newsroom@amcainnews.com

ക്യൂബെക്കിൽ മിനിമം വേതന വർധന മേയ്‌ ഒന്നു മുതൽ

ക്യൂബെക്കിലെ മിനിമം വേതനം മേയ്‌ ഒന്നുമുതൽ വർധിപ്പിക്കുമെന്ന് തൊഴിൽ മന്ത്രി ജീൻ ബൗളെറ്റ് അറിയിച്ചു. മണിക്കൂറിന് 50 സെന്റ് (3.1 ശതമാനം) വർധനയിൽ 16.10 ഡോളറിൽ നിന്ന് 16.60 ഡോളറായി വേതന വർധന ഉണ്ടാകും. കൂടാതെ മെയ് ഒന്ന് മുതൽ ടിപ്പ് ലഭിക്കുന്ന ജീവനക്കാരുടെ വേതനം മണിക്കൂറിന് 12.90 ഡോളറിൽ നിന്നും 13.30 ആയി ഡോളറിലേക്ക്‌ ഉയരും.

റീട്ടെയിൽ മേഖലയിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന ഏകദേശം 2,58,900 ജീവനക്കാർക്ക് വർധന ലഭിക്കും. പണപ്പെരുപ്പത്തിനിടെ തൊഴിലാളികളെ സംരക്ഷിക്കുന്നതിനൊപ്പം ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കാനുമാണ് ഈ വർധന നടപ്പിലാക്കുന്നതെന്ന് തൊഴിൽ മന്ത്രി പറഞ്ഞു. ധനമന്ത്രാലയം പ്രവചിച്ച 1.97% പണപ്പെരുപ്പത്തേക്കാൾ ഉയർന്നതാണ് ഈ 3.1% വേതന വർദ്ധനവ് എന്നതും ഏറെ ശ്രദ്ധേയമാണ്.

You might also like
Canada travel chaos: WestJet strike cancels over 300 flights

കാനഡയിൽ യാത്രാ ദുരിതം: വെസ്റ്റ്‌ജെറ്റ് പണിമുടക്കിനെ തുടർന്ന് 300-ലധികം സർവീസുകൾ റദ്ദാക്കി

Space Debris Preparing to Fall onto the Moon: SpaceX Rocket to Soon Crash into the Moon

ചന്ദ്രനിലേക്ക് പതിക്കാനൊരുങ്ങി ബഹിരാകാശ അവശിഷ്ടം: സ്‌പേസ്എക്‌സ് റോക്കറ്റ് വൈകാതെ ചന്ദ്രനിൽ ഇടിച്ചിറങ്ങും

Medicated Chewing Gum from Lablab Beans: Researchers Find New Preventive Path Against Head and Neck Cancer

അമരപ്പയറിൽ തീർത്ത ഔഷധച്ച്യൂയിംഗം: ഹെഡ് ആൻഡ് നെക്ക് കാൻസറിന് പുതിയ പ്രതിരോധ വഴി കണ്ടെത്തി ഗവേഷകർ

Heavy Rains Continue in State: Orange Alert in 10 Districts, Flood Fears in Pathanamthitta and Malabar

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, പത്തനംതിട്ടയിലും മലബാറിലും പ്രളയഭീതി

പണിമുടക്ക് നോട്ടീസ് നൽകി വെസ്റ്റ്‌ജെറ്റ് ഫ്ലൈറ്റ് അറ്റൻഡന്‍റസ് യൂണിയൻ

ന്യൂയോർക്ക് ഗവർണറുടെ ഐസിഇ മാസ്ക് നിരോധനം തടഞ്ഞ് ഫെഡറൽ കോടതി

Top Picks for You
Top Picks for You