newsroom@amcainnews.com

ഇൻഡിഗോ വിമാനസർവീസുകൾ വൈകുന്നതും കൂട്ടത്തോടെ റദ്ദാക്കുന്നതും കേരളത്തിലും യാത്രക്കാരെ വലച്ചു

തിരുവനന്തപുരം/കണ്ണൂർ: ഇൻഡിഗോ വിമാനസർവീസുകൾ വൈകുന്നതും കൂട്ടത്തോടെ റദ്ദാക്കുന്നതും കേരളത്തിലും യാത്രക്കാരെ വലച്ചു. തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽ മണിക്കൂറുകളായി യാത്രക്കാർ കാത്തിരിക്കുകയാണ്. വെള്ളിയാഴ്ച ഫുജൈറയിൽനിന്ന് കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി. കണ്ണൂർ-തിരുവനന്തപുരം, കണ്ണൂർ-അബുദാബി വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നു. കണ്ണൂരിൽ വ്യാഴാഴ്ചയും ഇൻഡിഗോ വിമാനസർവീസുകളിൽ പ്രതിസന്ധി നേരിട്ടിരുന്നു. കണ്ണൂരിൽനിന്ന് ഏറ്റവും കൂടുതൽ സർവീസുകൾ നടത്തുന്നത് ഇൻഡിഗോയാണ്. തിരുവനന്തപുരം വിമാനത്താവളത്തിലും വെള്ളിയാഴ്ച ഇൻഡിഗോ യാത്രക്കാർ വലഞ്ഞു. തിരുവനന്തപുരത്തേക്ക് വരുന്ന മൂന്ന് വിമാനങ്ങളും തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട മൂന്നുവിമാനങ്ങളും വൈകുന്നു. തിരുവനന്തപുരം-പൂണെ, തിരുവനന്തപുരം-ബെംഗളൂരു ഉൾപ്പെടെ നാല് […]

ഒൻ്റാരിയോയിലെ ഡഗ് ഫോർഡ് സർക്കാർ കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോർഡ് തുക പരസ്യങ്ങൾക്കായി ചെലവഴിച്ചതായി റിപ്പോർട്ട്

ഒൻ്റാരിയോയിലെ ഡഗ് ഫോർഡ് സർക്കാർ കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോർഡ് തുക പരസ്യങ്ങൾക്കായി ചെലവഴിച്ചതായി റിപ്പോർട്ട്. 112 മില്യൺ ഡോളർ ആണ് പരസ്യത്തിനായി ചെലവഴിച്ചത് എന്ന് ഓഡിറ്റർ ജനറൽ ഷെല്ലി സ്പെൻസിൻ്റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ തുക, മുൻ വർഷത്തെ റെക്കോർഡ് ചെലവിനേക്കാൾ $8.4 മില്യൺ കൂടുതലാണ്. പ്രീമിയർ ഡഗ് ഫോർഡിൻ്റെ പ്രൊഗ്രസീവ് കൺസർവേറ്റീവ് സർക്കാരിനെക്കുറിച്ച് പൊതുജനങ്ങളിൽ മികച്ച അഭിപ്രായം സൃഷ്ടിക്കാനാണ് ഈ പരസ്യ കാമ്പെനിൻ്റെ 38 ശതമാനവും ചെലവഴിച്ചതെന്നും റിപ്പോർട്ടിലുണ്ട്. ഒരു […]

കാനഡയിൽ കൊലപാതക നിരക്ക് കുറഞ്ഞു വരുന്നതിനിടെ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന കൊലപാതക കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്

കാനഡയിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന കൊലപാതക കേസുകൾ വർദ്ധിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്. രാജ്യത്ത് മൊത്തത്തിലുള്ള കൊലപാതക നിരക്ക് കുറഞ്ഞു വരുന്നതിനിടയിലാണ്, പ്രായപൂർത്തിയാകാത്ത കൊലപാതകികളുടെ എണ്ണത്തിൽ 2024-ൽ വർദ്ധനവുണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ (StatCan) പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം 18 വയസ്സിന് താഴെയുള്ള 72 പേർക്കെതിരെയാണ് കൊലപാതക കുറ്റം ചുമത്തിയത്. 2023-ൽ ഇത് 65 പേർ മാത്രമായിരുന്നു. പുതിയ വർദ്ധനവോടെ പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിരക്ക് ഒരു ലക്ഷം യുവാക്കൾക്ക് 0.94 ആയി ഉയർന്നു. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട […]

കഴിഞ്ഞ എട്ട് വർഷത്തിനിടെ കാനഡയിലെ ആരോഗ്യപരിപാലന മേഖലയിൽ തൊഴിൽ ഒഴിവുകൾ മൂന്നിരട്ടിയായി വർധിച്ചു

കാനഡയിൽ ആരോഗ്യപരിപാലന മേഖലയിലെ തൊഴിൽ ഒഴിവുകൾ കഴിഞ്ഞ എട്ട് വർഷത്തിനിടെ ഏതാണ്ട് മൂന്നിരട്ടിയായി വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2016-നും 2024-നും ഇടയിൽ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ജോലികളിലെ Vacancy Rate 2.1% ശതമാനത്തിൽ നിന്ന് 5.8% ശതമാനമായാണ് വർദ്ധിച്ചത്. ആരോഗ്യ പ്രവർത്തകരിൽ ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ളത് നഴ്സുമാർക്കും Personal Support Workers നും ആണ്. പ്രത്യേകിച്ചും ലൈസൻസുള്ള പ്രാക്ടിക്കൽ നഴ്സുമാരുടെ ഒഴിവുകൾ 12.8% ശതമാനത്തിലെത്തി. കാനഡയിലെ ആരോഗ്യരംഗം നേരിടുന്ന കടുത്ത തൊഴിൽ […]

മിസ്സിസാഗയിൽ 2026 മാർച്ച് 2 മുതൽ നിർമ്മാണ പ്രവർത്തനത്തിൽ ഉണ്ടാകുന്ന അമിതമായ പൊടിക്ക് പിഴ ചുമത്തും; ആവർത്തിച്ചുള്ള ലംഘനങ്ങൾക്കും ഗുരുതരമായ കേസുകളിലും $100,000 വരെ പിഴ ലഭിക്കും

ഒൻ്റാരിയോ നഗരമായ മിസ്സിസാഗയിൽ, അടുത്ത വർഷം മുതൽ നിർമ്മാണത്തെ തുടർന്നുള്ള അമിതമായ പൊടിക്ക് പിഴ ചുമത്താൻ തീരുമാനമായി. മറ്റുള്ളവരിലേക്കും സമീപ സ്ഥലങ്ങളിലേക്കും പൊടിപടലങ്ങൾ പടരുന്നത് തടയുന്നതിൽ വീഴ്ച വരുത്തുന്ന വീട്ടുടമകൾക്കും കരാറുകാർക്കും എതിരെയാണ് ഈ നടപടി. സിറ്റി കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ച ഈ ശുപാർശ പ്രകാരം, $305 കനേഡിയൻ ഡോളർ പിഴയായി ഈടാക്കും. ഇത് 2026 മാർച്ച് 2 മുതൽ നിലവിൽ വരും. പാർപ്പിട നിർമ്മാണവുമായി ബന്ധപ്പെട്ട പൊടിപടലങ്ങളെ പ്രത്യേകം ലക്ഷ്യമിട്ടാണ് ഈ നിയമം കൊണ്ടുവരുന്നത്. പൊടിയുമായി […]

എ.ഐ. ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിച്ചു; കാൽഗറിയിൽ കൗമാരക്കാരൻ അറസ്റ്റിൽ

എ.ഐ. ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച കൗമാരക്കാരൻ അറസ്റ്റിൽ. വിവിധ ഹൈസ്കൂളുകളിലെ വിദ്യാർത്ഥിനികളുടെ അശ്ലീല ചിത്രങ്ങളാണ് ഇയാൾ നിർമ്മിച്ചത്. ഒക്ടോബറിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആൽബർട്ടയിലെ ഇൻ്റർനെറ്റ് ചൈൽഡ് എക്സ്പ്ലോയിറ്റേഷൻ യൂണിറ്റാണ് ഇത് സംബന്ധിച്ച അന്വേഷണങ്ങൾ നടത്തിയത്. തുടർന്ന് നവംബർ 13-ന് പോലീസ് കൽഗറിയിലെ ഒരു വീട്ടിൽ തിരച്ചിൽ നടത്തുകയും രണ്ട് മൊബൈൽ ഫോണുകൾ, ഒരു ടാബ്‌ലെറ്റ്, ഒരു ലാപ്‌ടോപ്പ് എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. ഇരകളുടെയോ 17 വയസ്സുള്ള പ്രതിയുടെ പേരോ സ്കൂളുകളുടെ പേരോ […]

മദ്യശാലയിൽ അകപ്പട്ട റാക്കൂൺ രണ്ടെണ്ണം അടിച്ചു! പിന്നെ… ലക്കുകെട്ട് വരുത്തി വച്ചത് വലിയ നാശനഷ്ടങ്ങൾ

മദ്യശാലയിൽ അകപ്പട്ട റാക്കൂൺ മദ്യലഹരിയിൽ വരുത്തി വച്ചത് കനത്ത നാശനഷ്ടം. വിർജീനിയയിലെ ആഷ്‌ലാൻഡിൽ ശനിയാഴ്ച അതിരാവിലെയാണ് സംഭവം. മദ്യശാലയിൽ അകപ്പെട്ടൊരു റാക്കൂൺ നേരെ പോയത് സ്‌കോച്ച്, വിസ്‌കി എന്നിവ സൂക്ഷിച്ചിരുന്ന താഴത്തെ തട്ടിലേക്കായിരുന്നു. തുടർന്ന് മദ്യക്കുപ്പികൾ പൊട്ടി തറയിലെങ്ങും ഒഴുകിയ മദ്യം അകത്താക്കുകയും ചെയ്തു. മദ്യം ഉള്ളിൽ ചെന്നതോടെ ലക്കുകെട്ട റാക്കൂൺ തുടർന്ന് വരുത്തി വച്ചത് വലിയ നാശനഷ്ടങ്ങളാണ്. അടുത്ത ദിവസം രാവിലെ കടയിലെത്തിയ ജീവനക്കാരൻ, ബാത്ത്‌റൂമിൻ്റെ തറയിൽ ബോധരഹിതനായി കിടക്കുന്ന റാക്കൂണിനെയാണ് കണ്ടത്. റാക്കൂണുകളെ ഇഷ്ടപ്പെടുന്ന […]

കുറ്റകൃത്യങ്ങൾ ചെയ്യുന്ന കുടിയേറ്റക്കാരെ സർക്കാർ നാടുകടത്തണമെന്ന് കാനഡയിലെ പുതിയ കുടിയേറ്റക്കാർ

കുറ്റകൃത്യങ്ങൾ ചെയ്യുന്ന കുടിയേറ്റക്കാരെ സർക്കാർ നാടുകടത്തണമെന്നാണ് കാനഡയിലെ പുതിയ കുടിയേറ്റക്കാരിൽ ഭൂരിപക്ഷവും ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കുന്ന പുതിയ സർവേ ഫലം പുറത്ത് വന്നു. അതിനിടെ രാജ്യം വിട്ടുപോകാൻ ഉത്തരവിട്ട ഏകദേശം 33,000 കുടിയേറ്റക്കാരെ കണ്ടെത്താനായിട്ടില്ലെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി (സി.ബി.എസ്.എ.) അറിയിച്ചു. ഈ സംഖ്യ കഴിഞ്ഞ അഞ്ച് വർഷമായി ഇതേ രീതിയിൽ തുടരുകയാണെങ്കിലും സുരക്ഷാ കാരണങ്ങളാലുള്ള നാടുകടത്തലുകളുടെ എണ്ണം ഇതേ കാലയളവിൽ ഇരട്ടിയായി വർദ്ധിച്ചു. ഓമ്‌നി ന്യൂസിന് വേണ്ടി നടത്തിയ സർവേയിലാണ്, കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട കനേഡിയൻ പൗരന്മാരല്ലാത്തവരെ […]

കുറ്റകൃത്യങ്ങളും സുരക്ഷാ പ്രശ്നങ്ങളും വർധിക്കുന്നു; മെക്സിക്കോ, ഡൊമിനിക്കൻ റിപ്പബ്ലിക്, കോസ്റ്റാറിക്ക എന്നീ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുമായി കാനഡ

മെക്സിക്കോ, ഡൊമിനിക്കൻ റിപ്പബ്ലിക്, കോസ്റ്റാറിക്ക എന്നീ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന യാത്രാ മുന്നറിയിപ്പുമായി കാനഡ. ഈ രാജ്യങ്ങളിലെ പ്രശസ്തമായ ബീച്ചകൾ ഉൾപ്പടെയുള്ള ചില വിനോദസഞ്ചാര മേഖലകളിൽ, കുറ്റകൃത്യങ്ങളും സുരക്ഷാ പ്രശ്നങ്ങളും വർധിച്ചിട്ടുണ്ട് എന്ന് മുന്നറിയിപ്പിൽ പറയുന്നു. അതിനാൽ യാത്രക്കാർ എപ്പോഴും ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പിലുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കണമെന്നും, പ്രാദേശിക നിർദ്ദേശങ്ങൾ പാലിക്കണമെന്നും കനേഡിയൻ സർക്കാർ ആവശ്യപ്പെട്ടു. കവർച്ച, ആക്രമണം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ ശ്രദ്ധിക്കണമെന്ന് കാനഡക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രിയിലോ ഒറ്റപ്പെട്ട സ്ഥലങ്ങളിലോ […]