ക്രൊയേഷ്യയിലെ ഇന്ത്യൻ എംബസി ആക്രമിച്ച് ഖലിസ്ഥാൻ; അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി : ക്രൊയേഷ്യയിലെ ഇന്ത്യൻ എംബസിക്കുനേരേ ഖലിസ്ഥാൻ വിഘടനവാദികൾ ആക്രമണം നടത്തി. സഗ്‌റേബിലെ ഇന്ത്യൻ എംബസിയിൽ അതിക്രമിച്ചുകയറിയ ഖലിസ്ഥാൻ അനുകൂല പ്രവർത്തകർ ഇന്ത്യൻ ദേശീയ പതാക അഴിച്ചുമാറ്റി പകരം ഖലിസ്ഥാനി പതാക സ്ഥാപിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ക്രൊയേഷ്യയിലെ എംബസിക്കുനേരേ നടന്ന ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. എംബസിക്ക് നേരെ നടന്ന ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ആക്രമണത്തിൽ പങ്കാളികളായവർക്കെതിരേ കർശന നടപടിയെടുക്കാൻ ക്രൊയേഷ്യൻ അധികൃതരോട് ആവശ്യപ്പെട്ടതായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിക്രമത്തിന് പിന്നിൽ ഇന്ത്യാവിരുദ്ധരാണെന്നും […]
ഹെൽത്ത് കാനഡയിൽ കൂട്ട പിരിച്ചുവിടൽ; ആയിരത്തിലധികം ജീവനക്കാർ പുറത്തേക്ക്

ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി ഹെൽത്ത് കാനഡയിൽ ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടും. വകുപ്പിലെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസുകൾ ലഭിച്ചുകഴിഞ്ഞു. അതേസമയം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നവർ, ഭക്ഷ്യസുരക്ഷാ വിദഗ്ധർ എന്നിവർക്ക് ജോലി നഷ്ടപ്പെടുന്നത് കാനഡയിലെ ജനങ്ങളുടെ ആരോഗ്യ സുരക്ഷയെ അപകടത്തിലാക്കുമെന്ന് പിഎസ്എസി (PSAC), പിഐപിഎസ് സി (PIPSC) തുടങ്ങിയ യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹെൽത്ത് കാനഡയ്ക്ക് പുറമെ സ്റ്റാറ്റിസ്റ്റിക്സ് കാനഡ, ഗ്ലോബൽ അഫയേഴ്സ് കാനഡ തുടങ്ങിയ വകുപ്പുകളിലും വൻതോതിലുള്ള പിരിച്ചുവിടലുകൾ നടക്കുന്നുണ്ട്. വിദഗ്ധരായ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും […]
ക്യൂബെക്കിൽ മിനിമം വേതന വർധന മേയ് ഒന്നു മുതൽ

ക്യൂബെക്കിലെ മിനിമം വേതനം മേയ് ഒന്നുമുതൽ വർധിപ്പിക്കുമെന്ന് തൊഴിൽ മന്ത്രി ജീൻ ബൗളെറ്റ് അറിയിച്ചു. മണിക്കൂറിന് 50 സെന്റ് (3.1 ശതമാനം) വർധനയിൽ 16.10 ഡോളറിൽ നിന്ന് 16.60 ഡോളറായി വേതന വർധന ഉണ്ടാകും. കൂടാതെ മെയ് ഒന്ന് മുതൽ ടിപ്പ് ലഭിക്കുന്ന ജീവനക്കാരുടെ വേതനം മണിക്കൂറിന് 12.90 ഡോളറിൽ നിന്നും 13.30 ആയി ഡോളറിലേക്ക് ഉയരും. റീട്ടെയിൽ മേഖലയിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന ഏകദേശം 2,58,900 ജീവനക്കാർക്ക് വർധന ലഭിക്കും. പണപ്പെരുപ്പത്തിനിടെ തൊഴിലാളികളെ സംരക്ഷിക്കുന്നതിനൊപ്പം ചെറുകിട-ഇടത്തരം […]
ആൽബർട്ട ഇമിഗ്രേഷൻ 2026: ആരോഗ്യ-സാങ്കേതികവിദ്യ മേഖലയിലുള്ളവർക്ക് മുൻഗണന

കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷ നൽകിക്കൊണ്ട് ആൽബർട്ട തങ്ങളുടെ 2026-ലെ ഇമിഗ്രേഷൻ നയങ്ങൾ പ്രഖ്യാപിച്ചു. ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) വഴി ഈ വർഷം 6,403 പേർക്ക് ഇൻവിറ്റേഷൻ നൽകും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോമിനേഷൻ ക്വാട്ടയിൽ ഏകദേശം 31 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ജനുവരി 13 വരെ 111 അപേക്ഷകർക്ക് പ്രവിശ്യ ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. ആൽബർട്ടയിലെ തൊഴിൽ വിപണിയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആറ് പ്രധാന മേഖലകളിലെ അപേക്ഷകർക്ക് മുൻഗണന നൽകിയാണ് ഇത്തവണ […]
കാനഡ നിലനിൽക്കുന്നത് അമേരിക്കയുടെ ഔദാര്യത്തിലല്ല; ട്രംപിന് മറുപടിയുമായി കാർണി

കാനഡയുടെ നിലനിൽപ്പ് അമേരിക്കയുടെ ഔദാര്യം കൊണ്ടാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് ശക്തമായ മറുപടിയുമായി പ്രധാനമന്ത്രി മാർക്ക് കാർണി രംഗത്ത്. കാനഡ നിലനിൽക്കുന്നത് അമേരിക്ക കാരണമാണെന്ന ട്രംപിന്റെ വാദം തെറ്റാണെന്നും, കനേഡിയൻ ജനതയുടെ തനിമയും കഠിനാധ്വാനവുമാണ് രാജ്യത്തിന്റെ വിജയത്തിന് ആധാരമെന്നും കാർണി വ്യക്തമാക്കി. ക്യുബെക് സിറ്റിയിൽ നടന്ന കാബിനറ്റ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “കാനഡ നിലനിൽക്കുന്നത് അമേരിക്ക കൊണ്ടല്ല, മറിച്ച് നമ്മൾ കനേഡിയൻമാരായതുകൊണ്ടാണ് രാജ്യം അഭിവൃദ്ധി പ്രാപിക്കുന്നത്,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോക സാമ്പത്തിക ഫോറത്തിൽ […]