എയർ ട്രാൻസാറ്റ് പൈലറ്റുമാർ പണിമുടക്കുന്നു

തിരക്കേറിയ അവധിക്കാല സീസണിലെ വിമാന സർവീസുകൾക്ക് തിരിച്ചടിയായി ബുധനാഴ്ച മുതൽ പണിമുടക്ക് ആരംഭിക്കുമെന്ന് എയർ ട്രാൻസാറ്റ് പൈലറ്റുമാർ പ്രഖ്യാപിച്ചു. ഒരു വർഷത്തോളം കരാർ ചർച്ച നടത്തിയിട്ടും ശമ്പള വർധനയും തൊഴിൽ സാഹചര്യങ്ങളിലും കരാറിലെത്താൻ സാധിക്കാത്തതിനെ തുടർന്നാണ് പൈലറ്റുമാരുടെ യൂണിയൻ (ALPA) 72 മണിക്കൂർ പണിമുടക്ക് മുന്നറിയിപ്പ് നൽകിയത്. സമരം ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തിങ്കളാഴ്ച മുതൽ വിമാനങ്ങൾ റദ്ദാക്കി തുടങ്ങുമെന്ന് ട്രാൻസാറ്റ് കമ്പനി വ്യക്തമാക്കി. അഞ്ച് വർഷത്തിനുള്ളിൽ 59% ശമ്പള വർധന ഉൾപ്പെടെയുള്ള വലിയ വാഗ്ദാനങ്ങൾ നൽകിയിട്ടും യൂണിയൻ […]
G7 ഡിജിറ്റൽ മന്ത്രിമാരുടെ യോഗം മോൺട്രിയലിൽ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്രധാന അജണ്ട

G7 രാജ്യങ്ങളിലെ വ്യവസായ, ഡിജിറ്റൽ മന്ത്രിമാരുടെ യോഗം ഈ ആഴ്ച മോൺട്രിയലിൽ നടക്കും. യോഗത്തിൻ്റെ പ്രധാന അജണ്ട ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാനഡയ്ക്ക് ഈ വർഷം G7 അധ്യക്ഷ സ്ഥാനം ലഭിച്ചതിൻ്റെ ഭാഗമായാണ് ഈ ദ്വിദിന സമ്മേളനം. എഐ അടക്കമുള്ള സാങ്കേതികവിദ്യകൾ അതിവേഗം വളരുന്ന സാഹചര്യത്തിൽ, രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ഏകോപനവും അത്യന്താപേക്ഷിതമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഡിജിറ്റൽ സാങ്കേതികവിദ്യ, സാമ്പത്തിക മത്സരശേഷി പോലുള്ള വലിയ വിഷയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, യോഗത്തിലെ ചർച്ച പകുതി സമയവും […]
ജപ്പാനിൽ ശക്തമായ ഭൂചലനം;സുനാമി മുന്നറിയിപ്പ്

ശക്തമായ ഭൂചലനത്തെ തുടർന്ന് പ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകി. 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കടലിനടിയിൽ ഏകദേശം 50 കിലോമീറ്റർ (30 മൈൽ) താഴ്ചയിലായിരുന്നു. ഭൂചലനത്തെ തുടർന്ന് തീരപ്രദേശങ്ങളിൽ 3 മീറ്റർ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ടെന്ന് ജാപ്പനീസ് ഭൂകമ്പനിരീക്ഷണ ഏജൻസി മുന്നറിയിപ്പ് നൽകി. ഹോക്കൈഡോ തീരത്തോട് ചേർന്ന്, വടക്കൻ തീരദേശ നഗരമായ അമോരിക്ക് സമീപമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. തലസ്ഥാനമായ ടോക്യോയിൽ വരെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. തീരപ്രദേശത്ത് 3 മീറ്റർ (ഏകദേശം 10 […]
അറ്റ്ലാന്റിക് കാനഡയിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ്, കാറ്റിനും സാധ്യത

ആൽബർട്ടയിൽ ആരംഭിച്ച ന്യൂനമർദ്ദത്തെ തുടർന്ന് അറ്റ്ലാന്റിക് മേഖലയിൽ മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് രാവിലെ മുതൽ, നോവ സ്കോട്ടിയയുടെ മിക്ക ഭാഗങ്ങളിലും അഞ്ച് മുതൽ 15 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും കെയ്പ് ബ്രെറ്റണിൽ മഞ്ഞുവീഴ്ചയ്‌ക്കൊപ്പം മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സെൻട്രൽ നോവ സ്കോട്ടിയയിലും പ്രിൻസ് എഡ്വേർഡ് ഐലൻഡിലും യാത്ര ദുഷ്കരമായിരിക്കും. കെയ്പ് ബ്രെറ്റണിലും നോർത്തംബർലാൻഡ് കടലിടുക്കിലും ഉച്ചകഴിഞ്ഞ് ശക്തമായ […]
സാൽമൊണെല്ല അണുബാധ: 155 രോഗബാധിതർ, 24 പേർ ആശുപത്രിയിൽ

സാൽമൊണെല്ല അണുബാധയെ കാനഡയിലെ ആറു പ്രവിശ്യകളിൽ 155 പേർ രോഗബാധിതരായതായി ഹെൽത്ത് കാനഡ റിപ്പോർട്ട് ചെയ്തു. മാർച്ച് മുതൽ ആരംഭിച്ച സാൽമൊണെല്ല ബാധയെതുടർന്ന് 24 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ മരണമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. രോഗബാധിതരിൽ 70% പേരും സ്ത്രീകളാണെന്ന് ഏജൻസി അറിയിച്ചു. ഒന്റാരിയോ (58 കേസുകൾ), ക്യൂബെക്ക് (77 കേസുകൾ), ബ്രിട്ടീഷ് കൊളംബിയ (9 കേസുകൾ), ആൽബർട്ട (7 കേസുകൾ), മാനിറ്റോബ ( 3 കേസുകൾ), ന്യൂബ്രൺസ്വിക്ക് (1 കേസ്) എന്നിങ്ങനെയാണ് സാൽമൊണെല്ല അണുബാധ ബാധിച്ച […]
ആൽബർട്ടയിൽ കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും: യാത്ര ദുഷ്കരം

Heavy snow and cold winds in Alberta: Travel difficultആൽബർട്ടയുടെ നോർത്തേൺ, സൗത്ത്-ഈസ്റ്റേൺ ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കും ശക്തമായ ശീതക്കാറ്റിനും സാധ്യതയെന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഗ്രാൻഡ് പ്രെയറി ഉൾപ്പെടുന്ന നോർത്തേൺ മേഖലകളിൽ 15 മുതൽ 30 സെൻ്റീമീറ്റർ വരെ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. മഞ്ഞ് അടിഞ്ഞുകൂടുന്നതിനാലും ദൃശ്യപരത കുറയുന്നതിനാലും യാത്ര ദുഷ്കരമാകും. റെഡ് ഡീർ, മെഡിസിൻ ഹാറ്റ് ഉൾപ്പെടെയുള്ള സതേൺ എഡ്മണ്ടനിൽ ശീതകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചതായി കാലാവസ്ഥാ […]
നടിയെ പീഡിപ്പിച്ച കേസ്: കേസിന്റെ നാൾവഴി ഇങ്ങനെ…

∙ 2017 ഫെബ്രുവരി 17: മലയാള സിനിമയിലെ പ്രമുഖ നായികാതാരത്തെ കാർ തടഞ്ഞുനിർത്തി ഉപദ്രവിച്ചു. അങ്കമാലിയിലെ അത്താണിക്കു സമീപത്തായിരുന്നു സംഭവം. കാറിൽ അതിക്രമിച്ചു കയറിയ സംഘം നടിയെ ശാരീരികമായി ആക്രമിക്കുന്നതിന്റെ വിഡിയോയും പകർത്തി. തുടർന്ന്, സംവിധായകൻ ലാലിന്റെ വീട്ടിലെത്തിയ നടി വിവരം പറഞ്ഞു. ലാൽ പി.ടി.തോമസ് എംഎൽഎയെ വിവരമറിയിച്ചു. അദ്ദേഹമാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് ഉടൻ അന്വേഷണം തുടങ്ങുകയും ഡ്രൈവർ കൊരട്ടി പൂവത്തുശേരി മാർട്ടിൻ ആന്റണിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ∙ ഫെബ്രുവരി 18: നടിയുടെ വൈദ്യ […]
നടിയെ പീഡിപ്പിച്ച കേസ്: ഗൂഢാലോചനാവാദം ആദ്യം ആരോപിക്കപ്പെട്ടത് സിനിമക്കാരുടെ യോഗത്തിൽ; ഉന്നയിച്ചത് മഞ്ജു വാരിയർ

കൊച്ചി: ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ ഗൂഢാലോചനാവാദം ആദ്യം ആരോപിക്കപ്പെട്ടത് അതിജീവിതയ്ക്കു പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്രപ്രവർത്തകർ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ്. നടി മഞ്ജു വാരിയരാണ് ഇക്കാര്യം യോഗത്തിൽ ഉന്നയിച്ചത്. ഈ കേസിലെ മുഖ്യ സാക്ഷികളിൽ ഒരാളായിരുന്ന മഞ്ജു കോടതിയിൽ നൽകിയ മൊഴികൾ ഇതുവരെ പുറത്തുവന്നിട്ടില്ല. കോടതിവിധിയിലൂടെ മാത്രമേ ഈ മൊഴികൾ പുറത്തുവരൂ. കേസിന്റെ വിചാരണനടപടികൾ തുറന്ന കോടതിയിൽ നടക്കാത്തതിനാൽ ഇതുസംബന്ധിച്ച അതിജീവിതയുടെ മൊഴികളും ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. എന്നാൽ സംഭവത്തിനുശേഷം […]
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതേ വിട്ടു; പൾസർ സുനി ഉൾപ്പെടെ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാർ, ശിക്ഷ 12ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതേ വിട്ടു. കേസിൽ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്നും അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം. വർഗീസ് വിധിന്യായത്തിൽ പറഞ്ഞു. ശിക്ഷാവിധി 12 ന് പറയും. കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിഞ്ഞില്ലെന്നും കോടതി പറഞ്ഞു. തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നെന്നും തന്റെ കരിയറും ജീവിതവും നശിപ്പിക്കാനായിരുന്നു അതെന്നും കൂടെനിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പ്രാർഥിച്ചവരോടും നന്ദി […]
ഇൻഡിഗോ വിമാന സർവീസുകളുടെ പ്രതിസന്ധി: റദ്ദായ ടിക്കറ്റുകളുടെ റീഫണ്ട് തുകയായി ഇതുവരെ മടക്കിനൽകിയത് 827 കോടി രൂപ

ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകളുടെ പ്രതിസന്ധി മൂലം റദ്ദായ ടിക്കറ്റുകളുടെ റീഫണ്ട് തുകയായി ഇതുവരെ 827 കോടി രൂപ കമ്പനി മടക്കിനൽകി. 9.55 ലക്ഷം പിഎൻആറുകൾക്കാണ് (പാസഞ്ചർ നെയിം റെക്കോർഡുകൾ) ഇത്രയും തുക മടക്കിനൽകിയത്. പ്രതിസന്ധി ഏറ്റവും രൂക്ഷമായ ഡിസംബർ 1 മുതൽ 7 വരെ മാത്രം 5.86 ലക്ഷം പിഎൻആർ ടിക്കറ്റുകളാണ് റദ്ദായത്. ഇവയുടെ മാത്രം റീഫണ്ട് മൂല്യം 569.65 കോടിയാണ്. നവംബർ 21 മുതൽ ഡിസംബർ 7 വരെ ഇത് ആകെ 827 കോടി […]
