newsroom@amcainnews.com

ചികിത്സ കിട്ടാതെ മലയാളി മരിച്ച സംഭവം: സമ​ഗ്ര അന്വേഷണം പ്രഖ്യാപിച്ച് ആൽബർട്ട

എഡ്മന്റണിൽ നെഞ്ചുവേദനയുമായി എത്തിയ കനേഡിയൻ പൗരനായ മലയാളി ചികിത്സ ലഭിക്കാതെ ആശുപത്രിയിൽ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ ആൽബർട്ട ആരോഗ്യ മന്ത്രാലയം സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു. 44കാരനായ പ്രശാന്ത് ശ്രീകുമാറാണ് ഗ്രേ നൺസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെ എമർജൻസി വിഭാഗത്തിൽ മരിച്ചത്. കഴിഞ്ഞ ഡിസംബർ 22-നാണ് പ്രശാന്തിനെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ എട്ട് മണിക്കൂറിലധികം അദ്ദേഹം ആശുപത്രിയിൽ ചികിത്സയ്ക്കായി കാത്തുനിൽക്കേണ്ടി വന്നുവെന്ന് കുടുംബം ആരോപിക്കുന്നു. വേദന അസഹനീയമാകുന്നുവെന്ന് പലതവണ ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും മതിയായ പരിഗണന നൽകിയില്ല. ഒരു […]

വീടുകളിൽ കാർബൺ മോണോക്സൈഡ് അലാറം നിർബന്ധമാക്കി ഒൻ്റാരിയോ

വീടുകളിലും വാടക കെട്ടിടങ്ങളിലും കാർബൺ മോണോക്സൈഡ് അലാറം നിർബന്ധമാക്കി ഒൻ്റാരിയോ സർക്കാർ. ജനുവരി 1 മുതൽ മാറ്റം പ്രാബല്യത്തിൽ വരും. പുതിയ നിയമപ്രകാരം, ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങളുള്ള (furnace, water heater, stove തുടങ്ങിയവ) വീടുകളുടെ എല്ലാ നിലകളിലും നിർബന്ധമായും പ്രവർത്തനക്ഷമമായ കാർബൺ മോണോക്സൈഡ് അലാറങ്ങൾ ഉണ്ടായിരിക്കണം. നിലവിൽ കിടപ്പുമുറികൾക്ക് പുറത്ത് മാത്രം അലാറം മതിയെന്ന നിയമമാണ് ഇതോടെ മാറുന്നത്. മണമോ നിറമോ ഇല്ലാത്ത ഈ മാരക വാതകം ശ്വസിക്കുന്നത് വഴി കാനഡയിൽ പ്രതിവർഷം ശരാശരി […]

റോയൽ കനേഡിയൻ നേവിയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇറാൻ

ഇറാന്റെ സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (IRGC) ഭീകര സംഘടനയായി പ്രഖ്യാപിച്ച കാനഡയുടെ നടപടിക്ക് മറുപടിയായി, റോയൽ കനേഡിയൻ നേവിയെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി ഇറാൻ പ്രഖ്യാപിച്ചു. അതേസമയം, ഇറാൻ സ്വന്തം പൗരന്മാരുടെ മനുഷ്യാവകാശങ്ങളും അടിസ്ഥാന സ്വാതന്ത്ര്യങ്ങളും നിരന്തരം ലംഘിക്കുന്ന രാജ്യമാണെന്ന നിലപാട് കാനഡ നേരത്തെ വ്യക്തമാക്കിയിരുന്നു. ടെഹ്‌റാന്റെ പ്രവർത്തനങ്ങൾ ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണെന്നും ഒട്ടാവ ആരോപിച്ചു. ഐആർജിസിയെ 2024-ലാണ് കാനഡ ഔദ്യോഗികമായി ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. ഇതിനെതിരെ ഇറാൻ […]

വൈദ്യുതി നിരക്ക് വർധിപ്പിച്ച് മാനിറ്റോബ: നാളെ മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ

മാനിറ്റോബയിൽ കടുത്ത വരൾച്ചയെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി വൈദ്യുതി നിരക്കിൽ ജനുവരി 1 മുതൽ 4% വർധന വരുത്താൻ ഉത്തരവിട്ട് പബ്ലിക് യൂട്ടിലിറ്റീസ് ബോർഡ്. 3.5% വർധനയാണ് മാനിറ്റോബ ഹൈഡ്രോ ആവശ്യപ്പെട്ടതെങ്കിലും, നിലവിലെ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് അധികൃതർ പരമാവധി വർധന അനുവദിക്കുകയായിരുന്നു. കഴിഞ്ഞ 112 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുമൂലം ഈ സാമ്പത്തിക വർഷം ഏകദേശം 40.9 കോടി ഡോളറിന്റെ നഷ്ടമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വൈദ്യുതി നിരക്ക് വർധന ശരാശരി […]

പുതുവർഷത്തെ വരവേറ്റ് പസഫിക് ദ്വീപുകളും ന്യൂസിലൻഡും

ആഗോളതലത്തിൽ 2026 പുതുവർഷത്തെ വരവേറ്റുകൊണ്ടുള്ള ആഘോഷങ്ങൾ ആരംഭിച്ചു. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപസമൂഹത്തിലാണ് പുതുവത്സര പുലരി ആദ്യമെത്തിയത്‌. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3:30-ഓടെ കിരിബാത്തിയിലെ പുതുവർഷം വന്നെത്തി. ന്യൂസിലൻഡിലെ ഓക്ക്‌ലൻഡ് നഗരം അതിമനോഹരമായ കരിമരുന്ന് പ്രയോഗത്തോടെ 2026-നെ സ്വീകരിച്ചു. നഗരത്തിലെ പ്രശസ്തമായ സ്കൈ ടവറിൽ അഞ്ച് മിനിറ്റ് നീണ്ടുനിന്ന കരിമരുന്ന്‌ പ്രയോഗമുണ്ടായി. കാലാവസ്ഥാ വ്യതിയാനം കാരണം നോർത്ത് ഐലൻഡിലെ ചില പ്രാദേശിക ആഘോഷങ്ങൾ അധികൃതർക്ക് റദ്ദാക്കേണ്ടി വന്നു. സ്കോട്ട്‌ലൻഡിലെ ലെർവിക്കിൽ നടക്കുന്ന പരമ്പരാഗത വൈക്കിംഗ് ഉത്സവമായ ‘അപ്പ് […]

ജപ്പാനെ മറികടന്നു, ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് സർക്കാർ

ന്യൂഡൽഹി: ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് സർക്കാർ. നിലവിലെ നാലാം സമ്പദ്‌വ്യവസ്ഥയായ ജപ്പാനെ മറികടന്നതായും 2030 ആകുമ്പോൾ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായ ജർമനിയെ മറികടക്കുമെന്നും സർക്കാർ അറിയിച്ചു. വർഷാവസാന സാമ്പത്തിക അവലോകന പ്രകാരമാണ് സർക്കാർ പ്രസ്താവന പുറത്തിറക്കിയത്. 2025–26 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഇന്ത്യയുടെ യഥാർഥ ജിഡിപി 8.2 ശതമാനം വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ഇത് 7.8 ശതമാനവും നാലാം പാദത്തിൽ 7.4 ശതമാനവുമായിരുന്നു വർധന. ‘‘4.18 ട്രില്യൺ […]

വ്യവസ്ഥകൾ പാലിച്ചില്ല, ചിലർ ഹമാസുമായി സഹകരിക്കുന്നു എന്നാരോപണം; ഗാസയിൽ രണ്ട് ഡസൻ രാജ്യാന്തര സന്നദ്ധ സംഘടനകളുടെ പ്രവർത്തനം വിലക്കിയതായി ഇസ്രയേൽ

ജറുസലം: ഗാസയിൽ ഡോക്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് അടക്കം 2 ഡസൻ രാജ്യാന്തര സന്നദ്ധ സംഘടനകളുടെ പ്രവർത്തനം വിലക്കിയതായി ഇസ്രയേൽ അറിയിച്ചു. വിലക്ക് നാളെ പ്രാബല്യത്തിൽ വരും. പുതുക്കിയ വ്യവസ്ഥകൾ സന്നദ്ധസംഘടനകൾ പാലിച്ചില്ലെന്നും ചിലർ ഹമാസുമായി സഹകരിക്കുന്നുവെന്നുമാരോപിച്ചാണു നടപടി. വൈദ്യസഹായ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് സന്നദ്ധ പ്രവർത്തകരുടെ വ്യക്തിവിവരങ്ങൾ കൈമാറിയില്ലെന്നും ആക്ഷേപമുണ്ട്. എന്നാൽ, ഇസ്രയേൽ വ്യവസ്ഥകൾ ഏകപക്ഷീയയവും സ്റ്റാഫിന്റെ സുരക്ഷയ്ക്കു ഭീഷണിയാണെന്നും സംഘടനകൾ പ്രതികരിച്ചു. നോർവീജിയൻ റഫ്യൂജി കൗൺസിൽ, കെയർ ഇന്റർനാഷനൽ, ഇന്റർനാഷനൽ റെസ്ക്യു കമ്മിറ്റി […]

നാണയപ്പെരുപ്പം, റിയാലിന്റെ മൂല്യം ഇടിഞ്ഞു; ഇറാനിൽ പ്രതിഷേധം ശക്തം; സർക്കാർ വിരുദ്ധ മുദ്രാവാക്യവുമായി പ്രതിഷേധകർ

ടെഹ്റാൻ: നാണയപ്പെരുപ്പവും ഇറാനിയൻ നാണയമായ റിയാലിന്റെ മൂല്യം ഇടിഞ്ഞതിനെ തുടർന്നും ഇറാനിൽ വലിയ പ്രതിഷേധം. ടെഹ്റാൻ ഉൾപ്പെടെ നിരവധി പ്രധാന നഗരങ്ങളിലാണ് പ്രതിഷധം. പിന്നാലെ രാജ്യത്തിന്റെ സെൻട്രൽ ബാങ്ക് മേധാവി മുഹമ്മദ് റെസ ഫാർസിൻ രാജിവച്ചതായും റിപ്പോർട്ടുകളുണ്ട്. കരാജ് ഹമേദാൻ ഇസ്ഫാൻ, ഷിറാസ് തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധങ്ങൾ ഉണ്ടായി. ചിലയിടങ്ങളിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനായി പ്രതിഷേധക്കാരിൽ ചില പ്രതിനിധികളുമായി ചർച്ച നടത്താൻ ആഭ്യന്തര മന്ത്രിയോട് […]

ആണവ ശേഷിയുള്ള ഒരേഷ്നിക് മിസൈലുകൾ ബെലാറസിൽ വിന്യസിച്ചെന്ന് സ്ഥിരീകരിച്ച് റഷ്യ

മോസ്കോ: ആണവ ശേഷിയുള്ള ഒരേഷ്നിക് മിസൈലുകൾ ബെലാറസിൽ വിന്യസിച്ചെന്ന് സ്ഥിരീകരിച്ച് റഷ്യ. ബെലാറസിൽ വിന്യസിച്ചതോടെ റഷ്യൻ ആണവ മിസൈലുകൾക്ക് യൂറോപ്പിലെ ലക്ഷ്യസ്ഥാനങ്ങളിൽ കൂടുതൽ വേഗത്തിൽ എത്താൻ കഴിയുമെന്ന് നിരീക്ഷകർ പറയുന്നു. ഏകദേശം 5,500 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈലുകൾക്ക്, യൂറോപ്പിൽ എവിടെയും ആക്രമണം നടത്താൻ സാധിക്കും. റഷ്യയിൽ നിന്ന് യുഎസിന്റെ പടിഞ്ഞാറൻ തീരത്ത് പോലും ആക്രമണം നടത്താൻ ഒരേഷ്നിക് മിസൈലിന് ശേഷിയുണ്ടെന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നു. ശബ്ദത്തിന്റെ പത്തിരട്ടിയിലധികം വേഗമുള്ള ഈ മിസൈൽ തകർക്കുകയെന്നത് അസാധ്യമാണെന്ന് റഷ്യൻ […]

പുട്ടിന്റെ വസതിയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതിൻ്റെ തെളിവുകൾ നൽകില്ലെന്ന് റഷ്യ; ആരോപണം നിഷേധിച്ച് യുക്രെയ്‌ൻ

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വസതിയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന വാദത്തെ സാധൂകരിക്കുന്ന തെളിവുകൾ നൽകില്ലെന്ന് റഷ്യ. എല്ലാ ഡ്രോണുകളും തകർത്തെന്നും ഇത്തരം അന്വേഷണങ്ങൾ സാധാരണയായി സൈന്യം കൈകാര്യം ചെയ്യാറുണ്ടെന്നും റഷ്യൻ അധികൃതർ അറിയിച്ചു. ഇത്രയും വലിയൊരു ഡ്രോൺ ആക്രമണം വ്യോമ പ്രതിരോധ സംവിധാനത്തിന്റെ മികച്ച ഏകോപനത്തിലൂടെ തകർത്തതിന്റെ പ്രത്യേകം തെളിവുകൾ നൽകേണ്ടതില്ലെന്ന് കരുതുന്നുവെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സമാധാന ചർച്ചയിൽ റഷ്യ നിലപാട് കടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. […]