്ന് ടൊറൻ്റോയും പരിസരപ്രദേശങ്ങളും പൂർണ്ണമായും സ്തംഭിച്ചു. ഞായറാഴ്ച മാത്രം നഗരത്തിൽ 61 സെൻ്റിമീറ്ററും ടൊറൻ്റോ പിയേഴ്സൺ വിമാനത്താവളത്തിൽ 46 സെൻ്റിമീറ്ററും മഞ്ഞ് രേഖപ്പെടുത്തി. വിമാനത്താവളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന മഞ്ഞുവീഴ്ചയാണിത്. ഈ മാസത്തെ ആകെ മഞ്ഞുവീഴ്ച 88.2 സെൻ്റിമീറ്ററിൽ എത്തിയതോടെ, 1937-ന് ശേഷമുള്ള ഏറ്റവും മഞ്ഞുള്ള ജനുവരിയായും റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു. അതിശക്തമായ കാറ്റും കാഴ്ചപരിധി പൂജ്യത്തിലേക്ക് താഴ്ന്നതും മൂലം റോഡ്-വ്യോമ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. സുരക്ഷാ കാരണങ്ങളാൽ ഗ്രേറ്റർ ടൊറൻ്റോ […]

സറേയിൽ അക്രമസംഭവങ്ങളും ഭീഷണിപ്പെടുത്തി പണം തട്ടുന്നതും വർദ്ധിക്കുന്നു; കുറ്റകൃത്യങ്ങൾ പെരുകുന്നതിൽ പ്രതിഷേധിച്ച് ബിസിനസ് ഉടമകളുടെയും പ്രാദേശിക നിവാസികളുടെയും വൻ പ്രതിഷേധ പ്രകടനം

സറേ ഉൾപ്പെടെയുള്ള ലോവർ മെയിൻലാൻഡ് മേഖലകളിൽ വർദ്ധിച്ചുവരുന്ന അക്രമസംഭവങ്ങളിലും ഭീഷണിപ്പെടുത്തി പണം തട്ടുന്ന (Extortion) കുറ്റകൃത്യങ്ങളിലും പ്രതിഷേധിച്ച് ബിസിനസ് ഉടമകളും പ്രാദേശിക നിവാസികളും വൻ പ്രതിഷേധ പ്രകടനം നടത്തി. ഈ വർഷം ജനുവരിയിൽ മാത്രം സറേ, ഡെൽറ്റ, അബോട്ട്‌സ്‌ഫോർഡ് എന്നിവിടങ്ങളിൽ ഇത്തരം ഡസൻ കണക്കിന് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സറേ പോലീസ് സർവീസിൻ്റെ കണക്കുകൾ പ്രകാരം, ജനുവരി 26 വരെ 36 എക്സ്റ്റോർഷൻ പരാതികളും ഇതിനോടനുബന്ധിച്ച് വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെയുണ്ടായ എട്ട് വെടിവയ്പ്പുകളും ഉണ്ടായിട്ടുണ്ട്. തങ്ങളുടെ […]

ആൽബർർട്ടയെ സ്വതന്ത്ര രാജ്യമാക്കണമെന്ന ആവശ്യവുമായി ‘സ്റ്റേ ഫ്രീ ആൽബർർട്ട’; കാൽഗറിയിൽ വൻ ഒപ്പുശേഖരണം, പുതിയ രാഷ്ട്രീയ പ്രതിസന്ധി

കാനഡയിൽ നിന്നും വേർപിരിഞ്ഞ് ആൽബർർട്ടയെ സ്വതന്ത്ര രാജ്യമാക്കണമെന്ന ആവശ്യവുമായി ‘സ്റ്റേ ഫ്രീ ആൽബർർട്ട’ (Stay Free Alberta) എന്ന സംഘടനയുടെ നേതൃത്വത്തിൽ കാൽഗറിയിൽ വൻ ഒപ്പുശേഖരണം നടക്കുന്നു. ഈ വർഷം മെയ് മാസത്തിനുള്ളിൽ 1.78 ലക്ഷം ഒപ്പുകൾ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നയങ്ങളോടുള്ള വിയോജിപ്പും ഫെഡറൽ സർക്കാരുമായുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങളുമാണ് വിഘടനവാദ ചിന്തകൾ ശക്തമാകാൻ കാരണമെന്ന് പ്രതിഷേധക്കാർ പറയുന്നു. കാനഡയിൽ നിന്ന് വിട്ടുമാറി അമേരിക്കയുമായി ചേരണമെന്ന വാദവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്. എന്നാൽ, വിഭജനത്തിൻ്റെ […]