newsroom@amcainnews.com

പടിയിറങ്ങി ബോണി ക്രോംബി: ഒൻ്റാരിയോ ലിബറൽ നേതൃസ്ഥാനം രാജിവച്ചു

ഒൻ്റാരിയോ ലിബറൽ പാർട്ടി നേതൃസ്ഥാനം രാജിവച്ച് ബോണി ക്രോംബി. ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് രാജി പ്രഖ്യാപനം. ഏറെ ആലോചനകൾക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും തനിക്കും പാർട്ടിക്കും മുന്നോട്ട് പോകാൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്നു വിശ്വസിക്കുന്നതായും ബോണി ക്രോംബി പറഞ്ഞു. പാർട്ടിയെ നവീകരിക്കുന്നതിനായി ഇതുവരെ നൽകിയ സംഭാവനകളിൽ താൻ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്നും ദീർഘമായ ആലോചനകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ബോണി ക്രോംബി പറഞ്ഞു. സെപ്റ്റംബറിൽ പുതിയ നേതാവിനെ കണ്ടെത്തും വരെ തുടരുമെന്ന് ബോണി ക്രോംബി അറിയിച്ചിരുന്നു.

മിസ്സിസാഗ മുൻ മേയറായിരുന്ന ബോണി ക്രോംബി 2023-ലാണ് ലിബറൽ പാർട്ടിയുടെ നേതൃത്വമേറ്റെടുത്തത്. കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ നേതൃമാറ്റത്തിനായി സമ്മർദ്ദം ശക്തമായിരുന്നു.

You might also like

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

Trump says Russia ‘lost control of its Diesel Oil Industry’ after Ukraine drone attacks, calls for end to ‘ridiculous’ war

ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് റഷ്യയുടെ ഡീസൽ എണ്ണ വ്യവസായത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ട്രംപ്; ‘പരിഹാസ്യമായ’ യുദ്ധം അവസാനിപ്പിക്കണമെന്ന് ആഹ്വാനം

GOP gov candidate Bruce Blakeman ties Hochul to Mamdani in mailers targeting voters outside NYC: ‘Say no to socialism’

സോഷ്യലിസത്തിനെതിരെ പോർവിളി മുഴക്കി ബ്രൂസ് ബ്ലേക്‌മാൻ; ഹോചുലിനും മംദാനിക്കുമെതിരെ പുതിയ ലഘുലേഖാ പ്രചാരണം

Governments that fear questions; Press freedom in the dock from the White House to Kerala

ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടങ്ങൾ; വൈറ്റ് ഹൗസ് മുതൽ കേരളം വരെ പത്രസ്വാതന്ത്ര്യം പ്രതിക്കൂട്ടിൽ

Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

കാനഡയിൽ നിന്ന് വേർപിരിഞ്ഞാൽ ആൽബർട്ടയ്ക്ക് വൻ സാമ്പത്തിക ബാധ്യത: പുതിയ റിപ്പോർട്ട്

Top Picks for You
Top Picks for You