ശ്വസനസംബന്ധമായ അസുഖങ്ങൾ വർദ്ധിച്ചതോടെ ആൽബർട്ടയിലെ ആശുപത്രികൾ കടുത്ത പ്രതിസന്ധിയിൽ

ശ്വസനസംബന്ധമായ അസുഖങ്ങൾ വർദ്ധിച്ചതോടെ ആൽബർട്ടയിലെ ആശുപത്രികൾ ഈ ശൈത്യകാലത്ത് കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഡിസംബർ പകുതി മുതൽ ഇൻഫ്ലുവൻസ കേസുകളിൽ വലിയ വർദ്ധനവുണ്ടായതായി പ്രവിശ്യാ അധികൃതർ അറിയിച്ചു. ജനുവരി മൂന്നാം തീയതിയിലെ കണക്കനുസരിച്ച് 653 പേർ ഇൻഫ്ലുവൻസ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ 51 രോഗികൾ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ആണ്. അധികമായി എത്തുന്ന രോഗികളെ ചികിത്സിക്കാൻ ആശുപത്രികൾ പ്രയാസപ്പെടുകയാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട് ആൽബർട്ടയിലെ പുതിയ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വിവിയൻ […]
ആശുപത്രികൾക്കിടയിൽ മികച്ച ഏകോപനവും വ്യക്തമായ ഉത്തരവാദിത്തവും പുനഃസ്ഥാപിക്കണം; ആൽബെർട്ടയിലെ പുതിയ ആരോഗ്യ പരിഷ്കരണങ്ങൾക്കെതിരെ വിമർശനവുമായി ഡോക്ടർമാർ രംഗത്ത്

ആൽബർട്ടയിലെ പുതിയ ആരോഗ്യ പരിഷ്കരണങ്ങൾക്കെതിരെ വിമർശനവുമായി ഡോക്ടർമാർ രംഗത്ത്. ആശുപത്രികളിലെ എമർജൻസി വിഭാഗങ്ങളിൽ അമിതമായ തിരക്കാണ് അനുഭവപ്പെടുന്നതെന്നും സാഹചര്യം മോശമായിക്കൊണ്ടിരിക്കുകയാണെന്നും ഡോക്ടർമാർ ആരോപിച്ചു. സർക്കാരിന്റെ പുതിയ ആരോഗ്യ പരിഷ്കാരങ്ങളാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് ആൽബർട്ട മെഡിക്കൽ അസോസിയേഷൻ (AMA) കുറ്റപ്പെടുത്തി. രോഗികളുടെ വർദ്ധിച്ച ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പുതിയ സംവിധാനം പരാജയപ്പെട്ടുവെന്ന് എ.എം.എ. പ്രസിഡന്റ് ബ്രയാൻ വിർസ്ബ പറഞ്ഞു. 2022 അവസാനം മുതൽ വലിയ നഗരങ്ങളിലെ അടിയന്തര ചികിത്സാ വിഭാഗങ്ങളിൽ കാത്തിരിപ്പ് സമയം 70% വർദ്ധിച്ചതായി അദ്ദേഹം […]
വടക്കേ അമേരിക്കയിൽ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നഗരം: കനേഡിയൻ തലസ്ഥാനമായ ഓട്ടവയ്ക്ക് ഒന്നാം സ്ഥാനം

വടക്കേ അമേരിക്കയിൽ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നഗരമായി കനേഡിയൻ തലസ്ഥാനമായ ഓട്ടവ തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തെ ജീവിതസൗകര്യങ്ങളെക്കുറിച്ച് പഠനം നടത്തുന്ന Numbeo എന്ന ആഗോള ഡാറ്റാബേസിൻ്റെ പുതിയ റിപ്പോർട്ട് പ്രകാരമാണ് ഓട്ടവ ഒന്നാം സ്ഥാനത്തെത്തിയത്. ലോകമെമ്പാടുമുള്ള 304 നഗരങ്ങളിലെ ജീവിതനിലവാരമാണ് പഠനത്തിന് വിധേയമാക്കിയത്. 200-ൽ 198.1 എന്ന ഉയർന്ന സ്കോർ ഓട്ടവ സ്വന്തമാക്കി. സുരക്ഷ, ആരോഗ്യപരിരക്ഷ, ജീവിതച്ചെലവ്, ഭവനസൗകര്യം, മലിനീകരണം, യാത്രാസമയം എന്നിവ പരിഗണിച്ചാണ് ഈ റാങ്കിംഗ് തയ്യാറാക്കിയത്. ലോകത്തിലെ ആദ്യ 30 നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച വടക്കേ […]
പടിയിറങ്ങി ബോണി ക്രോംബി: ഒൻ്റാരിയോ ലിബറൽ നേതൃസ്ഥാനം രാജിവച്ചു

ഒൻ്റാരിയോ ലിബറൽ പാർട്ടി നേതൃസ്ഥാനം രാജിവച്ച് ബോണി ക്രോംബി. ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് രാജി പ്രഖ്യാപനം. ഏറെ ആലോചനകൾക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും തനിക്കും പാർട്ടിക്കും മുന്നോട്ട് പോകാൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്നു വിശ്വസിക്കുന്നതായും ബോണി ക്രോംബി പറഞ്ഞു. പാർട്ടിയെ നവീകരിക്കുന്നതിനായി ഇതുവരെ നൽകിയ സംഭാവനകളിൽ താൻ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്നും ദീർഘമായ ആലോചനകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ബോണി ക്രോംബി പറഞ്ഞു. സെപ്റ്റംബറിൽ പുതിയ […]
അമേരിക്കയ്ക്ക് പ്രയോജനകരമല്ല, എല്ലാ ഗുണങ്ങളും കാനഡയ്ക്ക്; യുഎസ്-മെക്സിക്കോ-കാനഡ വ്യാപാര കരാറിനെതിരെ രൂക്ഷവിമർശനവുമായി ട്രംപ്

യുഎസ്-മെക്സിക്കോ-കാനഡ വ്യാപാര കരാറിനെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. മിഷിഗണിലെ ഡിയർബോണിലുള്ള ഫോർഡ് ഫാക്ടറി സന്ദർശനത്തിനിടെയാണ് ട്രംപ് നിലവിലെ വ്യാപാര കരാറിനെതിരെ ആഞ്ഞടിച്ചത്. ഈ കരാർ അമേരിക്കയ്ക്ക് പ്രയോജനകരമല്ലെന്നും ഇതിൻ്റെ എല്ലാ ഗുണങ്ങളും കാനഡയ്ക്കാണ് ലഭിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാനഡയിലോ മെക്സിക്കോയിലോ നിർമ്മിക്കുന്ന വാഹനങ്ങൾ തങ്ങൾക്ക് ആവശ്യമില്ലെന്നും എല്ലാ ഉൽപ്പന്നങ്ങളും അമേരിക്കയിൽ തന്നെ നിർമ്മിക്കണമെന്നതാണ് തൻ്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ നിർമ്മാണ മേഖലയെ ശക്തിപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള തൻ്റെ ഉറച്ച തീരുമാനത്തിൻ്റെ ഭാഗമായാണ് ട്രംപ് […]
കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമാക്കണമെന്ന ആവശ്യത്തിന് ആൽബർട്ടയിൽ പിന്തുണയേറുന്നു; ഒപ്പു ശേഖരണം സജീവമായി തുടരുന്നു

കാനഡയിൽനിന്ന് വേർപെട്ട് ആൽബർട്ട ഒരു സ്വതന്ത്ര രാജ്യമാക്കണമെന്ന ആവശ്യത്തിന് പ്രവിശ്യയിൽ പിന്തുണയേറുന്നു. ഇതിൻ്റെ ഭാഗമായുള്ള ഒപ്പു ശേഖരണം സജീവമായി തുടരുകയാണ്. കഴിഞ്ഞ ഡിസംബറിൽ ‘ഇലക്ഷൻസ് അൽബെർട്ട’ ഈ നീക്കത്തിന് ഔദ്യോഗികമായി അനുമതി നൽകിയിരുന്നു. ഇതിൻ്റെ പ്രചാരണാർത്ഥം ശനിയാഴ്ച കാൽഗറിയിൽ നടന്ന പരിപാടിയിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. ഫെഡറൽ സർക്കാരിൻ്റെ നയങ്ങളോടുള്ള കടുത്ത പ്രതിഷേധമാണ് ജനങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നത്. അൽബെർട്ടയുടെ വിഭവങ്ങളും വരുമാനവും പ്രവിശ്യയുടെ തന്നെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്കായി ഉപയോഗിക്കാൻ സ്വയംഭരണാധികാരം വേണമെന്നാണ് വിഘടനവാദത്തെ അനുകൂലിക്കുന്നവരുടെ വാദം. റെഡ് […]
കാൽഗറിയിൽ റെക്കോർഡ് ചൂട്; വസന്തകാല കാലാവസ്ഥയിൽ സിറ്റി

കാൽഗറിയിൽ താപനില റെക്കോർഡ് ഭേദിച്ചതായി റിപ്പോർട്ട്. ബുധനാഴ്ച രാവിലെ 8 മണിക്ക് തന്നെ താപനില 12.6 ഡിഗ്രി സെൽഷ്യസിൽ എത്തിയതോടെ 2004-ൽ രേഖപ്പെടുത്തിയ 11.2 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡ് തകർക്കപ്പെട്ടു. വരും ആഴ്ചകളിലും ഈ അസാധാരണമായ കാലാവസ്ഥ തുടരാനാണ് സാധ്യത. സാധാരണ നിലയിൽ ഈ സീസണിലെ താപനില മൈനസ് 3 ഡിഗ്രി മുതൽ മൈനസ് 15 ഡിഗ്രി വരെയാണ് ഉണ്ടാകാറുള്ളത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ താപനില 4 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നേക്കാം. എന്നാൽ വാരാന്ത്യത്തോടെ താപനില […]
സ്കാർബ്റോ സെൻ്റ് തോമസ് സീറോ മലബാർ കാതോലിക് പള്ളിയിൽ മോഷണം; അന്വേഷണം ആരംഭിച്ചു

ടൊറൻ്റോ : സ്കാർബ്റോ സെൻ്റ് തോമസ് സീറോ മലബാർ കാതോലിക് പള്ളിയിൽ മോഷണം. ചൊവാഴ്ച രാത്രിയിൽ പള്ളിയിൽ അതിക്രമിച്ച് കയറിയ മോഷ്ടാക്കൾ അതിവിശുദ്ധ തിരുശേഷിപ്പും തിരുവോസ്തി സൂക്ഷിക്കുന്ന സക്രാരിയും കവർന്നു. ക്രിസ്തീയ ആചാരപ്രകാരം വിശുദ്ധ വസ്തുക്കൾ മാത്രം ലക്ഷ്യം വെച്ചുള്ള ഈ മോശമാ സഭാംഗങ്ങളെയും പ്രവാസി മലയാളി സമൂഹത്തെയും ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം പള്ളിയിലുണ്ടായിരുന്ന പണമോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല. മതപരവും പവിത്രവുമായ വസ്തുക്കൾ മാത്രം ലക്ഷ്യമിട്ടാണ് കുറ്റവാളികൾ എത്തിയതെന്ന് കരുതുന്നു. മോഷ്ടാക്കൾ പാസ്റ്ററുടെ ഓഫീസ് ഉൾപ്പെടെയുള്ള […]
യാത്രക്കാരുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള ചെലവ് വിമാനക്കമ്പനികളിൽനിന്ന് ഈടാക്കണമെന്ന നിർദ്ദേശം നടപ്പിലാക്കുന്നതിൽ കാനേഡിയൻ സർക്കാർ മനഃപൂർവം കാലതാമസം വരുത്തുന്നതായി റിപ്പോർട്ട്

വിമാനയാത്രക്കാരുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള സംവിധാനത്തിൻ്റെ ചെലവ് വിമാനക്കമ്പനികളിൽ നിന്ന് തന്നെ ഈടാക്കണമെന്ന നിർദ്ദേശം നടപ്പിലാക്കുന്നതിൽ കാനഡ സർക്കാർ മനഃപൂർവം കാലതാമസം വരുത്തുന്നതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച ഗതാഗത മന്ത്രാലയത്തിൻ്റെ ആഭ്യന്തര രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2023-ൽ തന്നെ പാർലമെൻ്റ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നെങ്കിലും, ട്രാൻസ്‌പോർട്ട് കാനഡയിലെ ഉദ്യോഗസ്ഥരും മന്ത്രിമാരും സ്വതന്ത്ര സ്ഥാപനമായ ‘കനേഡിയൻ ട്രാൻസ്‌പോർട്ടേഷൻ ഏജൻസി’യുടെ (CTA) പ്രവർത്തനങ്ങളിൽ ഇടപെട്ട് ഇത് തടസ്സപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. നിയമം വന്ന് രണ്ടര വർഷം പിന്നിട്ടിട്ടും ഫീസ് ഈടാക്കി തുടങ്ങാത്തത് വലിയ […]
ക്യൂബെക്ക് പ്രീമിയർ ഫ്രാങ്കോയിസ് ലെഗോൾട്ട് രാജിവച്ചു

പ്രവിശ്യാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ക്യൂബെക്ക് പ്രീമിയർ ഫ്രാങ്കോയിസ് ലെഗോൾട്ട് രാജി പ്രഖ്യാപിച്ചു. ബുധനാഴ്ച രാവിലെ ക്യൂബെക്ക് സിറ്റിയിലെ നാഷണൽ അസംബ്ലിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം പദവി ഒഴിയുന്ന കാര്യം അറിയിച്ചത്. ഭരണകക്ഷിയായ കോയാലിഷൻ അവനിർ ക്യൂബെക്കിന്റെ (CAQ) പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ താൻ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവിശ്യാ രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ ഒരു കാലഘട്ടത്തിനാണ് ഇതോടെ വിരാമമാകുന്നത്. ജനങ്ങൾ ഇപ്പോൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും അത് പ്രീമിയർ സ്ഥാനത്തുനിന്നുതന്നെ തുടങ്ങണമെന്നും […]
