യുകെയിൽ അഭയാർഥികൾക്ക് സ്ഥിരതാമസത്തിന് ഇനി വർഷങ്ങൾ കാത്തിരിക്കണം

യുകെയിൽ അഭയാർഥി പദവി ലഭിച്ചവർക്ക് സ്ഥിര താമസത്തിനുള്ള അനുമതി ലഭിക്കാൻ ഇനി 20 വർഷം കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. ഹോം സെക്രട്ടറി ഷബന മുഹമദ് തിങ്കളാഴ്ച പുതിയ അഭയാർഥി നയം പ്രഖ്യാപിക്കും. ചെറു ബോട്ടുകളിലൂടെ രാജ്യത്തേക്ക് കടന്നുകൂടി അഭയാർഥിത്വം ആവശ്യപ്പെടുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനാണ് ഭരണകൂടത്തിന്റെ ഈ കർശന നടപടി. പുതുക്കിയ നയപ്രകാരം, ഇത്തരം കുടിയേറ്റക്കാർക്ക് താൽക്കാലികമായി മാത്രമേ അഭയാർഥിത്വം നൽകൂ, ഇത് ഓരോ വർഷം കൂടുന്തോറും പുതുക്കണം. നിലവിൽ അഭയാർഥിത്വത്തിന് അപേക്ഷിക്കാനുള്ള കാത്തിരിപ്പ് കാലാവധി 5 വർഷത്തിൽ […]
പലസ്തീൻ ദേശീയ ദിനം: കാൽഗറി സിറ്റി ഹാളിൽ പലസ്തീൻ പതാക ഉയർത്തി

പലസ്തീൻ ദേശീയ ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച കാൽഗറി സിറ്റി ഹാളിൽ ആദ്യമായി പലസ്തീൻ പതാക ഉയർത്തി. സെപ്റ്റംബറിൽ കനേഡിയൻ സർക്കാർ പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. കാനഡ ഔദ്യോഗികമായി അംഗീകരിച്ച രാജ്യങ്ങളുടെ പതാകകൾ അവരുടെ ദേശീയ ദിനങ്ങളിൽ സിറ്റി ഹാളിൽ ഉയർത്താൻ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്. അതേസമയം കാൽഗറി സിറ്റി ഹാളിൽ വിദേശ രാജ്യങ്ങളുടെ ദേശീയ പതാകകൾ ഉയർത്തുന്നത് നിർത്തലാക്കാൻ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മേയർ ജെറോമി ഫാർകാസ്. നിലവിലെ ആഗോള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, വിദേശ രാജ്യങ്ങളുടെ […]
തിരയിൽപ്പെട്ട് മകൾ: രക്ഷാപ്രവർത്തനത്തിനിടെ കാൽഗറി സ്വദേശിയായ പിതാവിന് ദാരുണാന്ത്യം

കാലിഫോർണിയയിലെ ബീച്ചിൽ ഒഴുക്കിൽപ്പെട്ട അഞ്ചുവയസ്സുള്ള മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാൽഗറി സ്വദേശിയായ പിതാവ് മരിച്ചു. കൂറ്റൻ തിരമാലയിൽപ്പെട്ട് മകൾ കടലിലേക്ക് ഒഴുകിപ്പോയതോടെ, പിതാവ് യൂജി ഹു (39) രക്ഷിക്കാനായി വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. ഈ ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്. ഗാരപറ്റ സ്റ്റേറ്റ് ബീച്ചിൽ അവധിയാഘോഷത്തിനെത്തിയതായിരുന്നു കുടുംബം. രക്ഷിക്കാൻ ശ്രമിച്ച കുട്ടിയുടെ അമ്മയ്ക്ക് നീന്തി കരയിലേക്ക് തിരിച്ചെത്താൻ സാധിച്ചെങ്കിലും, ഹൈപ്പോതെർമിയ ബാധിച്ച് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. പാർക്ക്സ് ഓഫീസറുടെ സഹായത്തോടെ ഉടൻ സി.പി.ആർ. നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും ഹു […]
വിദേശ വിദ്യാർത്ഥികൾക്ക് നിയന്ത്രണം: കാനഡയിലെ പോസ്റ്റ്-സെക്കൻഡറി സ്കൂളുകൾ പ്രതിസന്ധിയിൽ

കുടിയേറ്റ നയങ്ങളിൽ (Immigration Levels Plan 2026-2028) ഫെഡറൽ സർക്കാർ പുതിയ രാജ്യാന്തര വിദ്യാർത്ഥികളുടെ എണ്ണം പകുതിയായി വെട്ടിക്കുറച്ചതോടെ കാനഡയിലെ കോളേജുകളും സർവകലാശാലകളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് സൂചന. വിദേശ വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസിൽ നിന്നുള്ള വരുമാനത്തിൽ ഇടിവ് ഉണ്ടായതിനാൽ രാജ്യത്തുടനീളമുള്ള പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങൾക്ക് ഈ വർഷം ബജറ്റ് വെട്ടിക്കുറയ്ക്കേണ്ടി വരും. നിലവിലെ അവസ്ഥയിൽ ഒൻ്റാരിയോയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രം 250 കോടി ഡോളർ നഷ്ടം ഉണ്ടാകും. സ്റ്റുഡൻ്റ് വീസകൾക്കുള്ള പ്രവിശ്യാ, പ്രാദേശിക വിഹിതം […]
അമേരിക്കയിൽ നിന്ന് എൽപിജി ഇറക്കുമതിക്ക് ഒരുങ്ങി ഇന്ത്യ

യുഎസിൽ നിന്ന് എൽപിജി ഇറക്കുമതി ചെയ്യാനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദിപ് സിങ് പുരി. ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ ഒരു തീരുമാനമെന്നും യുഎസ് എണ്ണക്കമ്പനികളുമായി ചർച്ചനടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിപണിയിലേക്കുള്ള യുഎസ് എൽപിജിയുടെ ആദ്യത്തെ കരാറാണിതെന്നും സുപ്രധാന മാറ്റങ്ങൾക്ക് ഇതുവഴിവെക്കുമെന്നും മന്ത്രി പറഞ്ഞു. 2026-ൽ ഒരു വർഷത്തേക്ക് ഏകദേശം 22 ലക്ഷം ടൺ എൽപിജി അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യാനാണ് പദ്ധതി. രാജ്യത്തെ വാർഷിക എൽപിജി ഇറക്കുമതിയുടെ 10 […]
മിനിമം വേതന ബിൽ: പ്രവിശ്യാ സർക്കാരിനോട് പിന്തുണ ആവശ്യപ്പെട്ട് ആൽബർട്ട എൻഡിപി

പ്രവിശ്യയിലെ മിനിമം വേതനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള തങ്ങളുടെ പുതിയ ബില്ലിനെ പിന്തുണയ്ക്കണമെന്ന് ആൽബർട്ട സർക്കാരിനോട് ആവശ്യപ്പെട്ട് എൻഡിപി. പ്രൊട്ടക്റ്റ് വർക്കേഴ്സ് പേ ആക്ട്’ എന്ന ഈ ബിൽ, മിനിമം വേതനം മൂന്ന് വർഷത്തേക്ക് ഓരോ വർഷവും 1 ഡോളർ വീതം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ, 2027 ഒക്ടോബറോടെ കുറഞ്ഞ വേതനം മണിക്കൂറിന് 18 ഡോളറാകും. പുതിയ ബിൽ നീതിക്ക് വേണ്ടിയുള്ളതാണെന്നും, തൊഴിലാളികൾക്ക് അവരുടെ ദൈനംദിന ചെലവുകൾ താങ്ങാൻ സഹായിക്കുന്നതിന് വേണ്ടിയാണെന്നും എൻഡിപി ലീഡർ നഹീദ് നേഷി പറഞ്ഞു. […]
ബംഗ്ലദേശിലെ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസിൽ ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ; കോടതിമുറിയിലും പരിസരത്തും ആർപ്പുവിളികളും കൈയ്യടിയും

ധാക്ക: ബംഗ്ലദേശിലെ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. ദി ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശാണ് (ഐസിടി-ബിഡി) ശിക്ഷ വിധിച്ചത്. ഈ വർഷം ഓഗസ്റ്റ് മൂന്നിനാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്. ഹസീനയുടെ അസാന്നിധ്യത്തിൽ, കൂട്ടക്കൊലയും പീഡനവും അടക്കം അഞ്ചു കുറ്റകൃത്യങ്ങൾ ചുമത്തിയാണ് വിചാരണ നടന്നത്. വധശിക്ഷയെ ‘ചരിത്രപരമായ വിധി’ എന്നാണ് ബംഗ്ലദേശ് സർക്കാർ വിശേഷിപ്പിച്ചത്. മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ, മുൻ […]
ഞാൻ ജീവിച്ചിരിപ്പുണ്ട്, വീണ്ടും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കും… ബംഗ്ലദേശ് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിനെതിരെ കടുത്ത ആരോപണങ്ങളുമായി ഷെയ്ഖ് ഹസീന

ന്യൂഡൽഹി: ബംഗ്ലദേശ് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിനെതിരെ കടുത്ത ആരോപണങ്ങളുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഹസീനയുമായി ബന്ധപ്പെട്ട് ദി ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശിന്റെ (ഐസിടി-ബിഡി) വിധി പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേയാണ് അനുയായികൾക്കായി ഹസീന ബംഗാളി ഭാഷയിൽ ഓഡിയോ പുറത്തിറക്കിയത്. ഈ വർഷം ഓഗസ്റ്റ് 3നാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്. ഹസീനയുടെ അഭാവത്തിലും കൂട്ടക്കൊല, പീഡനം തുടങ്ങി 5 കുറ്റകൃത്യങ്ങൾ ചുമത്തിയാണ് വിചാരണ നടന്നത്. […]