ഒൻ്റാരിയോ വുഡ്സ്റ്റോക്കിൽ വാത്തകളിൽ പക്ഷിപ്പനി: മുന്നറിയിപ്പ് നൽകി ഹെൽത്ത് കാനഡ

ഒൻ്റാരിയോയിലെ വുഡ്സ്റ്റോക്കിൽ വാത്തകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കനേഡിയൻ വൈൽഡ് ലൈഫ് ഹെൽത്ത് കോ-ഓപ്പറേറ്റീവ് (CWHC) അറിയിച്ചു. ഈ മേഖലയിലെ കോഴി ഫാമുകളിൽ അണുബാധ തുടരുന്നതിനിടെയാണ് ഈ റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച ചില വാത്തകൾക്ക് രോഗം ബാധിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. സൗത്ത്സൈഡ് പാർക്കിൽ ചത്ത നിലയിൽ കണ്ടെത്തിയ രണ്ട് വാത്തകളെ പരിശോധിച്ചപ്പോഴാണ് H5N1 സ്ഥിരീകരിച്ചത്. പക്ഷിപ്പനി വൈറസ് 2022 മുതൽ ഒൻ്റാരിയോയിലെ വന്യജീവികളിൽ വ്യാപിക്കുന്നുണ്ടെന്നും, ദേശാടന കാലത്തും തണുപ്പുകാലത്തുമാണ് രോഗം കൂടുതൽ പടരുന്നതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വൈറസ് […]
ഫെഡറൽ പൈപ്പ്‌ലൈൻ കരാറിനെതിരെ അസംബ്ലി ഓഫ് ഫസ്റ്റ് നേഷൻസ്

മാർക്ക് കാർണിയുടെ ഫെഡറൽ സർക്കാറും ആൽബർട്ടയും തമ്മിൽ ധാരണയിലെത്തിയ പൈപ്പ്‌ലൈൻ കരാർ പിൻവലിക്കണമെന്ന് പ്രമേയം പാസാക്കി അസംബ്ലി ഓഫ് ഫസ്റ്റ് നേഷൻസ് (AFN). വടക്കൻ ബ്രിട്ടിഷ് കൊളംബിയ തീരദേശത്ത് എണ്ണ ടാങ്കർ ഗതാഗതത്തിനുള്ള ഫെഡറൽ നിരോധനം പിൻവലിക്കുക എന്നതാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് AFN നാഷണൽ ചീഫ് സിൻഡി വുഡ്ഹൗസ് നെപിനാക് പറഞ്ഞു. ഫസ്റ്റ് നേഷൻസ് അവകാശങ്ങളെ മാനിക്കാത്തതാണ് ഈ നീക്കമെന്നും കരാറിനെ എതിർക്കുന്ന തീരദേശ ഫസ്റ്റ് നേഷൻസിന് പിന്തുണ നൽകുമെന്നും വുഡ്ഹൗസ് നെപിനാക് അറിയിച്ചു. കാരാർ […]
കാനഡയിൽ ആശങ്കയായി ഇൻഫ്ലുവൻസ

രാജ്യതലസ്ഥാനമായ ഓട്ടവയിൽ അടക്കം ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ചിൽഡ്രൻസ് ഹോസ്പിറ്റൽ ഓഫ് ഈസ്റ്റേൺ ഒന്റാരിയോ (CHEO)യുടെ മുന്നറിയിപ്പ്. തണുപ്പുകാലം തുടങ്ങിയ ശേഷം അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുന്ന കുട്ടികളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്ന് CHEO അറിയിച്ചു. നവംബറിൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എട്ടിരട്ടിയോളം കുട്ടികളിലാണ് ഫ്ലൂ സ്ഥിരീകരിച്ചത്. കൂടാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളുടെ എണ്ണവും ഇരട്ടിയായി. ചികിത്സ തേടിയെത്തിയവരിൽ ഭൂരിഭാഗം കുട്ടികളും ഫ്ലൂ വാക്സിൻ എടുത്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ആരോഗ്യം സംരക്ഷിക്കുന്നതിനായി […]
യുഎസ് വേണ്ട: ആഭ്യന്തര ടൂറിസത്തിൽ റെക്കോർഡിട്ട് കാനഡ

യുഎസ് താരിഫ് ഭീഷണിക്കിടയിലും ഏപ്രിൽ മുതൽ ജൂൺ വരെ കനേഡിയന്മാർ നടത്തിയ യാത്രകളിൽ 8.5% വർധന രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്. എന്നാൽ കാനഡക്കാർ യുഎസിലേക്ക് യാത്ര ചെയ്തതിൽ 21.6% കുറവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാര താരിഫ് ഭീഷണികളും കാനഡയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളും കാരണം പല കാനഡക്കാരും യുഎസിലേക്കുള്ള യാത്ര ഒഴിവാക്കി. ഇതോടെ കനേഡിയൻ ജനത ആഭ്യന്തര യാത്രകൾ വർധിപ്പിച്ചതായി കണക്കുകൾ പറയുന്നു. കനേഡിയൻ ജനതയുടെ ആഭ്യന്തര യാത്രകൾ ഏകദേശം 9 […]
ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിനെതിരെ റീകോൾ ക്യാംപെയ്ൻ

ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിനെതിരെ റീകോൾ ക്യാംപെയ്ൻ ആരംഭിച്ചു. റീകോൾ പെറ്റിഷൻ നേരിടുന്ന ഏറ്റവും പുതിയ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി (യുസിപി) എംഎൽഎയാണ് ഡാനിയേൽ സ്മിത്ത്. ബ്രൂക്സ്–മെഡിസിൻ ഹാറ്റ് റൈഡിങ്ങിലെ പ്രതിനിധിയായ ഡാനിയേൽ സ്മിത്തിനെതിരായ റീകോൾ ഹർജി ഇലക്ഷൻസ് ആൽബർട്ട അംഗീകരിച്ചു. ആൽബർട്ടയുടെ റീകോൾ നിയമപ്രകാരം, ഒരു റൈഡിങ്ങിലെ ഏതൊരു പൗരനും അവരുടെ എംഎൽഎ തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടതായി തോന്നിയാൽ അവരുടെ ലെജിസ്ലേറ്റീവ് അംഗത്തെ തിരിച്ചുവിളിക്കുന്നതിനായി ഒപ്പുകൾ ശേഖരിക്കാൻ ആവശ്യപ്പെടാം. റീകോൾ ഹർജി നൽകുമ്പോൾ ഒരു […]