newsroom@amcainnews.com

ക്രൊയേഷ്യയിലെ ഇന്ത്യൻ എംബസി ആക്രമിച്ച് ഖലിസ്ഥാൻ; അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി : ക്രൊയേഷ്യയിലെ ഇന്ത്യൻ എംബസിക്കുനേരേ ഖലിസ്ഥാൻ വിഘടനവാദികൾ ആക്രമണം നടത്തി. സഗ്‌റേബിലെ ഇന്ത്യൻ എംബസിയിൽ അതിക്രമിച്ചുകയറിയ ഖലിസ്ഥാൻ അനുകൂല പ്രവർത്തകർ ഇന്ത്യൻ ദേശീയ പതാക അഴിച്ചുമാറ്റി പകരം ഖലിസ്ഥാനി പതാക സ്ഥാപിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

ക്രൊയേഷ്യയിലെ എംബസിക്കുനേരേ നടന്ന ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. എംബസിക്ക്‌ നേരെ നടന്ന ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ആക്രമണത്തിൽ പങ്കാളികളായവർക്കെതിരേ കർശന നടപടിയെടുക്കാൻ ക്രൊയേഷ്യൻ അധികൃതരോട് ആവശ്യപ്പെട്ടതായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിക്രമത്തിന് പിന്നിൽ ഇന്ത്യാവിരുദ്ധരാണെന്നും ഇവരുടെ പ്രവൃത്തികൾ തീർത്തും അപലപനീയവും നിയമവിരുദ്ധവുമാണെന്നും വിയന്ന കൺവെൻഷൻ പ്രകാരം നയതന്ത്രപ്രാധാന്യമുള്ള മേഖലകൾ സംരക്ഷിക്കപ്പെടണമെന്നും ഇന്ത്യ ക്രൊയേഷ്യയെ ഓർമിപ്പിച്ചു. ന്യൂഡൽഹിയിലും ക്രൊയേഷ്യയിലുമുള്ള ക്രൊയേഷ്യൻ അധികൃതരോട് ഇക്കാര്യങ്ങളെല്ലാം ഉന്നയിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന്‌ നടപടി എടുക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

You might also like

പുതിയ നിയമങ്ങളുമായി കാനഡ; നികുതിദായകർക്കും ഫെഡറൽ ജീവനക്കാർക്കും നിർണായകം

പുകയില രഹിത തലമുറ: യുകെ മാതൃകയിൽ കാനഡയിലും നിരോധനത്തിന് സമ്മർദ്ദം

ഗവർണർ ജനറൽമാരുടെ ആനുകൂല്യങ്ങളിൽ നിയന്ത്രണം വരുന്നു; കണക്കുകളിൽ സുതാര്യത വേണമെന്ന് കാർണി

സ്തനാർബുദ നിർണ്ണയം ഇനി കൂടുതൽ എളുപ്പം; മാനിറ്റോബ സർവ്വകലാശാലയുടെ പുതിയ കണ്ടെത്തൽ

ഭാര്യയെ കൊന്ന് മൃഗശാലയിലെ ഇൻസിനറേറ്ററിൽ ദഹിപ്പിച്ചു; ജപ്പാനിൽ ഭർത്താവ് പിടിയിൽ

ആൽബർട്ടയെ വേർപെടുത്തണമെന്ന ആവശ്യം: ഹിതപരിശോധനാ ഹർജി ഇന്ന് സമർപ്പിക്കും

Top Picks for You
Top Picks for You