newsroom@amcainnews.com

ഹെൽത്ത് കാനഡയിൽ കൂട്ട പിരിച്ചുവിടൽ; ആയിരത്തിലധികം ജീവനക്കാർ പുറത്തേക്ക്

ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി ഹെൽത്ത് കാനഡയിൽ ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടും. വകുപ്പിലെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക്‌ പിരിച്ചുവിടൽ നോട്ടീസുകൾ ലഭിച്ചുകഴിഞ്ഞു. അതേസമയം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നവർ, ഭക്ഷ്യസുരക്ഷാ വിദഗ്ധർ എന്നിവർക്ക് ജോലി നഷ്ടപ്പെടുന്നത് കാനഡയിലെ ജനങ്ങളുടെ ആരോഗ്യ സുരക്ഷയെ അപകടത്തിലാക്കുമെന്ന് പിഎസ്എസി (PSAC), പിഐപിഎസ് സി (PIPSC) തുടങ്ങിയ യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹെൽത്ത് കാനഡയ്ക്ക് പുറമെ സ്റ്റാറ്റിസ്റ്റിക്സ് കാനഡ, ഗ്ലോബൽ അഫയേഴ്സ് കാനഡ തുടങ്ങിയ വകുപ്പുകളിലും വൻതോതിലുള്ള പിരിച്ചുവിടലുകൾ നടക്കുന്നുണ്ട്.

വിദഗ്ധരായ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും ജോലി നഷ്ടപ്പെടുന്നത് കാനഡയുടെ ആരോഗ്യമേഖലയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്‌. പുതിയ രോഗബാധകൾ കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള കാനഡയുടെ ശേഷി വളരെയധികം കുറഞ്ഞ കാലഘട്ടത്തിൽ ഈ മാറ്റങ്ങള്‍ പ്രതികൂലമാകുമെന്നാണ്‌ വിദഗ്‌ദ്ധർ പറയുന്നത്‌. പ്രത്യേകിച്ച് മരുന്നുകളുടെയും ആരോഗ്യ ഉൽപ്പന്നങ്ങളുടെയും വിതരണത്തിൽ കൃത്യമായ മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. ഈ കൂട്ടപ്പിരിച്ചുവിടല്‍ ജീവനക്കാരുടെ പ്രശ്നം മാത്രമല്ലെന്നും ഓരോ കനേഡിയൻ പൗരന്റെയും ആരോഗ്യ സുരക്ഷയെ ബാധിക്കുന്ന സുപ്രധാന മാറ്റമാണെന്നും പിഐപിഎസ് സി (PIPSC) പ്രസിഡന്റ് ഷോൺ ഒറെയ്‌ലി പറഞ്ഞു.

You might also like
Canada announces new study route for foreign workers, no separate permit needed

വിദേശ തൊഴിലാളികൾക്കായി പുതിയ പഠന മാർഗ്ഗം പ്രഖ്യാപിച്ച് കാനഡ; പ്രത്യേക പെർമിറ്റ് ആവശ്യമില്ല

Three students meet a tragic end as luxury car plunges off bridge on Mumbai Coastal Road

മുംബൈ കോസ്റ്റൽ റോഡിൽ ആഡംബര കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

ഇസ്രയേലിലേക്ക് വീണ്ടും പറക്കാൻ എയർ കാനഡ: ടൊറൻ്റോ-ടെൽ അവീവ് സർവീസ് നവംബർ 30 മുതൽ

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

Top Picks for You
Top Picks for You